ഗാനസാഹിത്യം

പൊന്നുരുകി നീലവാനില്‍ - ഓണപ്പാട്ട്

Submitted by Kiranz on Mon, 08/24/2015 - 23:11
Audio

പൊന്നുരുകി നീലവാനില്‍
അന്തിയാകുന്നേരം
ചെങ്കദളിപ്പൂവിതറി തെന്നലങ്ങുപോകേ
ആറ്റുവഞ്ചിപ്പൂനിരകള്‍ നാണമാടുന്നേരം
ഓണവില്ലിന്‍ കുഞ്ചലവും പാട്ടുമൂളും പോലെ
മധുമയമായ് ഞാന്‍ മുരളികയൂതാം
കനിയഴകേ നീ തളിരിതളായി
തിലവയലോരത്തുവന്നെന്റെ ചാരേവിടരുമെങ്കില്‍

നീ നീരാടും പുഴയിറമ്പിലെ തുളസിപ്പൂദലമായ് ഞാന്‍ ഒഴുകും
ഈ പൂന്തെന്നല്‍ തഴുകുമാവെണ്ണപ്പളുങ്കുടല്‍ ചുറ്റി നീന്താന്‍
കാരിരുള്‍ തിങ്ങുമളകമിളകുമാ
താളത്തില്‍ മാനത്തെ ചെങ്കുടം മുങ്ങുമീ
ഓളങ്ങളില്‍ പൂക്കളായ് നാം മാറിയെങ്കില്‍ (പൊന്നുരുകി)

സുന്ദരം ഗോപീ സുന്ദരം!!! (ലൈല ഓ ലൈല - ഗാനാസ്വാദനം)

പാട്ടുകൾ കേൾക്കാനുള്ള മടിയായിരുന്നില്ല പാട്ടുകളുടെ നിരൂപണം തയ്യാറാക്കുന്നതിൽ നിന്നും പിന്മാറി നിന്നത്. കേൾക്കുന്ന പാട്ടുകളിലൊന്നിലും എഴുതാൻ മാത്രം ഒന്നും കാണാൻ കഴിഞ്ഞില്ല എന്നതിനാലും ഒരാശയവും മുന്നോട്ടു വയ്ക്കാത്തതും വികലവുമായ വരികൾ ആവർത്തിച്ച് കേൾക്കുന്നതിലുള്ള വൈമനസ്യവുമായിരുന്നു പ്രധാന കാരണം. എങ്കിലും സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും നിരന്തരവും വിശദവുമായ നിരൂപണങ്ങൾ നടക്കുന്ന അവസരത്തിൽ അത്രയൊന്നും ആരും കടന്നു വരാത്ത ഗാനസാഹിത്യത്തെക്കുറിച്ചുള്ള ഇടം ഒഴിഞ്ഞു കിടക്കേണ്ടതല്ല എന്ന ബോധമാണ് വീണ്ടും പേനയെടുക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം.

ചുംബനപുരാണം ഒന്നാം സർഗ്ഗം..!!!

Submitted by Nisi on Wed, 10/29/2014 - 19:09
Kissing

“ചുംബന”ത്തെക്കുറിച്ചാണ് നാട്ടിലും നഗരത്തിലും സോഷ്യൽ മീഡിയകളിലും അടുക്കളയിലും അത്താഴപ്പുരയിലും ഇന്ന് ചർച്ച. മനുഷ്യർ ആദ്യമായി കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതുമായ ഒരു സംഗതിയെന്ന നിലയ്ക്ക് “ഉമ്മ”യെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ സംഗതിയെ പൂർവ്വികർ നോക്കിക്കണ്ടതെങ്ങനെയെന്ന് ഒന്ന് കാണാമിവിടെ. ചുംബനങ്ങളെക്കുറിച്ച് നൂറുകണക്കിനു പാട്ടുകളുണ്ട് മലയാളത്തിൽ. ഒരു ഗാനരചയിതാവു പോലും ചുംബനത്തെ കൈവിടാൻ ധൈര്യം കാണിച്ചിട്ടില്ല. പ്രണയമെവിടുണ്ടോ അവിടെ ചുംബനവുമുണ്ട്.. അപ്പോൾ “ചുംബനപുരാണ”ത്തിലേക്ക് ഏവർക്കും സ്വാഗതം :)

