ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

ഇഷ്ടദേവന്റെ തിരുസന്നിധിയിൽ

Title in English
Ishtadevante

ഇഷ്ടദേവന്റെ തിരുസന്നിധിയിൽ 
അഷ്ടപദിയായി...
ഹൃദയമേ നീ പാടിയൊഴുകൂ 
യമുനയെപോലെ...
എന്നും ഇടയ്ക്കയെപോലെ...

ധീരസമീരേ യമുനാതീരേ 
മോഹിനിയാട്ടങ്ങൾ...
രാധാമാധവ നടനങ്ങൾ...
മനസ്സിൽ മതിലകമണ്ഡപനടയിൽ 
അരങ്ങേറുകയല്ലോ...
ദേവാ അറിയുന്നില്ലേ നീ...

ദീപശതങ്ങൾ തിരിനാളങ്ങൾ 
കഥകളിയാടുമ്പോൾ... 
ലീലാലോലുപരാകുമ്പോൾ...
കരളിൽ കാളിയ നാഗപ്രതിമകൾ 
ഉഴിഞ്ഞാടുകയല്ലോ...
എല്ലാം അറിയുന്നില്ലേ നീ...

Year
1985

ജനിച്ചു നീ ജനിച്ചൂ

Title in English
Janichu nee Janichu

ജനിച്ചു... നീ ജനിച്ചു...
ജനിച്ചപ്പോൾ നീ മാത്രം കരഞ്ഞു 
ഞാൻ ചിരിച്ചു...
ഇനിയുള്ള ദൂരവും ഭാരവുമോർത്താവാം 
ഇടനെഞ്ചുപൊട്ടി നീ കരഞ്ഞു...
പുതിയൊരു ജീവന്റെ തിരപ്പുറപ്പാടുകണ്ടു 
പരിസരം മറന്നു ഞാൻ ചിരിച്ചു...

വളർന്നു... നാം വളർന്നു...
വളർന്നപ്പോൾ ഇരുപേരും ചിരിച്ചു 
ഒപ്പം കരഞ്ഞു...
കൈവന്ന സൗഭാഗ്യപ്പൊലിമയാൽ രണ്ടുപേരും 
കൈകൊട്ടി പലപ്പോഴും ചിരിച്ചു...
മറയുന്ന സ്വപ്നത്തിൻ വല്മീക പുതപ്പിനുള്ളിൽ 
മനംനൊന്തു നമ്മൾ രണ്ടും കരഞ്ഞു...

Year
1985

ഗ്രീഷ്മസന്ധ്യാ

Title in English
Greeshma sandhya

ഗ്രീഷ്മസന്ധ്യാമേഘമലയും 
ഒരു വനാന്തരഭൂമിയില്‍ 
പോക്കുവെയിലേറ്റുല്ലസിച്ചു 
പുള്ളിമാന്‍ മിഥുനങ്ങളായി 
പോയജന്മത്തില്‍ നമ്മള്‍...

ഋതുക്കള്‍ നീന്തിയ കാട്ടുതോടും
തൂമഞ്ഞുമൂടിയ നീലരാവും 
ആയിരം കൈനീട്ടി സ്വീകരിച്ചു 
ആവോളം ആവോളം ആസ്വദിച്ചു 
എല്ലാം ആസ്വദിച്ചു...

ഒരുദിനാങ്കുരവേളയില്‍ നാം 
പുല്‍മേടു മേഞ്ഞുനിന്ന നേരം 
മാനവനെയ്ത കൂരമ്പു കൊണ്ടു
ഒന്നിച്ചു വീണന്നു കണ്ണടച്ചു
ജീവന്‍ കൈവെടിഞ്ഞു...

Year
1985

രാമകഥപ്പാട്ടിലെ

Title in English
Ramakadha paattile

രാമകഥപ്പാട്ടിലെ... രാവണന്റെ നാട്ടിലെ...
രാക്ഷസരുടെ കോട്ടയിൽ സീതയിരുന്നു - അവൾ 
രാമനാമകീർത്തനം പാടിയിരുന്നു...

