സിനിമ റിവ്യൂ

മദ്യവിരുദ്ധോപദേശങ്ങൾ അഥവാ Fucking night

Submitted by SSChithran on Wed, 06/27/2012 - 20:20

താരനിർമ്മിതിയുടെ റെസിപ്പി കൃത്യമായറിയാവുന്ന സംവിധായകൻ രഞ്ജിത്തും അത്തരം വിഗ്രഹനിർമ്മാണങ്ങളുടെ ആറാം തമ്പുരാൻ മോഹൻലാലും ഒരുമിച്ച സ്പിരിറ്റ് ഒരു ഉപദേശാഖ്യാനമാണ്. അതുകൊണ്ടാവണം, വയലാർ രവി പോലെ സമുന്നതരാഷ്ട്രീയനേതാക്കൾ വരെ ഈ പടം ദൂരദർശൻ പ്രദർശിപ്പിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കണം എന്നു പറഞ്ഞത്. കേരളജനസാമാന്യത്തിന് എളുപ്പം സംവദിയ്ക്കാവുന്ന, 'മദ്യപാനം ആരോഗ്യത്തിന് ( മാനസികമായും ശാരീരികമായും) ഹാനികരം' എന്ന സന്ദേശമാവണം രാഷ്ടീയക്കാർക്കു കൂടി ഈ പടത്തിന്റെ മഹത്വം ബോദ്ധ്യപ്പെടാനുള്ള കാരണം.

Contributors

സ്വപ്നങ്ങൾക്ക് മുകളിലൂടെ ഒരു ഡ്രോൺ ഷോട്ട് - എബി

ചില സിനിമകൾ കാണുമ്പോൾ അതിനെ കുറിച്ച് രണ്ടുവരി എഴുതണം എന്ന തോന്നൽ ഉണ്ടാക്കാറുണ്ട്. പതിനഞ്ചിലേറേ വർഷങ്ങളുടെ സൌഹൃദമുള്ള, ആഡ് ഫിലിം മേഖലയിൽ ഒരുമിച്ചു കിടന്നുരുണ്ട സഹ പ്രവർത്തകനായ ശ്രീകാന്തിന്റെ സിനിമ കണ്ടിട്ട് അതിനെ കുറിച്ച് പറയാൻ ഒരുങ്ങുമ്പോൾ സൌഹൃദം തീർക്കുന്ന ഒരു മുൻ‌വിധിയുടെ ഭയമുണ്ട്. അതുകൊണ്ട് സംവിധായകനെ എന്റെ വരികളിൽ നിന്നും ഞാൻ ഒഴിവാക്കുന്നു.

(ഇതൊരു റിവ്യു അല്ല, ചില സുഹൃത്തുക്കളെ കുറിച്ചുള്ള സന്തോഷമാണൂ എന്ന മുൻ‌കൂർ ജാമ്യം ഇവിടെ വച്ചുകൊണ്ട് മരിയാപുരത്തേയ്ക്ക്)

ക്രൗച്ചിങ് മുരുകന്‍ ഹിഡണ്‍ ജോപ്പന്‍ - ടു ഇന്‍ വണ്‍ ആസ്വാക്കദനക്കുറിപ്പ്

ദ്വന്ദ്വങ്ങളുടെ ഒരു പൂരപ്പറമ്പായി മലയാളി സമൂഹത്തെ കണക്കാക്കാം. ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദ്വങ്ങള്‍ സൃഷ്ടിച്ച് അതിലൊരു പാളയത്തില്‍ ഉന്‍മാദത്തോളം വരുന്ന കൂറുമായി മലയാളി വരി ചേരും. എല്‍ ഡി എഫ്/യു ഡി എഫ്, എന്‍ എസ് എസ്‌/എസ്‌ എന്‍ ഡി പി, സവര്‍ണ്ണന്‍/ദളിത്, ഒാര്‍ത്തഡോക്സ്/യാക്കോബായ, ഷിയ/സുന്നി തുടങ്ങി സമൂഹത്തിന്റെ സകല മേഖലകളിലും ഈ രണ്ടായി പകുക്കല്‍ കാണാന്‍ കഴിയും. ഒന്നിനോടുള്ള അപരിമിതമായ ഇഷ്ടത്തില്‍ തുടങ്ങുന്ന ഈ വിധേയത്വം എതിര്‍ ചേരിയോടുള്ള വെറുപ്പും വിദ്വേഷവുമായി മാറുന്ന കാഴ്ചകളാണ് ചുറ്റും.

