ചിറകൊടിഞ്ഞ കിനാവുകള്‍..
മലയാളനോവലിസ്റ്റ് അംബുജാക്ഷന്‍ എഴുതിയ തയ്യല്‍ക്കാരന്റെയും സുമതിയുടെയും കഥ ,അല്ലല്ല നോവല്‍.. പഴയ വിറകുവെട്ടുകാരന്റെ മകള്‍ സുമതി , സുമതിയെ കെട്ടാന്‍ വരുന്ന ഗള്‍ഫ് ഭര്‍ത്താവു അങ്ങനെ നമുക്ക് കേട്ട് മാത്രം പരിചയമുള്ള കഥാപാത്രങ്ങള്‍.. കല്യാണം പാലുകാച്ചല്‍ പാലുകാച്ചല്‍ കല്യാണം അങ്ങനെ പോകുന്ന സംഭവബഹുലമായ കഥ..
അന്ന് സിനിമ ആക്കാന്‍ നോക്കി.. പക്ഷെ നടന്നില്ല.. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിച്ചു.. അംബുജാക്ഷന്‍ എഴുതിയ കഥ സിനിമയായി.. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ സ്പൂഫ് സിനിമ..
മാജിക് ഫ്രെയിംസ് , ലിസ്ടിന്‍ സ്റീഫന്‍.. ഈ പേരുകള്‍ ആണ് ഈ സിനിമയ്ക്ക് മേലുണ്ടായിരുന്ന ഏക പ്രതീക്ഷ.. തൊട്ടതെല്ലാം പൊന്നാക്കിയ ബാനര്‍ എന്നൊക്കെ പറയാം.. പക്ഷെ സിനിമ കഴിയുമ്പോള്‍ രണ്ടു പേരുകള്‍ കൂടി പ്രതീക്ഷ തരുന്നു.. തിരക്കഥ ഒരുക്കിയ പ്രവീണ്‍ എസ് , സംവിധായകന്‍ സന്തോഷ് വിശ്വനാഥ്..
കാമ്പുള്ള ഒരു കഥയേക്കാള്‍ നന്നായി ഒരുക്കിയ തിരക്കഥ തന്നെയാണ് സിനിമയ്ക്ക് ആവശ്യം എന്ന് ഇവര്‍ തെളിയിക്കുന്നു.. പഴുതുകളടച്ച ഒരു തിരക്കഥയും ആ തിരക്കഥയെ അതിന്റെ എല്ലാ ഗൗരവവും നല്‍കിക്കൊണ്ടുള്ള സംവിധാനവും.. സിനിമയുടെ തുടങ്ങും മുന്പുള്ള ആ രംഗം തൊട്ടേ അറിയാം സംവിധായകന്റെ കഴിവ്.. പ്രേക്ഷകര്‍ക്കുള്ള അറിയിപ്പുകളില്‍ പോലും ചിരി കൊണ്ട് വരാന്‍ കഴിഞ്ഞു.. ഒരു ചെറിയ സ്പേസ് പോലും വിട്ടു കളഞ്ഞിട്ടില്ല..
മലയാളസിനിമയില്‍ ഉണ്ടായിട്ടുള്ള സകലമാന ക്ലീഷേകളെയും കളിയാക്കി കൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.. ക്ലീഷേകളെ കളിയാക്കിക്കൊണ്ട് അവസാനം മറ്റൊരു ക്ലീഷേ ആയിട്ടു ഈ സിനിമ ഒതുങ്ങിപോയില്ല.. അവിടെയാണ് ഇവരുടെ വിജയം.. സിനിമയോട് പരമാവധി നീതിപുലര്ത്തിയ ക്ലൈമാക്സ് നല്‍കികൊണ്ട് പ്രേക്ഷകരോടും അവര്‍ നീതി കാണിക്കുന്നു..
അഭിനയത്തിലേക്ക് വരുവാണെങ്കില്‍ ഇവിടെ കഥാപാത്രങ്ങള്‍ ചെയ്ത എല്ലാരും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു.. അംബുജാക്ഷന്‍ , സുമതി എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും സ്വന്തമായി പേര് പോലുമില്ല.. തയ്യല്‍ക്കാരനയും വില്ലനായും കുഞ്ചാക്കോബോബന്‍ തന്നെയാണ് വരുന്നത്.. ചാക്കോച്ചന്‍ നായകനായ സിനിമകളില്‍ ഏറ്റവും മികച്ച സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന് പറയാം..
വെറൈറ്റി സിനിമകള്‍ അധികം വരാത്ത മലയാളസിനിമയില്‍ അടുത്തകാലത്ത് വന്ന ഏറ്റവും വ്യത്യസ്തമായ സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍..
ഫ്രഷ് ആയിട്ടുള്ള തമാശകള്‍ കൊണ്ട് ഇത്ര ചിരിപിച്ച ഒരു സിനിമ ഈ അടുത്തൊന്നും വന്നിട്ടില്ല.. പിന്നെ അത്യാവശ്യം സിനിമകള്‍ കാണുകയും പൊതുകാര്യങ്ങളെ പറ്റിയുള്ള അല്പം അറിവും ഉണ്ടെങ്കില്‍ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ പറ്റും..
എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു.. എല്ലാവര്‍ക്കും ഇഷ്ടപെടും എന്ന് പറയുന്നില്ല.. എന്നാലും ആരും മിസ് ചെയ്യരുത് .. മികച്ച സിനിമ തന്നെയാണ്.. ഈ വര്‍ഷം ഇത് വരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച സിനിമ..