ബ്രില്ല്യന്റായ ചിത്രങ്ങളിൽ ഒന്നാണ് ചിറകൊടിഞ്ഞ കിനാവുകൾ

ചിറകൊടിഞ്ഞ കിനാവുകൾ -പോസ്റ്റർ3

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 ചിറകൊടിഞ്ഞ കിനാക്കൾ.. എന്നത് നാം തമാശയായി കാണുന്ന കെപി അംബുജാക്ഷന്റെ ‘അഴകിയരാവണിലെ’ നോവൽ. ചിലപ്പോൾ ആ ചിത്രത്തിനേക്കാൾ മലയാളി മനസിൽ പാലുകാച്ചലും.. താലികെട്ടും... മാറിമാറി 18 കൊല്ലമായി നിലനിൽക്കുന്നതിനാൽ തന്നെയാണ്.. ചിറകൊടിഞ്ഞ കിനാക്കൾ തിരിച്ചെത്തുന്നതും.. അത് അസ്വാദ്യമാകുന്നതും.... 

ഇതോരു സീക്വൽ അല്ല, അടുത്തകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും ബ്രില്ലന്റായ ചിത്രങ്ങളിൽ ഒന്നാണ്, ആക്ഷേപഹാസ്യം മലയാളിയുടെ സ്വഭാവത്തിന്റെ ഭാഗമാണെങ്കിലും സ്വയം ഒരു തിരിഞ്ഞുനോട്ടത്തിന് നാം തയ്യാറാകില്ല.. പതിറ്റാണ്ടുകളായി ചലച്ചിത്രരംഗത്ത് നിലനിൽക്കുന്ന മലയാളിയുടെ കാഴ്ച ശീലങ്ങളെ തലങ്ങും വിലങ്ങും പരിഹസിക്കുന്നുണ്ട് ചിത്രം....സ്പൂഫ്.. അതേ മലയാളത്തിലെ ആദ്യത്തെ ഫീച്ചർ സിനിമ സ്പൂഫാണ് ചിറകൊടിഞ്ഞ കിനാക്കൾ... അതിന് സംവിധായകൻ സന്തോഷ് വിശ്വനാഥ് തിരക്കഥകൃത്ത് പ്രവീൺ എസ് നിർമ്മാതാവ് ലിൻസ്റ്റൻ സ്റ്റീഫനും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കഥാപാത്രങ്ങളായി അഭിനയിച്ചവരും മികച്ചുനിന്നു, വളരെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ ഫുൾഫോമിൽ ആയിരിക്കുന്ന ചിത്രം, അവസാന നിമിഷങ്ങളിൽ ഇന്നസെന്റിനേയും പഴയ ഫോമിലേക്ക് ഉയർത്തുന്നതായി തോന്നി.... കുഞ്ചാക്കോ ബോബൻ, റീമാ, ജോയ്മാത്യൂ.. like emoticon ക്യാമറ, കലാസംവിധാനം, വസ്ത്രാലങ്കാരം, മേക്കപ്പ്.. എഡിറ്റ് തുടങ്ങിയ മേഖലകളിലും ചിത്രം മികച്ചതായി തന്നെ അടയാളപ്പെടുത്തണം... 

ദ എപ്പിക്ക് മൂവി, സ്കാറി മൂവി, 2009ൽ തമിഴിലിറങ്ങിയ “തമിഴ്പടം” തുടങ്ങിയ സ്പൂഫ് മൂവികളെ വാഴ്ത്തുന്നവർ മലയാളത്തിലെ ഈ ശ്രമത്തെ തള്ളികളയാതിരിക്കണം... എസ്എസ്എൽസി മുതൽ പ്രധാനമന്ത്രിയുടെ കോട്ടുവരെ നീളുന്ന സാമൂഹ്യ ആക്ഷേപഹാസ്യവും ചിത്രം പറഞ്ഞുവയ്ക്കുന്നു... എന്നും യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന സാഹിത്യം, പലപ്പോഴും സത്യത്തിനപ്പുറമാണെന്ന് ചിത്രം കാണിക്കുവാൻ ശ്രമിക്കുന്നു.. തീർത്തും ഒരു പൊട്ടനായി കമൽ അഴകിയ രാവണിൽ കാണിച്ച അംബുജാക്ഷൻ എന്ന ‘സാഹിത്യകാരൻ’ 2015ൽ എത്തുമ്പോൾ രചനയുടെ വേദനകൾ ഏറ്റുവാങ്ങുന്ന കഥാപാത്രമായി വളരുന്നു... 

തീർത്തും വ്യക്തിപരമായി മികച്ച ഒരു സിനിമ കാഴ്ചയായി അനുഭവപ്പെട്ട ചിത്രം.. ഒരു നല്ല മലയാള സിനിമ അസ്വാദകന് തീർച്ചയായും ഇഷ്ടപ്പെടും... കഥയോ കഥയിലെ ഹാസ്യമോ മനസിലാകാത്തവരുടെ നിരൂപണങ്ങൾ വായിച്ച് പ്രതീക്ഷയില്ലാതെ പോയതിനാൽ.. നല്ല അനുഭവമായി ചിത്രം മാറി... 

Contributors