മെലഡി

തുറക്കൂ മിഴിതുറക്കൂ

Title in English
thurakkoo mizhi thurakkoo

തുറക്കൂ മിഴിതുറക്കൂ 
ഉള്ളിൽ നിറയ്ക്കൂ രാഗം നിറയ്ക്കൂ 
പുണരൂ എന്നെ പുണരൂ 
മദമധുപം പോലെ പുണരൂ 
പുണരൂ പുണരൂ..... 

കണ്ണും വിണ്ണും നിറഞ്ഞുനിൽക്കും വസന്തകാലം 
മണ്ണിൽ പൂക്കും തുടിച്ചുനിൽക്കും യൗവ്വനകാലം 
ആ....(കണ്ണും വിണ്ണും....) 
ഇവിടെ കാമൻ തുറന്നുവെയ്ക്കും 
പ്രപഞ്ചസൌന്ദര്യം (ഇവിടെ കാമൻ...) 
മലരിനും തളിരിനും മോഹം മലരിടും മധുരിതം കാലം 
ജലധതരുണിയെ വാനിൽ ശിഖരമുമ്മ വെയ്ക്കുന്നു (2)
തേരേറി കാമായനം.... (തുറക്കൂ......) 

Year
1976
Lyrics Genre

പ്രിയദര്‍ശിനീ നിന്‍

Title in English
priyadarsini nin

പ്രിയദര്‍ശിനീ നിന്‍ തിരുനാളല്ലേ തിരുനാളല്ലേ
തിരുമധുരം പകരുന്ന പതിനേഴല്ലേ പതിനേഴല്ലേ
മധുര യൌവ്വനത്തിന്‍ വരവേല്‍പ്പല്ലേ
ഒരു ചുടുചുംബനം സമ്മാനം സമ്മാനം
(പ്രിയദര്‍ശിനീ...)

കണികാണാനേഴുതിരി വിളക്കു തരാം
അണിയാനായ് ഇരണിയല്‍ പുടവ തരാം
കളിയാടാനമ്മാനപ്പന്തു തരാം
മതിമറന്നു ഞാന്‍ കൂടെ വരാം
(പ്രിയദര്‍ശിനീ...)

മിഴിയില്‍ നീലാഞ്ജനം എഴുതിത്തരാം
കരിങ്കൂന്തല്‍ പൂചൂടി ഒതുക്കിത്തരാം
തിരുനെറ്റിയില്‍ തിലകക്കുറി ചാര്‍ത്തിത്തരാം
കരിവള കൈകളിലണിഞ്ഞുതരാം
(പ്രിയദര്‍ശിനി...) 

 

Year
1976
Lyrics Genre

പുലയനാര്‍ മണിയമ്മ

Title in English
pulayanar maniyamma

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍
ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്
(പുലയനാര്‍..)

അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ (2)
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി
ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ 
(പുലയനാര്‍..)

Year
1976
Lyrics Genre

വീണപൂവേ (F)

Title in English
veenapoove (F)

വീണപൂവേ...വീണപൂവേ
കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ - ഒരു ശുക്ര
നക്ഷത്രമല്ലേ നീ
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ

വികാരവതി നീ വിരിഞ്ഞു നിന്നപ്പോള്
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവിഭാവനകള്
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി- കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കീ - മല്ലീശരമാക്കി
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ

Year
1974
Lyrics Genre

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍

Title in English
aa nimishathinte

ആ.....ആ.....ആ.....
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് മാറി
ആയിരമുന്മാദരാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പീ
ആത്മദളത്തില്‍ തുളുമ്പി
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് മാറി

നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ ആ.....
നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി-
പ്പൂവിലെന്‍ നാദം മെഴുകി
അറിയാതെ... നീയറിയാതെ..
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് മാറി

Year
1974
Lyrics Genre

ഹൃദയം മായാമധുപാത്രം

Title in English
hrudayam maya madhupaathram

ആ....
ഹൃദയം മായാമധുപാത്രം
മധുരോന്മാദമരന്ദം പകരും
അഭിലാഷത്തിൻ അക്ഷയപാത്രം
(ഹൃദയം..)

