മെലഡി

സന്ധ്യാമേഘം

Title in English
sandhya megham

സന്ധ്യാമേഘം മാനത്തെഴുതി
സംഗമസന്ദേശകാവ്യം (സന്ധ്യാമേഘം..)
ആ രാഗകവിതതന്‍ പല്ലവിപാടാന്‍
അണയൂ നീയെന്നരികില്‍ (സന്ധ്യാമേഘം..)

സോമ കിരണമനോഹരധാരയില്‍
പ്രേമവാടികയുലയുന്നു
കരകാണാത്ത വികാരസാഗരം
കന്യകയെന്നെ ഉണര്‍ത്തുന്നു (സന്ധ്യാമേഘം..)

ആലിംഗനലയ നിര്‍വൃതിയേകി
ആരാമപവനന്‍ പാടുന്നു
അടിമുടിപൂക്കും ആനന്ദപുളകം
ആശകള്‍ നുള്ളി വിടര്‍ത്തുന്നു (സന്ധ്യാമേഘം..)

Year
1972
Lyrics Genre

ഓളം കുഞ്ഞോളം

Title in English
olam kunjolam

ഓളം കുഞ്ഞോളം ഓണനിലാവോളം
ഓളക്കൈകളില്‍ താലോലമാടും താമരയല്ലേ - നീ
താമരയല്ലേ നീ താളം ചേര്‍ന്നാടൂ 
ഓളം കുഞ്ഞോളം.. 

ഓണനിലാവൊഴുകിവരും രാവുകള്‍ തോറും
ഓളമെഴും കാറ്റിളകും ചില്ലകള്‍ തോറും ചില്ലകള്‍ തോറും 
ചിറകിളക്കി പാട്ടുപാടിയാടിയിരിക്കും
നറുമലര്‍ പോലഴകിയലും കുരുവിയല്ലേ നീ
ഓളം കുഞ്ഞോളം.. 

മിഴിതുറക്കാന്‍ നാണിച്ചു മാറിനിന്നീടും
അരിമുല്ലമലര്‍ പോലെ പുഞ്ചിരിയുണ്ടേ പുഞ്ചിരിയുണ്ടേ 
ചുരുള്‍മുടിതന്‍ ഇഴ പാറും കവിളിണതന്നില്‍
പനിമലരുകള്‍ വിരിയുമോമന പുലരികളുണ്ടേ

Year
1972
Lyrics Genre

താമരപ്പൂവേ താരാട്ടാം

Title in English
thaamarappoove thaaraattaam

താമരപ്പൂവേ താരാട്ടാം താലോലം പാടാം
പൂമിഴിതൻ പൂവിതളിൽ ഓമന ഉമ്മതരാം - അമ്മ
ഓമന ഉമ്മ തരാം
ആരീരോ...ആരീരോ...ആരീരോ...ആരീരോ (2)

വെള്ളിനിലാവിൻ മാറിൽ ചേ൪ന്നു
വെള്ളാ൩ൽപ്പൂക്കളുറങ്ങീ
വിണ്ണിലെ താരമുറങ്ങി
എന്റെ കണ്ണേ നീയുമുറങ്ങൂ
പൂവുകൾ ആകെയുറങ്ങീ
എന്റെ പൂവൊന്നുറങ്ങീലാ
കണ്ണിൻകോണിൽ തിളങ്ങുന്ന കുഞ്ഞേ
കണ്ണീരു മാഞ്ഞീലാ
ആരീരോ...ആരീരോ...ആരീരോ...ആരീരോ (2)

 

Year
1972
Lyrics Genre

ചിത്രശലഭങ്ങളാം

Title in English
Chithrashalabhangalam

ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ

മധുരയിലെ നവനീതമധുരാംഗിമാരിതാ
മണിവര്‍ണ്ണനു പൂക്കണി വച്ചു
മുരളീരവയമുനയിലീ മുഖസൗരഭലഹരിയില്‍
പട്ടുനൂലില്‍ മുത്തു പോലെയാടാന്‍ വാ 
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ

തരിവളകള്‍ കളിയാക്കും തരളാംഗിമാരിതാ
രതിമദനകേളികളാടീ
കുളിര്‍ഗംഗയില്‍ മുഴുകി ഞാനീ തളിര്‍മേനി തഴുകി ഞാന്‍
കണ്ണന്റെ കണ്‍മണികള്‍ നാമെല്ലാം

Year
1972
Lyrics Genre

ലോകം മുഴുവൻ

Title in English
lokam muzhuvan

ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ മിഴി തുറക്കൂ (2)
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
(ലോകം മുഴുവന്‍ സുഖം...)

