സിനിമ റിവ്യൂ

അമ്മാത്ത് ചെല്ലാനാവാതെ ചിറകൊടിഞ്ഞ കിനാവുകൾ.. - മുകേഷ് കുമാർ

മലയാളത്തിലെ മുഴുനീള സ്പൂഫ് എന്ന ലേബലുമായാണ് "ചിറകൊടിഞ്ഞ കിനാവുകള്‍" വരുന്നത്. (ആദ്യത്തേതാണോ എന്നത് സിനിമാ ചരിത്രകാരന്‍മാര്‍ പറയേണ്ട കാര്യമാണ്). ഉദയനാണു താരത്തിലും, സരോജ് കുമാറിലുമൊക്കെ നമ്മള്‍ ഇത് കണ്ടിട്ടുള്ളതുമാണ്. മറ്റു ഭാഷകളുടെ കാര്യമെടുത്താല്‍ ലക്ഷണമൊത്ത 2 സ്പൂഫ് സിനിമകളാണ് പെട്ടെന്ന് ഒാര്‍മ്മയില്‍ വരുന്നത്. ശശാങ്ക് ഘോഷിന്റെ ഹിന്ദി ചിത്രമായ "ക്വിക് ഗണ്‍ മുരുകന്‍"...പിന്നെ തമിഴില്‍ സി വി അമുദന്റെ "തമിഴ് പടം". ഷാരൂഖ് ഖാന്റെ "ഒാം ശാന്തി ഒാം", "ചെന്നൈ എക്സ്പ്രസ്" എന്നീ സിനിമകളിലും നിരവധി സ്പൂഫ് രംഗങ്ങളുണ്ടായിരുന്നുവല്ലോ!

Contributors

ബ്രില്ല്യന്റായ ചിത്രങ്ങളിൽ ഒന്നാണ് ചിറകൊടിഞ്ഞ കിനാവുകൾ

ചിറകൊടിഞ്ഞ കിനാവുകൾ -പോസ്റ്റർ3

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 ചിറകൊടിഞ്ഞ കിനാക്കൾ.. എന്നത് നാം തമാശയായി കാണുന്ന കെപി അംബുജാക്ഷന്റെ ‘അഴകിയരാവണിലെ’ നോവൽ. ചിലപ്പോൾ ആ ചിത്രത്തിനേക്കാൾ മലയാളി മനസിൽ പാലുകാച്ചലും.. താലികെട്ടും... മാറിമാറി 18 കൊല്ലമായി നിലനിൽക്കുന്നതിനാൽ തന്നെയാണ്.. ചിറകൊടിഞ്ഞ കിനാക്കൾ തിരിച്ചെത്തുന്നതും.. അത് അസ്വാദ്യമാകുന്നതും.... 

Contributors

ചിറകൊടിഞ്ഞ കിനാവുകൾ - നേരം പോക്കിനുള്ള വകയുണ്ട്

Submitted by Sethunath on Sat, 05/02/2015 - 15:19
ചിറകൊടിഞ്ഞ കിനാവുകൾ -പോസ്റ്റർ2

കഴിഞ്ഞ മുപ്പതു വര്‍ഷത്തെ മലയാള സിനിമാ ചരിത്രം എടുത്തു നോക്കിയാല്‍ അന്ന് തൊട്ട് ഇന്നേവരെ വിവിധ സംവിധായകരും തിരക്കഥാകൃത്തുക്കളും ചര്‍വ്വിത ചര്‍വ്വണം ചെയ്തു തള്ളിയ ക്ലീഷേകള്‍ അനവധിയാണ് . അത് ഒരു ഉളുപ്പും ഇല്ലാതെ തൊണ്ട തൊടാതെ വിഴുങ്ങിയ മഹത്തായ പാരമ്പര്യവും മലയാളിക്ക് അവകാശപ്പെട്ടതാണ് . ഇത്തരത്തില്‍ പ്രധാനപ്പെട്ട എല്ലാ ക്ലീഷേകളേയും കണക്കിന് പരിഹസിക്കുന്ന, അഴകീയ രാവണന്‍ എന്ന സിനിമയിലെ ഒരു സബ് ത്രെഡ്നെ ആസ്പദമാക്കി വികസിപ്പിച്ചിരിക്കുന്ന , ഒന്നാന്തരം ഒരു സ്പൂഫ് ആണ് "ചിറകൊടിഞ്ഞ കിനാവുകള്‍".

