ഗാനസാഹിത്യം

മഹാമൗനത്തിന് ശേഷം

Submitted by Sreejith D on Wed, 03/26/2014 - 17:16

ആദ്യമേ പറയട്ടേ, ഓര്‍മക്കുറിപ്പുകള്‍ എഴുതാനുള്ള പ്രായമായിട്ടില്ല. സംഗീതത്തെ കുറിച്ചെഴുതാന്‍ അറിവുമില്ല. പാട്ടുമായി ഒരു ബന്ധവുമില്ലാത്ത ഒരുത്തനാണ് ഞാന്‍. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് പാട്ടിനൊപ്പം ഡസ്‌കില്‍ കൊട്ടാന്‍ ശ്രമിച്ചാല്‍ ക്ലാസ് ഒറ്റക്കെട്ടായി എതിര്‍ക്കും. സുഹൃത്തുക്കള്‍ പാടുമ്പോള്‍ ആവേശം മൂത്ത് മൂളിയാല്‍ എല്ലാവരുടേയും കണ്ണ് എന്റെ നേര്‍ക്കാകും-നൊ, ഡിയര്‍, നൊ എന്നര്‍ഥത്തില്‍. പക്ഷേ സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ ജോണ്‍സന്‍ എന്ന പേര് ഉറച്ചു മനസില്‍ ഉറച്ചുപോയിട്ടുണ്ട്.

Relates to

ശ്രേയയും വാകയും പിന്നെ ആധുനികതയും

പാവം ശ്രേയ ഘോഷാല്‍!  കേരളമാകെ വാകമരങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും മലയാളികളായ കമിതാക്കള്‍  വാകമരം ചുറ്റി, വാകപ്പൂ പരസ്പരം എറിഞ്ഞ് പ്രണയിച്ചു നടക്കുകയാണെന്നും ഈ വംഗസുന്ദരി വിചാരിക്കുന്നുണ്ടാകും.  കാരണം മറ്റൊന്നല്ല -- ശ്രേയ പാടി സൂപ്പർഹിറ്റാക്കിയ മലയാള പ്രണയഗാനങ്ങളില്‍ മിക്കതിലും ‘വാക’ എന്ന മരം കടന്നുവരുന്നു.

Contributors

“ഉണരുണരൂ ….“ കെ രാഘവൻ എസ് ജാനകിയെക്കൊണ്ട് വിരിയിച്ചെടുത്ത ഉണ്ണിപ്പൂവ്

നീലക്കുയിലിലെ ജനപ്രിയപാട്ടുകൾക്കു ശേഷം സിനിമാഗാനപൂമുറ്റത്തു മുല്ല വിരിയിച്ച രാഘവൻ  1960 കളുടെ ആദ്യപാതിയിലാണ് മറ്റൊരു വൻഹിറ്റുമായി വന്നത്.  ഉണ്ണിയാർച്ചയിലെയും കൃഷ്ണകുചേലയിലേയും  അദ്ദേഹത്തിന്റെ ചില പാട്ടുകൾ ഹൃദ്യമാർന്നവയായിരുന്നെങ്കിൽത്തന്നെ ഇന്നും ഓർമ്മിക്കപ്പെടുന്നതും വേദികളിൽ  ശ്യാമസുന്ദരപുഷ്പസുഗന്ധം പടർത്തുന്നതും അമ്മയെ കാണാനിലെ  “ഉണരുണരൂ ഉണ്ണിപ്പൂവേ“ തന്നെയാണ്. എസ്. ജാനകി  ഈ പൂവ് വിടർത്തുക മാത്രമല്ല  സംഗീതവിഹായസ്സിന്റെ മുറ്റത്തുള്ള മരത്തിന്മേൽ പടർന്ന മഴവില്ല് നനയ്ക്കുകയും പടർത്തുകയും ചെയ്തു. ഇന്നും അവരുടെ ആലാപനവശ്യതയുടെ തിളക്കം മിന്നുന്ന പാട്ടുകളിൽ ഒന്നായി “ഉണരുണരൂ” നിലകൊള്ളുന്നു.