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌
താതാ നാഥാ കരം പിടിക്കൂ
(ലോകം മുഴുവന്‍ സുഖം...)

Year
1972
Lyrics Genre

ലോകം മുഴുവന്‍

Title in English
lokam muzhuvan

ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ മിഴി തുറക്കൂ (2)
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
(ലോകം മുഴുവന്‍... )

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌
താതാ നാഥാ കരം പിടിക്കൂ
(ലോകം മുഴുവന്‍... )

Year
1972
Lyrics Genre

ഹേ മാനേ

Title in English
hey maane

ആ.... ആ....
ഹേ മാനേ..വേടനേ അതാ നീ
കാണുന്നുവോ നേരെ
ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരേ?
(ഹേ മാനേ.....)

വരാന്‍ നീയെന്തിനേ വൈകി
വരാന്‍ നീയെന്തിനേ വൈകി
വരാന്‍ നീയെന്തിനേ വൈകി
അതാ കോപാഗ്നിയോ ദൂരെ
(ഹേ മാനേ.....)

സമാധി മതിയിനി കാണു
ഈ ബലവാനേ കപടമാനേ
ഈ ബലവാനേ കപടമാനേ
ഹേ ശ്രീമന്‍ കല്പഗതിയാലേ
പ്രതികാര സമയം നാളെ
പകല്‍ ഇതു രാത്രിയായ് (2)
തീയും പുകയുമായ് മാറിയോ നേരെ (പകല്‍)
(ഹേ മാനേ.....)

Year
1971
Lyrics Genre

ചിന്നും വെണ്‍താരത്തിന്‍

Title in English
chinnum venthaarathin

ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേള (2)
ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര
ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേള 

ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ
ജീവിതാനന്ദധാരാ ഓ ഓ ഓ... 
ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ
സ്നേഹത്തിന്‍ കുളിര്‍മാരി നീഹേ മാനമേ നല്‍കൂ നീ
നയനങ്ങള്‍ തേടും നിന്‍ ദര്‍ശനവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേള

Year
1971
Lyrics Genre

ഇനിയുറങ്ങൂ ഇനിയുറങ്ങൂ (pathos)

Title in English
iniyurangoo iniyurangoo (pathos)

ഇനിയുറങ്ങൂ ഇനിയുറങ്ങൂ
മനതാരില്‍ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹ പുഷ്പങ്ങളേ
ഇനിയുറങ്ങൂ ഇനിയുറങ്ങൂ

ഓടിയോടി തളര്‍ന്നു കിടക്കുന്നു
ഒരു ഗാന സാമ്രാജ്യ രാജകുമാരന്‍
ആശകള്‍ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരന്‍
ഇനിയുറങ്ങൂ ഇനിയുറങ്ങൂ

ഇനി മറക്കൂ ഇനി മറക്കൂ
ഹൃദയത്തിന്‍ മണിവീണാ നാദങ്ങളേ
അഭിലാഷകോടികള്‍ ചുംബിച്ചുണര്‍ത്തും
ആശതന്‍ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ ഇനിയുറങ്ങൂ
 

Year
1971
Lyrics Genre

നീലനിലാവിൻ പാൽക്കടലിൽ

Title in English
neelanilaavin paalkkadalil

നീലനിലാവിൻ പാൽക്കടലിൽ 
നീണ്ട കിനാവിൻ കളിയോടത്തിൽ 
രാത്രിയിൽ ഇന്നലെ രാത്രിയിൽ 
തേടി അലഞ്ഞു ഞാൻ - നിന്നെ
തേടി അലഞ്ഞു ഞാൻ 
ഓഹൊ - പകർന്നു തന്നു ജീവിതമധുരം 
പകർന്നു തന്നു നീ - പകർന്നു തന്നു നീ
മധുരം പകർന്നു തന്നു നീ

പൊടിമീൻ നിരകളുറങ്ങുമ്പോൾ 
തിരമാലകളുമുറങ്ങുമ്പോൾ 
തുഴഞ്ഞു പോയ്‌ നാമാരും കാണാതെ 
ഏഴാംകടലകലെ -.നാം ഏഴാംകടലകലെ
ഓഹൊ - പകർന്നു തന്നു ജീവിതമധുരം 
പകർന്നു തന്നു നീ - പകർന്നു തന്നു നീ
മധുരം പകർന്നു തന്നു നീ

Year
1971
Lyrics Genre