കവചകുണ്ഡലമണിയണിഞ്ഞും... 
കാമകിങ്കരപ്പടയെടുത്തും...
അഴകിയരാവണൻ വലത്തുവച്ചു 
അവളെ വലത്തുവച്ചു - അവൻ 
ചന്ദ്രഹാസം ആഞ്ഞുവീശി അട്ടഹസിച്ചു...
ചന്ദ്രഹാസം ആഞ്ഞുവീശി അട്ടഹസിച്ചു...

സപ്തസാഗരത്തിരകടന്നും...
സർവ്വമംഗളപ്രഭ ചൊരിഞ്ഞും...
കല്യാണരാമനവൻ കോട്ട കടന്നു
രാവണൻ കോട്ട കടന്നു - അവൻ 
കോതണ്ഡബാണമെയ്തു സീതയെ നേടി...
കോതണ്ഡബാണമെയ്തു സീതയെ നേടി...

Year
1985

ഏ തനയേ അലയായ്

Title in English
Ae Thanaye Alayaay

ഏ തനയേ അലയായ്
നീ തനിയേ പൊരുളായ്        
ഉയിരേ വാഴ്ക ...ഉയരം കാൺ‌ക     
ആരോമൽച്ചിരിയാൽ ബാലേ  

നറുമൊഴി നിറനിറയൂ നീ ... അകമേ ബാലേ 

കണ്ണാൽ ഉഴിയുമീ കരുണയൊടു പെണ്ണാൾ കടലുകൾ  
കാതിൽ കുറുകുമീ അവളെഴുതും ഓമൽ കുരലുകൾ 

നീളേ നിന്നളകങ്ങളിൽ പൂക്കും 
പൊൻ‌പുലർ‌വേളകൾ പൂങ്കൊടീ 
 
അൻപിൽ കളിയാടീ  ഇമ്പം കുഴലൂതീ 
 നിറതിങ്കൾക്കല പൂക്കും പെൺ‌പൈതലിൻ നാവേറുകൾ
അൻപിൽ കളിയാടീ  ഇമ്പം കുഴലൂതീ
നിന്നിൽ ചിറകാർന്നോരുണ്മതൻ വെൺപ്രാവുകൾ  

ചാരേ നിൻ ചുവടോർമ്മകൾ 
ചായം പകരുന്നുവോ മാന്മിഴീ 

Submitted by Achinthya on Mon, 02/13/2017 - 11:57

അറബിക്കഥയിലെ രാജകുമാരാ

Title in English
Arabikathayile rajakumara

അറബിക്കഥയിലെ രാജകുമാരാ രാജകുമാരാ
അറബിക്കഥയിലെ രാജകുമാരാ
സ്വപ്നാടനത്തിൽ നീ തേടുവതാരേ
മൂവന്തി പാൽ ചൊരിയുമീ രാവിൽ
മൽഹാർ പാടി നീ പോവതെങ്ങോ
(അറബിക്കഥയിലെ...)

മീന ശൈത്യം പേറുമീ താഴ്വരയിൽ
നീ തേടും ഹൃദയരാഗമിന്നെവിടെ (2)
മൂവന്തി പാൽ ചൊരിയുമീ രാവിൽ
മൽഹാർ പാടി നീ പോവതെങ്ങോ
(അറബിക്കഥയിലെ...)

നടന്നകന്നു നടന്നകന്നു
ചക്രവാളം വരെയെന്നിട്ടും
നീ തേടും സ്വപ്ന മയൂഖമിന്നെവിടെ (2)
മൂവന്തി പാൽ ചൊരിയുമീ രാവിൽ
മൽഹാർ പാടി നീ പോവതെങ്ങോ
(അറബിക്കഥയിലെ...)

Year
2007
Lyrics Genre

വിരഹ വീണേ

Title in English
Viraha veene

വിരഹവീണേ വിതുമ്പിടാതെ
വിടരുന്നതാശകൾ
ഇനി നിരാശകൾ
(വിരഹവീണേ....)

പറഞ്ഞതാകെയും പതിരു പോലെയായ്
വിടർന്ന ജീവിതം തളർന്നു പോകയായ് (2)
പഴയൊരോർമ്മ തൻ ചെറുകരിപ്പൂമണം
നിനക്കായ് നിനക്കായ്....
(വിരഹവീണേ....)