Contributors

ഷീടാക്സി - സിനിമാറിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sat, 04/25/2015 - 09:41

കാവ്യാ മാധവൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നീ അഭിനയപ്രതിഭകളുടെ മാറ്റുരയ്ക്കലിന്റെ വേദിയായി ഷീ റ്റാക്സി. ക്ലൈമാക്സ് വരെ നീണ്ടുനിന്ന പൊരിഞ്ഞ പോരാട്ടത്തിൽ ഇന്റർവെല്ലുവരെ കാവ്യ ഒരു പൊടിയ്ക്ക് മുന്നിട്ട് നിന്നെങ്കിലും സെക്കന്റ് ഹാഫിൽ സുരാജ് സ്ഥിരം ഫോമിലേക്കുയർന്നതിനാൽ കാവ്യയ്ക്ക് അടിയറവു പറയേണ്ടി വന്നു.

പാവങ്ങളുടെ മോഹൻലാൽ കം സുരേഷ് ഗോപി കം പദ്മരാജൻ കം രഞ്ജിത്തായ അനൂപ് മേനോന്റെ സാന്നിദ്ധ്യമാണ് സിനിമയുടെ മറ്റൊരു ആകർഷണം.

Contributors

സെക്കന്റ്സ് - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sun, 03/29/2015 - 10:32

പ്രേക്ഷകനെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന ഡാർക്ക് ത്രില്ലർ സിനിമയാണ് സെക്കന്റ്സ്. എഡ്ജോഫ് സീറ്റ് എന്നൊക്കെ ഇംഗ്ലീഷിൽ വിശേഷിപ്പിക്കും.

സിനിമ തുടങ്ങുന്നു. പ്രേക്ഷകൻ : ഇപ്പോ ത്രിൽ വരും.

10 മിനിട്ട് : ദാ ഇപ്പ ത്രിൽ വരും.

15 മിനിട്ട് : ദേ ഇപ്പ വരും.

20 മിനിട്ട് : ഇപ്പോ എന്തായാലും വരും.

30 മിനിട്ട് : ഇദാ ത്രില്ലിങ്ങെത്തിക്കഴിഞ്ഞു

45 മിനിട്ട് : ഇദാ ആസനം എഡ്ജോഫ് സീറ്റെത്തി. എവിടെയാണ് പുറത്തേക്കുള്ള വാതിൽ?

ഇന്റർവെൽ : അടുത്ത ഹാഫ് സസ്പെൻസായിരിക്കും ഉറപ്പ്.

സെക്കന്റ് ഹാഫ് 10 മിനിട്ട് : ത്രില്ലിപ്പ വരും, ഇപ്പ വരും.

Contributors

100 ഡേയ്സ് ഓഫ് ലവ് - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sun, 03/22/2015 - 10:40

വെസ്റ്റേൺ റോം-കോം ഴെനറിൽ ചിത്രീകരിച്ച 100 ഡേയ്സ് ഓഫ് ലവ് കണ്ടു. പ്രധാനമായും പതിനഞ്ചിനും മുപ്പതിനും ഇടയിലുള്ള പ്രേക്ഷകർക്ക് നന്നായി ആസ്വദിക്കാവുന്ന സിനിമ. റണ്ണിങ് റ്റൈം അല്പം കുറച്ചിരുന്നെങ്കിൽ ഇനിയും നന്നായേനെ.

ബാംഗ്ലൂരാണ് പ്രണയകഥ നടക്കുന്നത് (സാധാരണ അങ്ങിനെയാണല്ലോ). വിദേശസിനിമകളിൽ പൊതുവെ ഡ്രീം, ഫാന്റസി , ഫെയറി റ്റേൽ സീക്വൻസുകൾ ഷൂട്ട് ചെയ്യുന്ന കളർ പാറ്റേണും കോമ്പസിഷനുമാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. എന്തിനാണെന്നറിയില്ല, എന്തായാലും കാണാൻ കൊള്ളാം.

