ഒറ്റാൽ.. നൊരമ്പരപ്പെടുത്തുന്ന ഒരനുഭവം.
താറാവ് കൃഷി നടത്താൻ കുട്ടനാടിൽ എത്തപ്പെട്ട താറാവകാരൻറെയും അയാളുടെ കൊച്ചുമകൻ കുട്ടപ്പായിയുടെയും കഥ..
ജീവിതമെന്ന പഠനത്തിനു വേണ്ടി കുട്ടപ്പായിക്ക് ആ നാട്ടിൽ വച്ചു പരിചയപ്പെട്ട പലരെയും വിട്ടു പോകേണ്ടി വരുന്നു. മുത്തശ്ശൻ-കൊച്ചുമകൻ ആത്മബന്ധം ജയരാജിൻറെ തൻറെ "ദേശാടനത്തി"ലുണെങ്കിലും ഇവിടെ അത് അതിലും വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ആത്മബന്ധം പറയുന്നതിനോടൊപ്പം ബാല്യം നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ മർദ്ദനമേറ്റ് ഭക്ഷണംപോലും കിട്ടാതെ കുട്ടികളുടെ കാര്യം കൂടി ഈ സിനിമ പറയുന്നു.
എടുത്തു പറയേണ്ടത് m.j radhakrishnan ചെയ്യ്ത മനോഹരമായ camera വർക്കാണ്. ജയരാജിൻറെ അളന്നുമുറിച്ചതും അർത്ഥമുള്ളതുമാണ് .
ജോഷി മംഗലത്തിൻറെ മനോഹരമായ തിരക്കഥ. അഭിനേതാക്കളിൽ പരിചതമുഖങ്ങൾ കുറവാണ്.പേരെടുത്തു പറയുന്നില്ല .. എല്ലാവരും മനോഹരമാക്കി...