വെള്ളിമൂങ്ങ രസമുള്ളൊരു സിനിമയാണ്. കുറച്ചു കാലമായി ബിജു മേനോൻ വികസിപ്പിച്ചെടുത്ത കോമഡിയുടെ റ്റൈമിങ്ങിനെ സോളോ ഹീറോ റോളിൽ ആദ്യമായി ഉപയോഗപ്പെടുത്തുന്ന സിനിമയാണിത്. പൊളിറ്റിക്കൽ സറ്റയറാണെങ്കിൽ കമ്യൂണിസ്റ്റുകാരെ കോമാളികളായ വില്ലന്മാരായി ചിത്രീകരിക്കണം എന്ന കീഴ്വഴക്കം വെള്ളിമൂങ്ങയും കൈവിട്ടിട്ടില്ല. എങ്ങാനും ഫലം കുറഞ്ഞാലോ. വളരെ ഫാസ്റ്റാണ് കോമഡി നമ്പരുകൾ എന്നത് കൊണ്ടും വിശദീകരിച്ച് ബോറാക്കുന്നില്ല എന്നത് കൊണ്ടും സംഗതി ആസ്വാദ്യകരമാണ്.
ഉൽസാഹക്കമ്മിറ്റി :-
ഉഗ്രൻ സിനിമ.
.
.
.
ആയേനെ. ഒരു പതിനഞ്ച് കൊല്ലം മുന്നേ ഇറങ്ങണമാർന്നു. പിന്നെ കുറച്ചു പേരെ മാറ്റണായിരുന്നു. നായകൻ, നായിക, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ ഇത്രേം പേരെ മാറ്റി നല്ലൊരു കഥയും ഉണ്ടായിരുന്നേൽ പടം കൾട്ടായേനെ. ജാലിയൻ കണാരൻ എന്ന കഥാപാത്രവും പുള്ളിയുടെ ഡയലോഗ് ഡെലിവെറിയും മാത്രം ഓർമ നിൽക്കും.
Relates to
Article Tags
Contributors