അരുണവീഥിയിൽ കദനയാമമായ്
അനന്ത സാഗരം അകന്നു പോകയായ്
പകരം നൽകുവാൻ ഒരു തരി സാന്ത്വനം
നിനക്കായ് നിനക്കായ്....
(വിരഹവീണേ....)

Year
2007
Lyrics Genre

മേഘമായ് പെയ്യുന്ന

Title in English
Mehamaayy peyyunna

മേഘമായ് പെയ്യുന്നതേതു മോഹം
നെഞ്ചിൽ വിലോലമാം ഏതു രാഗം (2)
കാറ്റിന്റെ കൈവിരൽ തൊട്ട നേരം (2)
കവിതയായ് വിടരുന്നു പ്രണയഭാവം
(മേഘമായ്...)

പാൽമഞ്ഞു പൊഴിയും പുലർകാല വനിയിൽ
പലനാളും നിന്നെ ഞാൻ ഓർത്തിരുന്നു
നിറസന്ധ്യ വന്നെൻ കാതിൽ മൊഴിയും
നീയും ഞാനും വിരഹാർദ്രരല്ലേ
(മേഘമായ്...)

മലർവാക വിരിയും മധുമാസ വനിയിൽ
മിഴി പാകി നിന്നെ ഞാൻ നിനച്ചിരുന്നു
വിധി തന്ന നോവിൻ ഈണം തുടിച്ചു
നീയും ഞാനും പിരിയേണ്ടതല്ലേ
(മേഘമായ്...)

Year
2007
Lyrics Genre

പൂങ്കിനാവിലെ

Title in English
Poonkinavile

പൂങ്കിനാവിലെ വിദൂര താരമേ (2)
താന്തമായ് തരളമായ് (2)
തഴുകാൻ വരുമോ
(പൂങ്കിനാവിലെ...)

അതിദൂരയാത്രയിൽ
സഹവാസ സംഗീതമായ് (2)
ജന്മാന്തരങ്ങൾ തോറും
നിറയീലയോ
ഹൃദയത്തിൽ നീ വിടർത്തും
പനിനീർ വസന്തകാലം
പങ്കിടാനിനിയും നീ
വിളിക്കീലയോ.. ഓ..
(പൂങ്കിനാവിലെ...)

പടിവാതിൽ ചാരിയിട്ടും
ഒരു മാത്രയിന്നെൻ മനം
പദലോല താളം കേൾക്കാൻ
വന്നീലയോ
മനസ്സിന്റെ വാനിടത്തിൽ
ഇനിയും വിലോലമായി
കനവിലെ സൂര്യനായ് നീ നിറയീലയോ.. ഓ..
(പൂങ്കിനാവിലെ...)

Year
2007
Lyrics Genre

മയില്‍പ്പീലി ഞാൻ തരാം

Title in English
Mayilpeeli njan tharaam

മയില്‍പ്പീലി ഞാൻ തരാം
മറക്കാതിരിക്കാനായ്
തിരികേ ഞാനെത്തുമ്പോൾ
കിളിവാതിൽ തുറന്നെന്നെ വിളിക്കാമോ
(മയില്‍പ്പീലി...)

പാതിമയക്കത്തിൽ പാതിരാ നേരം
പൊന്നിൻ കിനാവാണു നീ
പതിനേഴു തികയാത്ത മോഹങ്ങൾക്കായിരം
മോതിരം ചാർത്താമോ നീ
മോതിരം ചാർത്താമോ
(മയില്‍പ്പീലി...)

നീലവെളിച്ചത്തിൽ നീല വെളിച്ചത്തിൽ
നീല വെളിച്ചത്തിൽ നീന്തവേ
നീയും എന്നെ കിനാക്കണ്ടുവോ
എന്നെ കിനാക്കണ്ടുവോ
നിശ പോലുമറിയാതെ ആത്മാവിൽ ആദ്യമായ് (2)
സ്പന്ദനം ഏകാമോ
(മയില്‍പ്പീലി...)

Year
2007
Lyrics Genre