വെള്ളിമൂങ്ങ-എന്റെ അഭിപ്രായം

ബിജുമേനോന്‍ നായകന്‍.. കൂടെ അജു വര്ഗീസും.. സിനിമയ്ക്ക് പിന്നിലാകട്ടെ പുതുമുഖങ്ങളും.. ഒരു തട്ടിക്കൂട്ട് സിനിമയായിരിക്കും എന്ന് വിചാരിച്ചു വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെയാണ് കാണാന്‍ കേറിയത്‌.. വെള്ളിമൂങ്ങ ആ പ്രതീക്ഷകള്‍ പാടെ തെറ്റിച്ചു.. നല്ല സിനിമ..
ഒരുപാടു പുതുമ ഒന്നും അവകാശപെടാനില്ലാത്ത ഒരു കഥ.. കഥ പറഞ്ഞു പോയ രീതിയാണ്‌ രസകരം.. അധികം പിരിമുറുക്കം ഒന്നുമില്ലാതെ രസിച്ചു കണ്ടിരിക്കാം.. കൊള്ളാവുന്ന ഹാസ്യരംഗങ്ങള്‍ ഒക്കെയുണ്ട്..

മേരിക്കുണ്ടൊരു കുഞ്ഞാട് , ഓര്ഡിനറി , റോമന്സ് ഈ സിനിമകളിലൊക്കെ നമ്മളെ ഏറ്റവും കൂടുതല്‍ ചിരിപിച്ചത് ബിജുമേനോന്‍ ആയിരുന്നു.. നായകനായിട്ടു വന്നപ്പോളും ആ പതിവ് തുടര്ന്നു .. ബിജുമേനോന്റെ കോമഡി സീനുകളൊക്കെ തകര്ത്തു്.. ചുമ്മാ സിമ്പിള്‍ ആയിട്ടു പുള്ളി ചെയ്തു കളഞ്ഞു.. ബിജുമേനോന്‍ അജു വര്ഗീടസ്‌ കൂട്ടുകെട്ട് നല്ല രീതിയില്‍ വര്ക്ക് ചെയ്തിട്ടുണ്ട്.. അവരുടെ കോംബിനേഷന്‍ സീനുകള്‍ ഒക്കെ രസമുണ്ടായിരുന്നു.. "ലാലീ ലാലീ ലേ..." ആ സീന്‍ ഒക്കെ കിടിലം ആയിരുന്നു..

സംവിധായകന്‍ ജിബു ജേക്കബിന് അഭിനന്ദനങ്ങള്‍.. പ്രേക്ഷകര്ക്ക് ഇഷ്ടപെടുന്ന രീതിയില്‍ തന്നെ തന്റെ ആദ്യ സിനിമ ഒരുക്കാന്‍ അദ്ദേഹത്തിനായി.. സിനിമാറ്റോഗ്രാഫിയും നന്നായിരുന്നു.. കാണാന്‍ സുഖമുള്ള നല്ല വിഷ്വല്സ്..

ഒരുപാടു അവകാശവാദങ്ങള്‍ ഒന്നുമില്ലാതെ വന്ന ഒരു കൊച്ചു സിനിമ.. ലളിതമായ കഥ.. ലളിതമായ അവതരണം.. പഴയ സത്യന്‍ അന്തിക്കാട് സിനിമകള്‍ കണ്ട ഒരു സുഖമായിരുന്നു സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍..

വാല്‍കഷ്ണം : ഫാമിലി കോമഡി എന്റര്ടെയ്നര്‍ എന്ന പേരില്‍ ഇറങ്ങി നമ്മളെ ചിരിപ്പിക്കാതെ വെറുപ്പിക്കുന്ന സിനിമകളെക്കാളുമൊക്കെ വിജയിക്കേണ്ടത് ഇത്തരം കൊച്ചു സിനിമകള്‍ അല്ലെ..