Contributors

വർഷം - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sun, 02/01/2015 - 10:50

ജ്ഞാനപ്പാനയ്ക്ക് ഒരു ആധുനികചലച്ചിത്രഭാഷ്യം സാധ്യമോ എന്ന ശതകോടിരൂപാച്ചോദ്യത്തിനു ഉത്തരമാവുകയാണ് രഞ്ജിത് ശങ്കറിന്റെ വർഷം. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വർത്തുന്നതും ഭവാനെന്ന് മനമുരുകിപ്പാടുന്ന ഭക്തകവി പൂന്താനം വേണുവായി മമ്മൂട്ടിയും ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ എന്ന് പാടുന്ന ശാരികപ്പൈതലായി പ്രൊഫസർ ജയന്തിയും ഈ ചിത്രത്തിൽ വേഷമിടുന്നു. തന്റെ കുടുംബത്തിന്റെ മധ്യവർഗപ്രശ്നങ്ങളും ആർത്തിയുമായി ജീവിക്കുന്ന പൂന്താനം വേണു ഒരു ദുരന്തത്തെത്തുടർന്ന് ചിട്ടിക്കമ്പനിമുതലാളിമാർക്കിടയിലെ നിരുപമാരാജീവായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. മറക്കാതെ കാണുക.

Relates to
Contributors

വെള്ളിമൂങ്ങ - ഉൽസാഹക്കമ്മറ്റി - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Fri, 12/26/2014 - 10:55

വെള്ളിമൂങ്ങ രസമുള്ളൊരു സിനിമയാണ്. കുറച്ചു കാലമായി ബിജു മേനോൻ വികസിപ്പിച്ചെടുത്ത കോമഡിയുടെ റ്റൈമിങ്ങിനെ സോളോ ഹീറോ റോളിൽ ആദ്യമായി ഉപയോഗപ്പെടുത്തുന്ന സിനിമയാണിത്. പൊളിറ്റിക്കൽ സറ്റയറാണെങ്കിൽ കമ്യൂണിസ്റ്റുകാരെ കോമാളികളായ വില്ലന്മാരായി ചിത്രീകരിക്കണം എന്ന കീഴ്വഴക്കം വെള്ളിമൂങ്ങയും കൈവിട്ടിട്ടില്ല. എങ്ങാനും ഫലം കുറഞ്ഞാലോ. വളരെ ഫാസ്റ്റാണ് കോമഡി നമ്പരുകൾ എന്നത് കൊണ്ടും വിശദീകരിച്ച് ബോറാക്കുന്നില്ല എന്നത് കൊണ്ടും സംഗതി ആസ്വാദ്യകരമാണ്.

Contributors

വെള്ളിമൂങ്ങ-എന്റെ അഭിപ്രായം

ബിജുമേനോന്‍ നായകന്‍.. കൂടെ അജു വര്ഗീസും.. സിനിമയ്ക്ക് പിന്നിലാകട്ടെ പുതുമുഖങ്ങളും.. ഒരു തട്ടിക്കൂട്ട് സിനിമയായിരിക്കും എന്ന് വിചാരിച്ചു വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെയാണ് കാണാന്‍ കേറിയത്‌.. വെള്ളിമൂങ്ങ ആ പ്രതീക്ഷകള്‍ പാടെ തെറ്റിച്ചു.. നല്ല സിനിമ..
ഒരുപാടു പുതുമ ഒന്നും അവകാശപെടാനില്ലാത്ത ഒരു കഥ.. കഥ പറഞ്ഞു പോയ രീതിയാണ്‌ രസകരം.. അധികം പിരിമുറുക്കം ഒന്നുമില്ലാതെ രസിച്ചു കണ്ടിരിക്കാം.. കൊള്ളാവുന്ന ഹാസ്യരംഗങ്ങള്‍ ഒക്കെയുണ്ട്..