സിനിമ റിവ്യൂ

നന്മയുടെ സുധി വാത്മീകം

2009 മേയ് 09തിന് ഒരു ശനിയാഴ്ച ദിവസം പാല മഹാറാണി തീയേറ്ററിലാണ് ഞാൻ പാസഞ്ചർ എന്ന സിനിമ കണ്ടത്. മലയാള സിനിമക്ക് ഒട്ടും തന്നെ പരിചിതമല്ലാതിരുന്ന ആഖ്യാന രീതിയിലാണ് ആ ചിത്രം അന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. രഞ്ജിത് ശങ്കർ എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് നടന്നു കയറിയ ചിത്രം. വളരെയധികം ആസ്വദിച്ച് കണ്ട, ത്രില്ലടിപ്പിച്ച ആ ചിത്രമാണ് ന്യൂ ജനറേഷൻ ചിത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ ഗണത്തിലെ ആദ്യ ചിത്രം എന്ന് ഞാൻ കരുതുന്നത്. അതിനു ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്.

ഞാൻ കണ്ട സിനിമ - ഒറ്റാൽ

ഒറ്റാൽ.. നൊരമ്പരപ്പെടുത്തുന്ന ഒരനുഭവം.

താറാവ് കൃഷി നടത്താൻ കുട്ടനാടിൽ എത്തപ്പെട്ട താറാവകാരൻറെയും അയാളുടെ കൊച്ചുമകൻ കുട്ടപ്പായിയുടെയും കഥ..

ജീവിതമെന്ന പഠനത്തിനു വേണ്ടി കുട്ടപ്പായിക്ക് ആ നാട്ടിൽ വച്ചു പരിചയപ്പെട്ട പലരെയും വിട്ടു പോകേണ്ടി വരുന്നു. മുത്തശ്ശൻ-കൊച്ചുമകൻ ആത്മബന്ധം ജയരാജിൻറെ തൻറെ "ദേശാടനത്തി"ലുണെങ്കിലും ഇവിടെ അത് അതിലും വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ആത്മബന്ധം പറയുന്നതിനോടൊപ്പം ബാല്യം നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ മർദ്ദനമേറ്റ് ഭക്ഷണംപോലും കിട്ടാതെ കുട്ടികളുടെ കാര്യം കൂടി ഈ സിനിമ പറയുന്നു.

Contributors

'ഒറ്റാലി'നെ കുറിച്ച്..

Submitted by shaji.tu on Mon, 11/09/2015 - 01:28

രണ്ടറ്റങ്ങളും തുറന്ന കുട്ടപോലെയുള്ള മീന്‍ പിടിക്കാനുള്ള സങ്കേതമാണ് ഒറ്റാല്‍. ആന്റണ്‍ ചെക്കോവിന്റെ 'വാങ്ക'യെന്ന കഥയെ ആധാരമാക്കി 'ഒറ്റാല്‍' എന്ന പേരില്‍ ജയരാജ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനും മികച്ച അവലംബിത തിരക്കഥക്കും (ജോഷി മംഗലത്ത്) ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു. സംസ്ഥാന പുരസ്കാരങ്ങളില്‍ മികച്ച ചിത്രവുമായിരുന്നു, 'ഒറ്റാല്‍'. കുട്ടനാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു താറാവ് വളര്‍ത്തുക്കാരന്റെയും അദ്ദേഹത്തിന്റെ ചെറുമകന്റെയും ജീവിതമാണ് ഈ സിനിമയുടെ ഉള്ളടക്കം.

"നിറഞ്ഞുപെയ്യുന്ന ക്ലീഷേയ്ഡ് മഴയിൽ നനഞ്ഞുതീരുന്ന മൊയ്തീനും കാഞ്ചനയും”

തുടക്കം മുതൽ ഒടുക്കം വരെ പെയ്തിറങ്ങുന്ന മഴ, സിനിമകളിൽ പ്രണയത്തിന്റെ പറഞ്ഞു നനഞ്ഞ ഒരു ഡിവൈസാണ് മഴ, തൂവാനത്തുമ്പികളിലെ മഴ അതിലെ പ്രണയത്തിനൊപ്പം ഇന്നും മനസിൽ വെയിലുകൊള്ളിക്കാതെ വച്ചിരിക്കുന്ന പ്രേക്ഷകരുടെ നാടാണിത്. സോഷ്യൽ മീഡിയയിൽ മഴയ്ക്ക് ക്ലാര എന്ന പേരുവരെ എഴുതിച്ചേർത്തുകൊണ്ട് അതിനെ ഒരു സെലിബ്രേഷൻ വരെയാക്കി..

