എന്റെ പാട്ടുവന്ന വഴി...!

Submitted by Nisi on Wed, 10/01/2014 - 23:09

ഞാൻ എഴുതിയതും കമ്പോസ് ചെയ്തതുമായ പാട്ടുകൾ ചിലതൊക്കെ എനിക്കു തന്നെ അത്ഭുതങ്ങളാണ്. അത്ര മികച്ചതെന്ന അർത്ഥമല്ല, അത് എങ്ങനെ രൂപപ്പെട്ടു എന്ന ചിന്തയാണ് ആ അത്ഭുതത്തിനു കാരണം. ചിലപ്പോൾ ഒരു വാക്കിൽ നിന്ന്... ഒരു വരിയിൽ നിന്ന്... ഒരു കാഴ്ചയിൽ നിന്ന്... ഒരു കേൾവിയിൽ നിന്ന്.... അങ്ങനെ എങ്ങനോ വിത്തു വീണ് നാമ്പിട്ട് കിളിർത്ത പാട്ടുകളെന്ന് വിളിക്കാമോ എന്നു പോലും അറിയാൻ കഴിയാത്ത കുറേ വാക്കിൻ കൂട്ടങ്ങൾ... സംഗീതത്തിന്റെ ഹരിശ്രീ കുറിക്കാതെ ഏതോ പൂർവ്വജന്മബന്ധമായോ പാരമ്പര്യത്തിന്റെ ജീനിൽ പൊതിഞ്ഞോ കിട്ടിയ ചില ഈണങ്ങളോ രാഗശൈലികളോ... അവ എങ്ങനെ ഉണ്ടായി എന്ന് എന്നെങ്കിലും ഞാൻ മറന്നു പോകാതിരിക്കാൻ ഇവിടെക്കുറിക്കുന്നു... വായിക്കുന്നവർക്ക് ഒരു പക്ഷേ അരോചകമായേക്കാം... സദയം ക്ഷമിക്കുക... ഇത് ഞാൻ കൂട്ടുന്ന ഒരിടമാണ്... നിങ്ങൾക്കാർക്കും വരാം.. വായിക്കാം.. പാട്ടുകൾ കേൾക്കാം... അഭിപ്രായങ്ങൾ മുഖം നോക്കാതെ സൗഹൃദം നോക്കാതെ പറയാം...

നിറഞ്ഞ സ്നേഹമോടെ

നിശി

[ഇങ്ങനെ അവിടെയും ഇവിടെയും കൊണ്ടിടാതെ എംത്രീയിൽ ഒരു ബുക്ക് പേജുണ്ടാക്കി ഇടാൻ എന്നെ ഉപദേശിച്ച പ്രിയ സുഹൃത്ത് ദിലീപിനും പേജ് സെറ്റ് ചെയ്യാൻ സഹായിച്ച കിരണിനും ഈ ഗാനം ആദ്യം പോസ്റ്റ് ചെയ്തപ്പോൾ വളരെയധികം പ്രോൽസാഹനങ്ങൾ നൽകിയ എതിരനും ഈ ബുക്ക് സമർപ്പിക്കുന്നു]