സിനിമ റിവ്യൂ

ഞാന്‍

Submitted by Sethunath on Sat, 09/20/2014 - 08:46
ഞാന്‍
  • വര്‍ത്തമാനകാലത്തിലും ആധുനികതയിലും അഭിരമിച്ചു നില്‍ക്കുന്ന പുതിയ തലമുറയുടെ കേരള ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞ് നടപ്പ്
  • ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയത്തിന് പിന്നിലും അറിയുന്നതിനും അപ്പുറം അറിയപ്പെടാത്തവന്റെ ശബ്ദമുണ്ടാവും . അത്തരമൊരു അറിയപ്പെടാത്ത പോരാളിയെ, അയാളുടെ ജീവിതം തേടിയുള്ള യാത്ര .
  • ധിഷണയും അടിയുറച്ച സാമൂഹ്യരാഷ്ട്രീയ ബോധവും അടിച്ചമര്‍ത്തപ്പെട്ടവനോടുള്ള സഹാജാവബോധവും കൈമുതലായുള്ളപ്പോഴും, അവയെ പാര്‍ശ്വവല്‍ക്കരിക്കുന്ന വ്യക്തിജീവിതത്തിലെ അപഭ്രംശങ്ങളും, അരാജകത്വവും, അന്ത:സംഘര്‍ഷങ്ങളും , അനിയന്ത്രിതമായ ഭോഗതൃഷ്ണയും തുടര്‍ന്നുള്ള ആത്മനിന്ദയും
Relates to

സപ്തമ ശ്രീ തസ്കരാ എന്റെ അഭിപ്രായം

Submitted by jinutm on Thu, 09/11/2014 - 12:13


ഓണത്തിന് ഒരു സിനിമ കാണുക എന്നുള്ളത് മലയാളിക്കു ഒഴിച്ചുകൂടാൻ ആവാത്ത ഒരു കാര്യമാണ്. പ്രത്യേകിച്ച് എന്നെ പോലൊരു സിനിമ പ്രേമിക്കു. ഈ സിനിമയുടെ സാങ്കേതികമായ ഒരു അവലോകനം അല്ല ഞാൻ ഇവിടെ നടത്തുന്നത്. കാരണം അതിനുള്ള അറിവൊന്നും എനിക്കില്ല.

സപ്തമ ശ്രീ തസ്കരാ മൂവി കണ്ടു. ഇഷ്ടപ്പെട്ടു... ഇനി എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ. ഈ സിനിമ എന്നെ ഒട്ടും തന്നെ ബോർ അടിപ്പിച്ചില്ല, ഇതിലെ തമാശകളും, കഥാപാത്രങ്ങളുടെ അഭിനയവും, ചിത്രത്തിന്റെ ക്ലൈമാക്സ്‌ഉം എന്നെ രസിപ്പിച്ചു എന്ന് വേണം പറയാൻ.

സാധുവിന്റെ സാറാമ്മ അഥവാ ബാംഗ്ലൂർ ഡെയ്സിലെ പെണ്ണുങ്ങൾ..

ഇന്ന് സാധു ബുദ്ധിജീവിയാണ്! പന്ത്രണ്ടു കൊല്ലം മുൻപ് വരെ തികച്ചും മണ്ടനായിരുന്നു. തൊടുപുഴ പോയി സാറാമ്മയെ പെണ്ണ് കണ്ട്, കെട്ടി, ഹൈറേഞ്ചിൽ കമ്പിളി മടക്കി അലമാരിയുടെ പുറത്തു വച്ച് അവളേം കെട്ടിപ്പിടിച്ചു കിടന്ന്, അവൾ നാലെണ്ണത്തിനെ പെറ്റുവളര്ത്തുമന്നത് കണ്ടപ്പോൾ, സാധുവിന്റെ ആഗോള പ്രശ്നങ്ങൾ പുല്ലു പോലെ സാറാമ്മ സോൾവ് ചെയ്തു തന്നപ്പോൾ സാധുവിന് ബുദ്ധി വച്ചു. ഇന്ന് സാധു ബുദ്ധിയുള്ള ജീവിയാണ്, അതായതു ബുദ്ധിജീവി.

