സിനിമ റിവ്യൂ

സന്ദേശം കൊണ്ടു വന്ന സന്ദേശങ്ങൾ.

സത്യന്‍ അന്തിക്കാട്‌ - ശ്രീനിവാസന്‍ കൂട്ടുകെട്ട്‌ മലയാളികള്‍ക്ക്‌ സമ്മാനിച്ച മനോഹരമായ ഒരു ചിത്രം. നർമ്മത്തില്‍ ചാലിച്ച്‌ വളരെ പ്രധാനപ്പെട്ട ഒരു കഥ പറയുകയാണ്‌ ശ്രീനിവാസന്‍ ഇവിടെ. രാഷ്ട്രീയ പ്രവർത്തകരെയും അവരുടെ പ്രവർത്തികളേയും കളിയാക്കി, മലയാളത്തിലിതുവരെ ഇറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ ചലച്ചിത്രം എന്ന ബഹുമതി ഇന്നും സന്ദേശത്തിന്‌ സ്വന്തം. സന്ദേശം എന്ന ചിത്രം വഴി, മലയാള ജനതയ്ക്ക്‌ ഒരു സന്ദേശം തന്നെ നല്‍കുകയാണ്‌ ശ്രീനിവാസന്‍. കേരളത്തിലെ രാഷ്ട്രീയപാർട്ടികളൂടെ പൊള്ളത്തരങ്ങള്‍ വിളിച്ചു പറയുന്ന ചിത്രം, ആക്ഷേപ ഹാസ്യത്തിന്‌ ഒരു ഉത്തമോദ്ദാഹരണമാണ്‌.

സ്പിരിറ്റ്, കയറിയതും ഇറങ്ങിയതും.

Submitted by meenukutty on Thu, 06/21/2012 - 13:44

സ്പിരിറ്റ്, കയറിയതും ഇറങ്ങിയതും.

(മീനുക്കുട്ടി ചാച്ചാം‌മ്പറമ്പിൽ)

രഞ്ജിത്ത് പിരിച്ചുവച്ചുകൊടുത്ത മീശയുമായി ഒരുപാടു പരകാശപ്രവേശം നടത്തിയ മോഹൻ‌ലാൽ വീണ്ടും രഞ്ജിത്തിന്റെ സ്ക്രിപ്റ്റിൽ, രഞ്ജിത്തിന്റെ തന്നെ കൺ‌ട്രോളിൽ.. പിന്നെ ഒരുപാടു മദ്യവും. മതി. എന്തെങ്കിലുമൊക്കെ സംഭവിക്കും എന്നുറപ്പുണ്ടായിരുന്നു. സംഭവിച്ചതെല്ലാം ഒരു സ്പോയിലർ അലർട്ടോടെ സ്ക്രീനിൽ രണ്ടായി പകുത്തു വയ്ക്കാം. 

Contributors

മതിലുകൾ - ചാനലൈസ് ചെയ്യപ്പെട്ട ഭ്രാന്ത് അഥവാ സർഗാത്മകത

Submitted by rkurian on Mon, 06/18/2012 - 20:38

റിയാലിറ്റിയും അൺ‌റിയാലിറ്റിയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും സർഗാത്മകതയുടെ ഉറവിടങ്ങളെക്കുറിച്ചും മെത്തേഡുകളെക്കുറിച്ചും അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ ലൂസ് ട്രിലജി എന്നുവിളിക്കാവുന്ന മൂന്നു സിനിമകളിൽ (മുഖാമുഖം, അനന്തരം, മതിലുകൾ) അവസാനത്തെ ചിത്രം. യാഥാർത്ഥ്യം പ്രതീതി-യാഥാർത്ഥ്യം എന്നീ കല്‍പ്പനകളെ സാമൂഹ്യതലത്തിൽ നോക്കിക്കണ്ടതായിരുന്നു മുഖാമുഖമെങ്കിൽ അനന്തരവും മതിലുകളും വ്യക്തിതലത്തിൽ നിന്നാണ് ഈ വിഷയത്തെ സമീപിക്കുന്നത്. പ്രതീതി-യാഥാർത്ഥ്യങ്ങളുടെ നിർമ്മിതിയെ സർഗാത്മകതയുടെ രൂപകമായി കണക്കാക്കിക്കൊണ്ടാണ് ഈ രണ്ടു സിനിമകളും ആഖ്യാനം രൂപപ്പെടുത്തുന്നത്.

Contributors

സ്പിരിറ്റ്-പ്രദര്‍ശനപരതയ്ക്കിട്ടൊരു കുത്ത്

(സ്പോയിലര്‍ അലര്‍ട്ട് എന്നു പറഞ്ഞുകൂടെങ്കിലും, സിനിമയുടെ കഥാഗതി വിളിച്ചുപറയുന്ന ചിലതെങ്കിലും ഈ കുറിപ്പിലുണ്ട്. സിനിമ കാണണം എന്നുള്ളവര്‍ക്ക് കണ്ടിട്ടുവന്ന് വായിയ്ക്കാം. നെഗറ്റീവ് റിവ്യൂ പ്രളയം കണ്ട് ഇത് കാണാന്‍ പോകുന്നില്ല എന്ന്‍ തീരുമാനിച്ചവര്‍ക്കും കണ്ടവര്‍ക്കും വായിക്കാവുന്നതാണ്. എന്നാൽ ഈ റിവ്യൂ ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാനുമുള്ളതല്ല. പോസ്റ്റിനു താഴെ വന്ന്‍ 'ലാലണ്ണന്‍ കീ ജയ്' എന്നെഴുതി വെയ്ക്കാനും ഈ വഴി വരരുതെന്ന് അപേക്ഷിക്കുന്നു.

Contributors

സ്പിരിറ്റ് - സിനിമാസ്വാദനം

Submitted by nanz on Fri, 06/15/2012 - 11:10

ഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും സംവിധായകൻ രഞ്ജിത്തും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുള്ളതും ഒപ്പം കച്ചവട സിനിമകളിൽ നിന്ന് ഒരല്പം വഴിമാറി നല്ല സിനിമകൾ ചെയ്യാൻ രൂപഭാവം മാറിയ രഞ്ജിത് എന്ന എഴുത്തുകാരൻ-സംവിധായകന്റെ പുതിയ സിനിമയുമാണ് “സ്പിരിറ്റ്”.

Contributors

വീണ്ടും കണ്ണൂർ - സിനിമാ റിവ്യൂ

Submitted by nanz on Tue, 06/05/2012 - 22:48

1997ലാണ് കെ കെ ഹരിദാസ് എന്ന സംവിധായകൻ “കണ്ണൂർ” എന്നൊരു സിനിമ ചെയ്യുന്നത്. കിംഗ് ഫിലിംസിന്റെ ബാനറിൽ ചെയ്ത ‘കണ്ണുർ‘ എന്ന ആ സിനിമ വലതുപക്ഷത്തെ ആവോളം വിമർശിച്ച്  കുറേയൊക്കെ ഇടതു പക്ഷത്തെ/ പാർട്ടിയെ അനുകൂലിക്കുന്ന ഒരു കച്ചവട സിനിമയായിരുന്നു.

Contributors

ഹീറോ-സിനിമാറിവ്യു

Submitted by nanz on Mon, 05/28/2012 - 08:51

2009 ൽ പൃഥീരാജിനെ നായകനാക്കി “പുതിയ മുഖം” എന്ന സിനിമ ചെയ്ത  സംവിധായകൻ ദീപന്റെ രണ്ടാമത്തെ ചിത്രമാണ്  “ഹീറോ”. ഇതിലും പൃഥീരാജ് നായകനാകുന്നു എന്ന് മാത്രമല്ല, തന്റെ മുൻ ചിത്രത്തെപ്പോലെ ആക്ഷന് കൂടൂതൽ പ്രാധാന്യവും നൽകിയിരിക്കുന്നു ദീപൻ.

Relates to
Contributors

ഡയമണ്ട് നെക്‌ലെയ്സ് -സിനിമാറിവ്യു

Submitted by nanz on Thu, 05/10/2012 - 08:56

ലാൽ ജോസിന്റെ ‘സ്റ്റാനിഷ് മസാല’ക്ക് പഴക്കവും അരുചിയുമായിരുന്നെങ്കിൽ, ലാൽ ജോസ് നിർമ്മാണ പങ്കാളിയും സംവിധായകനും ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥാകൃത്തുമായ “ഡയമണ്ട് നെക്ലേസിനു” തിളക്കമേറെയാണ്.

Contributors

മല്ലൂസിംഗ്-സിനിമാറിവ്യൂ

Submitted by nanz on Sun, 05/06/2012 - 13:01

പോക്കിരിരാജ, സീനിയേഴ്സ് എന്നീ കൊമേഴ്സ്യൽ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ വൈശാഖ് ഒരുക്കുന്ന പുതിയ എന്റർടെയ്നറാണ് “മല്ലൂസിങ്ങ്”. ഇരട്ട തിരക്കഥാകൃത്തുക്കളായിരുന്ന  സച്ചി-സേതു വഴി പിരിഞ്ഞതിനുശേഷം സേതുവിന്റെ ഒറ്റക്കുള്ള ആദ്യ രചന. വൈശാഖിന്റെ ആദ്യ സിനിമകൾ പോലെ തന്നെ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന തട്ടുപൊളിപ്പൻ സിനിമയൊരുക്കി പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കുക/ആഘോഷിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഈ സിനിമക്കും ഉള്ളു.

Contributors

ഗ്രാന്റ്മാസ്റ്റർ -സിനിമാറിവ്യൂ

Submitted by nanz on Sat, 05/05/2012 - 14:06

  ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥകളുടെ പ്രിയങ്കരനാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ബി. അദ്ദേഹത്തിന്റെ ആദ്യകാല തിരക്കഥയായ “കവർ സ്റ്റോറി” മുതലിങ്ങോട്ട് “ഗ്രാന്റ് മാസ്റ്റർ“ വരെ ഇതിനുദാഹരണങ്ങളാണ്. അഗതാക്രിസ്റ്റിയുടെ നോവലുകളെ ഉപജീവിച്ച് നിരവധി സിനിമാ-സീരിയൽ തിരക്കഥകൾ എഴുതിയിട്ടുമുണ്ട്. പുതിയ മോഹൻലാൽ ചിത്രമായ “ഗ്രാന്റ് മാസ്റ്ററും” അഗതാ ക്രിസ്റ്റിയുടെ The A B C Murders എന്ന നോവലിന്റെ നിഴൽ വീണു കിടക്കുന്ന ഒന്നാണ്.

Contributors