Contributors

ഒാലപ്പീപ്പി - വാത്സല്യത്തിന്റെ കുഴല്‍വിളി

പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു അമ്മൂമ്മയും പേരക്കുട്ടിയും സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ പ്രാതലൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോകാന്‍ തയ്താറെടുക്കക്കുന്ന സമയത്താകും അവരുടെ വരവ്. അവര്‍ക്കുള്ള ഭക്ഷണം.അമ്മ അധികമായി കരുതിയിട്ടുണ്ടാവും. എന്നാലും ആ പയ്യന്‍ മാത്രമേ ഭക്ഷണം കഴിക്കുന്നത് കണ്ടിരുന്നുള്ളൂ. ആ അമ്മൂമ്മയാകട്ടെ ഏറിയാലൊരു ചായ മാത്രം കഴിക്കും.

Contributors

പിന്നെയും - സര്‍ഗ്ഗശക്തി കരിന്തിരി കത്തുമ്പോൾ

1984-ല്‍ ബേബിയുടെ സംവിധാനത്തില്‍ 'NH 47' എന്നൊരു മലയാള സിനിമ റിലീസായി. കോളിളക്കം സൃഷ്ടിച്ച ചാക്കോ കൊലപാതകവും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളൊക്കെയുമായിരുന്നു ആ സിനിമയ്ക്ക് ആധാരമായത്. 1997-ല്‍ ഹോങ്കോങ്ങ് സംവിധായകന്‍ ജോണ്‍ വൂ സംവിധാനം ചെയ്ത് ജോണ്‍ ട്രവോള്‍ട്ട, നിക്കോളസ് കേജ് എന്നിവരഭിനയിച്ച 'Face Off' റിലീസാവുകയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.

Contributors

കമ്മട്ടിപ്പാടം - ഒരു ആസ്വാദന കുറിപ്പ്

Submitted by maymon on Sun, 06/05/2016 - 21:20

കമ്മട്ടിപാടത്തെ കുറിച്ചുള്ള ആസ്വാദനകുറിപ്പുകളും വിമര്‍ശനങ്ങളും നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍, ഫേസ് ബുക്ക് അടക്കമുള്ള പ്രിന്റ്‌ സോഷ്യല്‍ മീഡിയകള്‍. സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം വളരെയേറെ ചര്‍ച്ച ചെയ്യപെടുന്നുണ്ട് എന്നുള്ളതിനാലാണ് അത്. ആ രീതിയില്‍ സിനിമ വിജയം കണ്ടു കഴിഞ്ഞു എന്നുള്ളതില്‍ ആത്മാര്‍ഥമായ സന്തോഷം പങ്കു വെയ്ക്കുന്നു.

കമ്മട്ടിപ്പാടം - പുലയാടികളുടെ ലോകം

വന്‍മരങ്ങള്‍ വെട്ടേറ്റ് വീഴുമ്പോള്‍ തങ്ങളുടെ ആവാസം നഷ്ടപ്പെട്ട പക്ഷിക്കൂട്ടങ്ങളുടെ നെഞ്ചു കീറുന്ന കലപില ശബ്ദം കേട്ടിട്ടുണ്ടോ? അത് പോലെ ചങ്കില്‍ കൊളുത്തി വലിക്കുന്ന ഒരു നിലവിളിയാണ് 'കമ്മട്ടിപ്പാടം'. ലംബമായും തിരശ്ചീനമായും വികസിക്കുന്ന നഗരങ്ങള്‍ ആദ്യം വിഴുങ്ങുക ചില അരികുജീവിതങ്ങളെയാണ്. ഒാര്‍മ്മകളുടെ പാടങ്ങളെ രാക്ഷസ യന്ത്രങ്ങള്‍ കൊണ്ട് നിരപ്പാക്കി അതിനു മുകളില്‍ ആകാശ സൗധങ്ങള്‍ പണിയുമ്പോള്‍ ഒറ്റയടിക്ക് കുഴിച്ചു മൂടപ്പെടുന്നത് ഒരു സമൂഹത്തിന്റെ ഭൂതകാലത്തെ തന്നെയാണ്.

