രണ്ടെണ്ണം അടിക്കാതെ കുറിക്കുന്നതാണ്. തെറ്റുകുറ്റങ്ങള്‍ മാപ്പാക്കണം. 'സ്പിരിറ്റ്' കണ്ടതിന്റെ വെള്ളിവെളിച്ചത്തില്‍ രണ്ടു മുന്നറിയിപ്പുകള്‍ കൂടി. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പുകവലിയും അങ്ങനെ തന്നെ. മറക്കല്ലേ കോണ്ടം നല്ലതിന് ..!
കഥാവഴി
******
സിനിമ കാണും മുന്നേ കഥ കേട്ടാല്‍ ത്രില്ല് പോകും എന്നുള്ളവര്‍ ഈ കഷണം വായിക്കേണ്ട. രഘുനന്ദന്‍ അതാണ് അയാളുടെ പേര്. കക്ഷി കേമനാണ്. അഞ്ചു ഭാഷകള്‍ അറിയാം ( മലയാളവും fuck off എന്ന ഇംഗ്ലീഷ് ഭാഷയും മാത്രമാണ് സില്‍മേല് ഉള്ളൂ). ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ജോലി, അത് പോലെ മറ്റു വലിയ ജോലികള്‍ എന്നിവ ബോറടി കാരണം ഉപേക്ഷിചിരിക്യാണ് മച്ചു. ന്യൂസ് ലൈവ് എന്ന ചാനലില്‍ ആളുകള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ഓഫ് ദി സ്പിരിറ്റ്' എന്ന ഇന്റര്‍വ്യൂ ഉള്‍പടെയുള്ള മാധ്യമ ജീവിതമാണ് പുള്ളിക്കിപ്പോള്‍ പഥ്യം. സിനിമ തീര്‍ന്നിട്ടും തീരാത്ത അത്രേം വല്യൊരു ഇംഗ്ലീഷ് നോവലും അദ്ദേഹം എഴുതുന്നുണ്ട്. നിയമ പ്രകാരം വിവാഹമോചിതന്‍ ആണ്. ഒരു മകനുണ്ട്. ഭാര്യ വേറെ കല്യാണം കഴിച്ചെങ്കിലും ഇരുവരും കുടുംബവും തമ്മില്‍ ആരോഗ്യകരമായ സൌഹൃദം ഉണ്ട്. കഥ കൊഴുപ്പിക്കനായി സൈഡ് സ്റ്റൊരീസ് വേറെയുമുണ്ട്.കാലത്ത് കട്ടന്‍ ചായയില്‍ കൊനിയക് ( cognac ) മദ്യം ചേര്‍ത്ത് സേവിച്ചാണ് പുള്ളിയുടെ ഒരു ദിനം തുടങ്ങുന്നത്. രാവിലെ തുടങ്ങിയാല്‍ അന്ത്യാവോളം അടി. അന്തിയായാലും അടി. വെള്ളമടിയോടു വെള്ളമടി. കാക്കിരി പൂക്കിരി ചാത്തന്‍ സാധനം ഒന്നുമല്ല പൊളപ്പന്‍ ബ്രാന്‍ഡഡു മാത്രമേ കഴിക്കു എന്നൊരു വാശിയും ഉണ്ട്. ഒരു ദിവസം മാത്രമല്ല എല്ലാ ദിവസവും ഈ അടിയുണ്ട്. ബ്രാന്‍ഡ് വല്ലോം മാറിയാലായി അത്ര തന്നെ.ആഗോള കുടിയന്മാരെ തൂത്തെറിഞ്ഞ് കുടിരഹിത ലോകം കെട്ടിപടുക്കുക എന്ന് അബാലവൃദ്ധം ജനത്തെയും ബോധവല്‍കരിക്കുന്ന ഒരു 'ഉപദേശി' ആയി ഒടുക്കം മ്മടെ രഘുനന്ദന്‍ മാറുന്നിടത്തു സിനിമ തീരും.