സാധൂസ് ഡേ ഔട്ട്‌ ഇൻ ബാംഗ്ലൂർ അഥവാ സാധു കണ്ട ബാംഗ്ലൂർ ഡെയ്സ്

ബാംഗ്ലൂർ ഡെയ്സ്

കൂതറ നല്ല വാക്ക് അല്ല. ഉഡായിപ്പും നല്ല വാക്ക്‌ അല്ല. പക്ഷെ, ബാംഗ്ലൂർ ഡെയ്സ് നല്ല പടം ആണ്, അതിൽ ചീത്ത വാക്ക്‌ ഒന്നും ഇല്ല. കൂടെ നടക്കണം, കല്യാണത്തിന് ശേഷം പേര് മാറ്റരുത് എന്നൊക്കെ ഉപദേശിക്കും. ടെൻഷൻ വരുമ്പോ ആരും സിഗരറ്റ് വലിച്ചു പോവും, കല്യാണ പെണ്ണ് സഹിതം! അത് പിന്നെ ഓക്കേ... പെണ്‍കുട്ടികളുടെ മനശാസ്ത്രം ഏറ്റവും അറിയാവുന്നത് മലയാളത്തിലെ ഒരേ ഒരു സ്ത്രീ സംവിധായികയ്ക്കല്ലേ?!

എന്നാലും തോന്നുന്നു, ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ചരിത്രപ്രസക്തി നമുക്കൊരു 'ഉഡായിപ്പു സംവിധായികയെ' കൂടി കിട്ടി എന്നുള്ളതാണ് എന്ന്! കാരണങ്ങൾ താഴെ:

എന്റെ മകനെ കുറിച്ച് ഞാൻ...

പൈതൃകം എന്ന ചിത്രത്തിലെ ഒരു രംഗം. ജന്മസിദ്ധമായി തനിക്കു ലഭിച്ച ബ്രാഹ്മണ്യത്തെ തള്ളി പറഞ്ഞ സോമദത്തൻ, തന്റെ അച്ഛൻ വിളിച്ചത് പ്രകാരം എത്തുകയാണ്. തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന സോമദത്തൻ, തന്റെ അച്ഛൻ പുലർത്തി പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്ന് വാദിക്കുകയാണ്, അത് താൻ തർക്കിച്ച് തോൽപ്പിക്കുകയും ചെയ്യും എന്ന വാശിയിലാണ്. ആ വാശിയിൽ നിൽക്കുന്ന മകനെ ഒട്ടും അനിഷ്ടം കാണിക്കാതെ, അല്പം പോലും വികാരത്തിനടിമപ്പെടാതെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കയാണ് നരേന്ദ്രപ്രസാദിന്റെ ദേവദത്തൻ നന്പൂതിരി എന്നാ കഥാപാത്രം.

Relates to

ജോണീ അപ്പൻ വരുന്നുണ്ടെടാ..!

Submitted by Kiranz on Sun, 03/16/2014 - 22:42

ഫേസ്ബുക്കിൽ വി എം ദേവദാസ് കൊളുത്തിവിട്ട ഈ തീപ്പൊരിയാണ് മികച്ച അഭിനയമുഹൂർത്തങ്ങൾ,പ്രിയപ്പെട്ട സീനുകൾ വീഡിയോ-ടെക്സ്റ്റ് സപ്പോർട്ടോടെ ഡോക്കുമെന്റ് ചെയ്യാൻ പ്രേരകമാവുന്നത്. മികച്ച സീനുകൾ എന്ന സീരിസിൽ നിന്ന് എന്ന് ഒരു ടെമ്പ്‌‌ളേറ്റ് തുടങ്ങുന്നു.

തിര

തിര.... ഒറ്റ വാക്കില്‍ പറഞ്ഞാല്‍, സുനാമി തിര  മൂന്ന്‍ സിനിമകള്‍... മൂന്ന് പ്രമേയങ്ങള്‍.... മുഖ്യധാര സംവിധായകരുടെ നിരയിലേക്കുയരും വിധം പക്വമായ സംവിധാന സംരംഭം കൊണ്ട് വിനീത് ശ്രീനിവാസന്‍ വീണ്ടും വിസ്മയിപ്പിച്ചു....

Relates to

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

'മോട്ടോർ സൈക്കിൾ ഡയറീസ്' പുസ്തകം വായിച്ചും, സിനിമ കണ്ടും നടന്നിരുന്ന കാലത്ത് ഒരുപാടാഗ്രഹിച്ചിട്ടുണ്ട്, സ്വപ്നം കണ്ടിട്ടുണ്ട്- മലയാളത്തിലും ഒരു റോഡ്‌ മൂവി...

ഈ ഒരൊറ്റ ചിത്രം മാത്രം മതി, സമീർ താഹിർ എന്ന ഫിലിം മേക്കറെ മലയാളത്തിലെ മികച്ച സംവിധായകരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ,