100 ഡേയ്സ് ഓഫ് ലവ് - റിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sun, 03/22/2015 - 10:40

വെസ്റ്റേൺ റോം-കോം ഴെനറിൽ ചിത്രീകരിച്ച 100 ഡേയ്സ് ഓഫ് ലവ് കണ്ടു. പ്രധാനമായും പതിനഞ്ചിനും മുപ്പതിനും ഇടയിലുള്ള പ്രേക്ഷകർക്ക് നന്നായി ആസ്വദിക്കാവുന്ന സിനിമ. റണ്ണിങ് റ്റൈം അല്പം കുറച്ചിരുന്നെങ്കിൽ ഇനിയും നന്നായേനെ.

ബാംഗ്ലൂരാണ് പ്രണയകഥ നടക്കുന്നത് (സാധാരണ അങ്ങിനെയാണല്ലോ). വിദേശസിനിമകളിൽ പൊതുവെ ഡ്രീം, ഫാന്റസി , ഫെയറി റ്റേൽ സീക്വൻസുകൾ ഷൂട്ട് ചെയ്യുന്ന കളർ പാറ്റേണും കോമ്പസിഷനുമാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. എന്തിനാണെന്നറിയില്ല, എന്തായാലും കാണാൻ കൊള്ളാം.

നായികയ്ക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പോസിറ്റീവ്. കമേഡിയന്മാരുടെ വേലിയേറ്റവും ഇല്ല. ഒരു കാമിയോ അപ്പിയറൻസിൽ എത്തിയ ഗിരിഗിരിയുടേതായിരുന്നു ഏറ്റവും മികച്ച പെർഫോമൻസ്. ശേഖർ മേനോനും നന്നായി.

നായകന്റെ അച്ഛനുമമ്മയും , പ്ലസ്റ്റൂവിനു പഠിക്കുന്ന പെങ്ങൾ, അമ്മൂമ്മ മുതലായ കഥാപാത്രങ്ങൾ കഥയിൽ ഇല്ലേയില്ല. ആദ്യമേ പറഞ്ഞല്ലോ സങ്കതി വെസ്റ്റേണാണ്. ന്യൂ ജെനറേഷൻ സിങ്കങ്ങൾക്കായിരിക്കും സിനിമ ഏറ്റവും ബോധിക്കുക. കവിയൂർ പൊന്നമ്മ സിനിമ കാണാതിരിക്കുന്നതായിരിക്കും നല്ലത്.

Contributors