ഒഴിക്കും മുന്‍പ്
***********
ഇതൊരു 'സദുദേശ്യ ഉപദേശി' ചിത്രമായതിനാലും കുറഞ്ഞ മുതല്‍മുടക്കിലെ ചെറിയ പടം ആയതിനാലും ഭീകരാക്രമണത്തിന് വലിയ ചാന്‍സ് ഇല്ല. പരിധികുള്ളില്‍ നിന്ന് കൊണ്ട് തന്നെ പരമാവധി 'കൊമേര്‍സ്യല്‍ ചേരുവകള്‍ " ( എരിവും പുളീം ) ചേര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്.
ചിയേര്‍സ്
*******
മോഹന്‍ലാല്‍ ആണ് രഘുനന്ദന്‍ . അടിച്ചു പൂക്കുറ്റി ആയാലും 'കൈവിട്ടു പോകാത്ത' ആ അഭിനയ രീതി ലാലേട്ടന്‍ ഒരിക്കല്‍ കൂടി പുറത്തെടുത്തു. ട്രേഡ് മില്ലില്‍ അധ്വാനം ചെയ്തു ഉടച്ചു വാര്‍ത്ത മേനിയില്‍ ലാല്‍ പഴയതിനേക്കാള്‍ ഗ്ലാമര്‍ ആയിട്ടുണ്ട്. ആദ്യപകുതിയില്‍ മനോഹരമായി ലാല്‍ മദ്യപിക്കുന്നത് കണ്ട് 'പച്ചയ്ക്ക്' സിനിമ കാണാന്‍ പോയതില്‍ കുണ്ടിതപെട്ടു (അക്ഷരപിശാശ്) എന്നത് സത്യം. കുപ്പിയില്‍ നിന്നും ഗ്ലാസ്സിലേക്ക് പകരുന്ന മദ്യം പോലെ ലാലേട്ടന്റെ ഒഴുക്കുള്ള അഭിനയം ! ചിയേര്‍സ് കള്ളു കുടിയാണ് മീരയുമായുള്ള (കനിഹ) ബന്ധം വിവാഹ മോചനത്തില്‍ എത്തിയതിനു കാരണം. രഘുനന്ദന്‍ മുഴുകുടിയന്‍ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം മീരയുമായും ഭര്‍ത്താവ് അലെക്സി ( ശങ്കര്‍ രാമകൃഷ്ണന്‍), മകന്‍ എന്നിവരുമായി ഏഴെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും നല്ല സൌഹൃദം സൂക്ഷിക്കുന്നത് മാതൃകയാണ്. ചിയേര്‍സ് നായകന്‍ മോഹന്‍ലാല്‍ ആണെങ്കില്‍ നായക കഥാപാത്രം പ്ലംബര്‍ മണി ആണ്. പ്ലംബര്‍ മണി ആയെത്തി മികച്ച അഭിനയം തന്നെ നന്ദു കാഴ്ച വെച്ചു. ചിയേര്‍സ് സിനിമയിലെ ഒരു തിരുകി കയറ്റല്‍ ആണെന്ന് തോന്നിയെങ്കിലും ASP സുപ്രിയ രാഘവന്‍ പ്ലംബര്‍ മണിയെ കുത്തിനു പിടിച്ചു 'പൊലയാടി മോനെ' എന്ന് വിളിക്കുന്നുണ്ട്. അല്ലേലും ചോദിക്കാനും പറയാനും ആരുമില്ലാത്ത നമ്മളെ പോലുള്ള പാവങ്ങടെ മെക്കട്ട് കേറാന്‍ അല്ലെ പോലീസിന് പ്രിയം. ! എന്തായാലും ASP ലെനയ്ക്ക് ചിയേര്‍സ് സമീര്‍ എന്ന കവിയായി അടിച്ചു മിന്നി, മരണം വരിച്ച സിദ്ധാര്‍ത് , ഓസിനു കള്ളടിക്കാന്‍ നോക്കുന്ന കുടിയനായി തിലകന്‍ , ജോണ്‍സന്‍ എന്ന ബാര്‍ അറ്റെന്ടെര്‍ ടിനി ടോം, ചാനല്‍ ക്യാമറമാന്‍ ഗോവിന്ദന്‍കുട്ടി, പ്ലംബര്‍ മണിയുടെ തല്ലു കൊള്ളുന്ന ഭാര്യ പങ്കജം ആയി കല്‍പന, ക്യാപ്റ്റന്‍ നമ്പ്യാര്‍ ആയി മധു.. എന്നിവരാണ് മറ്റു ബ്രാന്‍ഡുകള്‍ . ചിയേര്‍സ് റഫീക്ക് അഹമ്മദിന്റെ മൂന്നു കവിതകള്‍ക്കും ചിയേര്‍സ് .
no, thanks !