Contributors

ലീല - പുസതകവും സിനിമയും

Submitted by Nish on Fri, 04/22/2016 - 23:23

സാധാരണ കേൾക്കുന്ന  കഥയല്ല ലീല. ഫാന്റസിയുമല്ല. ഉണ്ണിയുടെ ലീല ഫാന്റസി യും യാഥാർത്ഥവും ഇടകലർന്നു നിൽക്കുന്നു. വന്യ ഭാവനയിൽ നെയ്തെടുത്ത കഥ അതാണ്‌ ലീല....

പുസ്തകത്തിലെ കഥാപാത്രത്തിന്റെ ഉൾത്തലങ്ങളെ  പച്ചയായി അവതരിപ്പിച്ചിരിക്കുന്നിടത്ത് രഞ്ജിത്ത്  എന്ന സംവിധായകന്റെ മികവ്വ് അഭിനന്ദനീയം. അഭ്രപാളിയിൽ എത്തിക്കുമ്പോൾ വേണ്ട സിനിമാറ്റിക്ക് ഘടകങ്ങൾ നന്നായി അടുക്കിയതിനും രഞ്ജിത്ത് പ്രശംസ അർഹിക്കുന്നു . മാലാഖ മാത്രം ഒരു എച്ചു കെട്ടായി തോന്നി

Relates to

കുട്ടിയപ്പന്റെ ലീലകൾ, കൂട്ടിന് പിള്ളേച്ചനും ദാസപ്പാപ്പിയും...

 ഇതൊരു രഞ്ജിത്ത് സിനിമ എന്ന് പറയുന്നതിനേക്കാൾ, ഒരു ഉണ്ണി ആർ സിനിമ എന്ന് പറയുന്നതായിരിക്കും ശരി ..

സിനിമയെ കുറിച്ച് പറയാനാണെങ്കിൽ .. "ചാർളി "യുടെ ഒരു മൂത്ത ചേട്ടനാണ് കുട്ടിയപ്പൻ എന്ന് പറയാം... കുട്ടിയപ്പനും ജീവിതം മാക്സിമം ആസ്വദിക്കുകയാണ് ...

കുട്ടിയപ്പനായിട്ട് ബിജു മേനോൻ അസാധ്യ അഭിനയമാണ് കാഴ്ചവച്ചിട്ടുള്ളത് ..( "അനാർക്കലി" ലെ അവസാന ഭാഗത്തെ പ്രകടനം ഓർമ്മയിൽ വരുമെങ്കിലും .......)

Relates to

ഞാൻ കണ്ട സിനിമ ..കിംങ്ങ് ലയർ

കിംങ്ങ് ലയർ

മൊത്തം complicated ആയ ഒരു കഥ , climax ആകുമ്പോൾ അതിന്റെ കുരുക്കുകൾ അഴിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഒരു നല്ല end .

ഇതാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളുടെ ഒരു pattern . അവരുടെ കൂട്ടുകെട്ടിൽ അവസാനം വന്ന "Friends" ( നിർമ്മാണം - ലാൽ , സംവിധാനം സിദ്ദിഖ് ) എന്ന സിനിമയിൽ പോലും ഈ രീതി ആയിരുന്നു ..

കിംങ്ങ് ലയർ ഒരു സിദ്ധിഖ്-ലാൽ സിനിമ ആയിട്ടല്ല തോന്നിയത് ,മറിച്ച് സാധാരണ ഒരു ദിലീപ് സിനിമ .

തിരക്കഥ - സിദ്ധിഖ് ലാൽ
സംവിധാനം -ലാൽ
സംഭാഷണം - ബിബിൻ ചന്ദ്രൻ
കഥ - സിദ്ധിഖ്