Contributors

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്…പുതിയ “പഴയ” പാട്ട്

ആസ്വാദ്യതയേറുന്നതു കൊണ്ടായിരിക്കണം ഇന്ന് മലയാളികൾ കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്  ഇനിയും റിലീസ് ചെയ്യാത്ത ‘സെല്ലുലോയിഡ്’ ഇലെ  “കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ“ എന്ന “പഴയ“ പാട്ട്.  സിനിമ ജെ. സി. ഡാനിയലിന്റെ ജീവിതകഥയായതു കൊണ്ട് ഒരു “പീരീഡ്” പാട്ട് പുനർനിർമ്മിക്കാൻ സംവിധായകനും സംഗീതമണച്ചവരും തീരുമാനിച്ചത് തീർച്ചയായും സംഗതവും ഔചിത്യമിയന്നതുമാണ്.

2012ലെ ജനപ്രിയ മലയാളസിനിമാ ഗാനങ്ങൾ-ഫലം

Submitted by Nisi on Wed, 01/23/2013 - 22:07

എംത്രീഡിബി നടത്തിയ 2012 ലെ ഏറ്റവും ജനപ്രിയങ്ങളായ ഗാനങ്ങൾ തിരഞ്ഞെടുക്കാനുള്ള മൽസരത്തിൽ ഏറ്റവുമധികം പോയിന്റുകൾ കരസ്ഥമാക്കി ആദ്യ പത്തു സ്ഥാനങ്ങളിൽ വന്ന ഗാനങ്ങൾ ചുവടേ കൊടുക്കുന്നു.

 

 

Contributors

മലയാളം സിനിമാഗാനങ്ങളിലെ കിളി പോയ വഴികൾ (ഭാഗം. 2)

Submitted by Nisi on Tue, 01/22/2013 - 17:27

കിളിപുരാണം നിലയ്ക്കുന്നില്ല. അത് കുരുവിപുരാണമായി നീളുന്നു. പറക്കുന്ന എന്തിനേയും ഭാവനയുടെ ചിറകിൽക്കെട്ടി വൈവിദ്ധ്യമാർന്ന കൽപ്പനകൾ ചിറകുവിടർത്തുകായാണ്. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു, താവക വീഥിയിൽ എൻ മിഴിപ്പക്ഷികൾ തൂവൽ വിരിച്ചു നിന്നൂ എന്ന് കേൾക്കുമ്പോൾ ആ ഭാവനാസൗകുമാര്യത്തിൽ നാം അലിഞ്ഞു ചേരുകയാണ് ചെയ്യുന്നത്. ഇത്തരം അതിമനോഹരമായ അനേകം ശകലങ്ങൾ ഗാനങ്ങളിൽ നിന്നും അടർത്തിയെടുക്കാൻ കഴിയും.

പാട്ടുകളിലെ പൈങ്കിളികളേയും കുരുവികളേയും കുറിച്ച് ചില നിരീക്ഷണങ്ങൾ.

Contributors

അറിയപ്പെടാത്ത പാട്ടുകളിൽ പെട്ടു പോയ എം ബി ശ്രീനിവാസൻ

മലയാള സിനിമകളിലെ ഗാനചരിത്രത്തിൽ അടയാളപ്പെടുത്തിയ ചില നിരീക്ഷണങ്ങളാണ് സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ.

Contributors

ബോംബെ രവിയും ചില കൗതുകവർത്തമാനങ്ങളും

Submitted by Achinthya on Thu, 03/08/2012 - 02:22

ഇത്തവണ നുറുങ്ങുകളിൽ ബോംബെ രവിയും ചില കൗതുകവർത്തമാനങ്ങളും..

Contributors