**********
മിസ്റ്റര്‍ രഞ്ജിത്ത് താങ്കളിലെ കലാകാരനെ സംവിധായകനെ ബഹുമാനിക്കുന്നു. എങ്കിലും ചിലത് പറയാതെ വയ്യ. പറയണമെന്ന് കരുതുന്ന പലതും അത്മവിമാര്‍ശനമായി സിനിമയില്‍ നായകന്‍ ഉള്‍പടെ പറയുനുണ്ട് എന്നതില്‍ അല്പം ആശ്വാസം..! ഓഫ് ദി സ്പിരിറ്റ് എന്ന ടി. വി. ഷോയില്‍ രഘുനന്ദന്‍ ഒറ്റയ്ക്ക് വായിട്ടലച്ചപ്പോള്‍ ( മൂന്നു എപിസോടിലും) ചോദ്യം ചെയ്യപ്പെടാന്‍ വന്നിരിക്കുന്നവര്‍ ഊമകള്‍ അല്ല എന്നെങ്കിലും തെളിയിക്കാന്‍ അവരെ കൊണ്ട് രണ്ടു വരിയെങ്കിലും മിണ്ടിപ്പിക്കാമായിരുന്നു. ASP സുപ്രിയ രാഘവന്‍ പ്ലംബര്‍ മണിയെ കുത്തിനു പിടിച്ചു 'പൊലയാടി മോനെ' എന്ന് വിളിക്കുന്നുണ്ട്. പാവങ്ങളെ മാത്രമേ സുപ്രിയ രാഘവന്‍ കുത്തിനു പിടിക്കുള്ളൂ??പാവം പ്ലംബര്‍ മണിയുടെ ജീവിതം ഒളിക്ക്യമാരയില്‍ പകര്‍ത്തുമ്പോള്‍ ധാര്‍മികത എവിടെ? ജീവിതം കുത്തഴിഞ്ഞത് പാവങ്ങല്ടെ ആണല്ലോ അല്ലെ?
സ്പിരിറ്റ് വെള്ളം ചേര്‍ക്കാതെ
********************
വെള്ളം ചേര്‍ക്കാതെ വേണം അടിക്കാന്‍ . മൊത്തി കുടിക്കരുത് . അണ്ണാക്കിലേക്ക് കമിഴ്ത്തണം. അപ്പോഴേ തൊണ്ടയിലൂടെ, നെഞ്ചിലൂടെ, എരിഞ്ഞ് വയറ്റില്‍ എത്തുന്ന അമൃത പാനീയത്തിന്റെ രുചി അനുഭവിക്കാനാകൂ. രഘുനന്ദന്‍ കുടി നിര്‍ത്തിയിട്ടില്ല. ഒരായുസ്സ് മുഴുവന്‍ കുടിക്കാനുള്ളതെല്ലാം ചുരുങ്ങിയ കാലം കൊണ്ട് കുടിച്ചു വറ്റിച്ചു എന്നൊരു തോന്നല്‍ . ഒരു വെറുപ്പ്. അത്രേ ഉള്ളു. Wine is bottled poetry ! അതറിയാത്ത ആളല്ലാലോ പുള്ളി. നല്ല ബുദ്ധി തിരിച്ചു കിട്ടും എന്ന് ആശിക്കാം. ചിന്തിക്കൂ.. പ്രാര്‍ത്ഥിക്കൂ..!!! ___________________________ പച്ചയായ ഒരാസ്വാധകന്‍ || പി. സനില്‍കുമാര്‍
ആസ്വാദനം നന്നായിരിക്കുന്നു