ഒരുവേള രാവിന്നകം-ആസ്വാദനക്കുറിപ്പ്

ഈ കുറിപ്പ് വായിക്കാനൊരുങ്ങുമ്പോൾ, ഒരു പാട്ടിനെക്കുറിച്ച്, അതും അധികമങ്ങനെ ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് ഇത്രയേറെ എഴുതാനെന്തിരിക്കുന്നു എന്ന് ആരെങ്കിലുമൊക്കെ ശങ്കിച്ചേക്കാം.

പുഷ്കര വിലോചനാ... [എന്റെ പാട്ടുവന്ന വഴി...!]

Submitted by Nisi on Wed, 10/01/2014 - 23:18

വീട്ടിലിരുന്നാൽ കേൾക്കാം അമ്പലത്തിൽ കേളികൊട്ട് മുഴങ്ങുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിവസമായിരിക്കും കഥകളി. മിക്കവാറും ഏവൂർ കളിയോഗക്കാരായിരിക്കും നടത്തുക. എങ്കിലും ചിലപ്പോൾ വടക്കു നിന്നും സംഘങ്ങൾ വരാറുണ്ട്. ഇന്നും കഥകളിപ്പദങ്ങൾ കേൾക്കുമ്പോൾ അച്ഛന്റെയോ അപ്പൂപ്പന്റെയോ ഒക്കത്തിരുന്ന് പോയതുമുതൽ ചോറു വാരിവലിച്ചുണ്ട് കട്ടൻ കാപ്പിക്കുള്ള ചില്ലറയുമായി ഇടവഴിയിലൂടെ ഓടിയിരുന്ന നാളുകൾ വരെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിലേക്കു കടന്നു വരും.

2014ലെ ചലച്ചിത്രഗാനങ്ങൾ-ഒന്നാം ഭാഗം.

Submitted by Neeli on Mon, 06/30/2014 - 21:00
Film-Songs-2014-1

2014ൽ കഴിഞ്ഞ ആറുമാസമായി മലയാളത്തിൽ റിലീസ് ചെയ്തിട്ടുള്ള സിനിമകളിലെ പാട്ടുകൾ ഡാറ്റാബേസിലുള്ളത് ഒന്നിച്ച് ലിസ്റ്റ് ചെയ്യുന്നു. കേട്ടാൽ തീരെ മനസിലാകാത്തവയും ഒരു പ്രാവശ്യം പോലും കേൾക്കാൻ തീരെ നിലവാരമില്ലാത്തതുമായ പാട്ടുകളിലെ വരികൾ മാത്രമേ ഇതിൽ ലിസ്റ്റ് ചെയ്യാതിരുന്നിട്ടുള്ളു എന്ന് തോന്നുന്നു. എല്ലാറ്റിന്റെയും വരികളും, വിവരങ്ങളും അവയുടെ വീഡിയോയും ഒക്കെ എംബഡ് ചെയ്തിട്ടുണ്ട്. ആസ്വദിക്കുക, പുതിയ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പങ്ക് വയ്ക്കുക.

Contributors

നദികൾ പുഴകൾ ഉള്ള പാട്ടുകളിലൂടെ

Submitted by SJoseph on Sun, 04/27/2014 - 22:47

നദികൾ,പുഴകൾ,ആറുകൾ,കായൽ,കടൽ, തോടുകൾ, ചില വലിയ പ്രസിദ്ധമായ കുളങ്ങൾ,ഇവയുടെ ഒക്കെ നാമങ്ങൾ ഉപയോഗിച്ചിട്ടുള്ള, ചില മലയാള സിനിമാ ഗാനങ്ങൾ. ഈ ലിസ്റ്റ് പരിപൂർണം അല്ലായിരിക്കാം, ഒരു പക്ഷേ !! ഇനിയും ചേർക്കാവുന്നതാണ് . ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇവിടെത്തുടങ്ങിയ കളക്ഷനാണിത്