Contributors

റാണി പത്മിനി- തുടങ്ങിയെടത്തു തന്നെ എത്തിയ പറക്കൽ

Submitted by Achinthya on Tue, 11/03/2015 - 10:09

സ്ത്രീകൾക്ക് റോഡും റോഡനുഭവങ്ങളും പൊതുവെ ദുരിതമാണ്. അതുകൊണ്ടു തന്നെ സ്ത്രീകൾ പുറത്ത് അതും തനിച്ച് യാത്ര ചെയ്യരുത് എന്ന പൊതുബോധത്തിന്റെ പ്രതിഫലനങ്ങളാണ് നമ്മുടെ ചലച്ചിത്രങ്ങളിലെ പെൺയാത്രകൾ. മലയാളത്തിൽ ഒരു യാത്രാചിത്രം എന്നു പറയുമ്പോൾ അതൊരിക്കലും സ്ത്രീകളുടെ യാത്രകളാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നതേയില്ല. അഥവാ പ്രതീക്ഷിച്ചിരുന്നതേയില്ല. ഇവിടെയാണ് ആഷിക് അബു സ്കോർ ചെയ്യുന്നത്. സ്വന്തം നാട്ടിൽ നിന്നും വിട്ട് അന്യനാടുകളിലൂടെ അന്തം വിട്ട് ഓടുന്ന രണ്ട് പെൺകുട്ടികൾ. ഓടലും ചാടലും മാത്രമല്ലാ, ചങ്ങലപ്പൂട്ടുകൾ പൊട്ടിച്ച് മിടുക്കികൾ പറക്കുന്നു കൂടിയുണ്ട്. തെൽമ & ലൂയിസ് ഓർമ്മ വന്നോ? എനിക്കും.

Contributors

കനല്‍ - പ്രതികാരം! അതല്ലേ എല്ലാം!

തിരുവമ്പാടി തമ്പാന്‍', 'ഇത് പാതിരാമണല്‍', 'ഒറീസ', 'പോളിടെക്നിക്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ പത്മകുമാറും, 'നടന്‍', 'ദി റിപ്പോര്‍ട്ടര്‍', 'സര്‍ സി പി' എന്നീ സിനിമകള്‍ക്ക് ശേഷം തിരക്കഥാകൃത്ത് എസ് സുരേഷ്ബാബുവും ഒരുമിക്കുമ്പോള്‍ ഇവരുടെ കൂട്ടുകെട്ടില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് ഒരു തരിമ്പ് പോലും കൂടാതെ, കുറയാതെ നല്കിയിരിക്കുന്ന സിനിമയാണ് 'കനല്‍'. കുറ്റം പറയരുതല്ലോ..അമ്പലപ്പുഴ പാല്‍പ്പായസത്തിന് പോലും ഈയൊരു നിലവാര സ്ഥിരത പുലര്‍ത്താന്‍ കഴിയുമോ എന്ന് സംശയമാണ്.

അമര്‍ അക്ബര്‍ അന്തോണി റിവ്യു

നല്ല എരിവുള്ള ഭക്ഷണം രസിച്ച് കഴിച്ച ശേഷം നാവ് നീറുമ്പോള്‍ മധുരപലഹാരങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ അടുക്കളയിലേക്ക് ഒാടിച്ചെന്ന് ഒരു സ്പൂണ്‍ പഞ്ചസാര വായിലാക്കിയാല്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ...അത് അനുഭവിച്ചിട്ടുണ്ടെങ്കില്‍ ആ ഒരു സ്പൂണ്‍ പഞ്ചസാരയാണ് 'അമര്‍ അക്ബര്‍ അന്തോണി'. .അടുത്തിറങ്ങിയ 'എന്ന് നിന്റെ മൊയ്തീന്‍', 'ഒരാള്‍പ്പൊക്കം', 'പത്തേമാരി' തുടങ്ങിയ മികച്ച സിനിമകള്‍ പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുകയും അതേ പോലെ ചിന്തിപ്പിക്കുകയും ചെയ്ത് നില്ക്കുന്ന അവസരത്തില്‍ നാദിര്‍ഷായും ടീമും പ്രേക്ഷകര്‍ക്ക് വച്ചു നീട്ടുന്ന മധുരമുള്ള കുല്‍ഫിയാണ് അമര്‍ അക്ബര്‍ അന്തോണി.

Contributors

എന്ന് നിന്റെ മൊയ്തീൻ : സ്വർഗ്ഗത്തിൽ നിന്നൊരു പ്രണയലേഖനം

Submitted by Nisi on Wed, 09/23/2015 - 20:08

പ്രിയപ്പെട്ടവളേ,

കാലത്തിന്റെ പ്രയാണം തുടരുകയാണ്. എഴുതപ്പെടാത്ത ചരിത്രങ്ങൾ വായിക്കപ്പെടില്ലല്ലോ. നമ്മളും നമ്മുടെ പ്രണയവും ഇത്രയും നാൾ വിസ്മൃതിക്കുള്ളിൽ ചേതനയറ്റ് കിടക്കുകയായിരുന്നില്ലേ, വിഷാദങ്ങളുടെ കനലുകൾക്കുള്ളിൽ രൂപമില്ലാതെ ഉരുകിത്തീരുകയായിരുന്നില്ലേ. പറഞ്ഞു തീരാത്ത കഥകൾക്കുള്ളിൽ കഥയില്ലായ്മയുടെ കഥകൾ പറഞ്ഞ് ലോകം അലയുമ്പോഴും അവരിൽ നിന്നെല്ലാം അകന്ന് നമ്മൾ നമ്മുടേതായ പറുദീസയിൽ മഴയിലും വെയിലിലും കുളിച്ച് ജീവിതം ആഘോഷിക്കുകയായിരുന്നു, ഋതുക്കൾ ഓരോന്നും വരുന്നതും പോകുന്നതും നോക്കി, ഇരുവഞ്ഞിപ്പുഴ വറ്റുന്നതും കരകവിയുന്നതും കണ്ട്... നീ അവിടെയും ഞാൻ ഇവിടെയും ആയിരുന്നെങ്കിൽ പോലും... 

Contributors

ഡബിൾ ബാരൽ: അപാരമായ ദൃശ്യങ്ങള്‍ക്കൊണ്ട് സമര്‍ത്ഥമായി ഒരുക്കിയ ആക്ഷേപഹാസ്യ സിനിമ

Submitted by Vinayan on Fri, 09/04/2015 - 11:19

സിനിമയെ അപാരമായി പ്രണയിക്കുന്നവന്‍ അതിന്റെ ദൃശ്യസാധ്യതകള്‍ തിരഞ്ഞു പോവുകയാണ് ഇരട്ടക്കുഴലിലൂടെ. തുടക്കം മുതല്‍ ഒടുക്കം വരെ അപാരമായ ദൃശ്യങ്ങള്‍ക്കൊണ്ട് സമര്‍ത്ഥമായി ഒരുക്കിയ ഒരു ആക്ഷേപഹാസ്യ സിനിമ. എന്റെ സ്പൂഫ് സിനിമകളുടെ പരിമിതമായ അറിവ് വെച്ച് ഇത്രയും ദൃശ്യസാധ്യകള്‍ ആഖ്യാനത്തിന് പരീക്ഷിച്ച ഒരു സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല എന്ന് പറയാം. ലിജോ പറഞ്ഞതാണ് ശരി , ഒരു മലയാള സിനിമ കാണുന്ന ലാഘവത്തോടെ കാണേണ്ട സിനിമയല്ല ഇത്.

Contributors

ഡബിള്‍ ബാരല്‍; നമ്മള്‍ അര്‍ഹിക്കാത്ത വിയര്‍പ്പുകള്‍

Submitted by shaji.tu on Sun, 08/30/2015 - 07:43

1988-ല്‍ കമല്‍ സംവിധാനം ചെയ്ത 'ഓര്‍ക്കാപ്പുറത്ത്' എന്ന ചിത്രം, രത്നങ്ങൾ ഒളിപ്പിച്ച സ്ഥലത്തിന്റെ മാപ്പ്, ഒരു പിയാനോയിൽ ഉണ്ടെന്നു മനസിലാക്കിയ ചിലര്‍ അത് ലഭിക്കുവാനായി പിയാനോ അന്വേഷിച്ചിറങ്ങുന്നതാണ്.

Contributors