ഉതിരും ചന്ദ്രികതന്നല പോലെ
വിരിയും ഭാവനതൻ മഞ്ജരികൾ
അണിയായ് വിടരുകയായ് നവമാലികാ
മണിമുത്തുകളായ് യൗവനവനിയിൽ
അലിയട്ടേ ഞാനലിയട്ടേ ഈ
ആശാസൗരഭവാഹിനിയിൽ
(ഹൃദയം..)

തിരമാലകളായ് സ്വരകാകളിയായ്
പുണരും ജീവിതസങ്കല്പങ്ങൾ
ഒരുമിച്ചലിയുകയായൊരു സാഗര
ലയമായ് ഞാനാം മുത്തുച്ചിപ്പിയിൽ
ഉണരട്ടെ ഞാനുണരട്ടെ ഈ
മായാമോഹനവീഥികളിൽ
(ഹൃദയം..)

Year
1973
Lyrics Genre

കാരിരുമ്പാണി പഴുതുള്ള

Title in English
kaarirumbaani pazhuthulla

കാരിരുമ്പാണി പഴുതുള്ള കൈകളേ
നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു
അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങടെ
ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു
(കാരിരുമ്പാണി..)

പാപം നിഴല്‍ പോലെ കൂടെ വരുന്നു
പാപികളാല്‍ ഭൂമി നിറയുന്നു
അറിഞ്ഞു കൊണ്ടാണേലും
അറിയാതെയാണേലും
അപരാധങ്ങള്‍ പൊറുക്കണമേ -അവിടുന്ന
പരാധങ്ങള്‍ പൊറുക്കണമേ
കാരിരുമ്പാണി പഴുതുള്ള കൈകളേ
നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു

Year
1973
Lyrics Genre

മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ

Title in English
manjaninja madhumaasa nabhassil

മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ
കഞ്ജബാണൻ കളിയാടും സരസ്സിൽ
കഞ്ചുകമില്ലാതെ കാഞ്ചനമില്ലാതെ
ഇന്ദുലേഖ ജലകേളിക്കിറങ്ങി
ഇവളിറങ്ങി (മഞ്ഞണിഞ്ഞ...)

കണ്ണുകൾ പൊത്തുവിൻ കണ്ണുകൾ പൊത്തുവിൻ
വെൺമേഘക്കുന്നിലെ താരകളേ (2)
നീരാട്ടുകഴിയുമ്പോൾ
നീന്തി നീന്തി തളരുമ്പോൾ
നീല നിചോളമെടുത്തു ധരിച്ചോട്ടെ
ഇവൾ ധരിച്ചോട്ടേ (മഞ്ഞണിഞ്ഞ..)

ആലിന്റെ കൊമ്പിലീ ആടകൾ തൂക്കുവാൻ
പാതിരാകാമുകനോടിയെത്തും (2)
പാരാകെ പ്രേമത്തിൻ
പാൽക്കടലായ്‌ തീരുമ്പോൾ
പാർവ്വണശശികല അടുത്തു ചെല്ലും
മെല്ലെ അടുത്തു ചെല്ലും (മഞ്ഞണിഞ്ഞ...) 

Year
1972
Lyrics Genre

ശബ്ദസാഗരനന്ദിനിമാരേ

Title in English
shabda saagara nandinimaare

ശബ്ദസാഗരനന്ദിനിമാരേ
സപ്തസ്വര സഖിമാരേ
ഒരു ചുംബനത്താല്‍ ആ...
നഖലാളനത്താല്‍
ഉണര്‍ത്തു നിങ്ങളുണര്‍ത്തുക
എന്നെ പൊന്നോടക്കുഴലാക്കൂ ആ...
(ശബ്ദസാഗര...)

ആര്യപഥങ്ങളിലമൃതം തൂകിയ
സൂര്യഗായത്രികളില്‍ ആ...
കാവ്യ കൈരളി പാടിയാടിയ
കഥകളിപ്പദങ്ങളില്‍
കാണ്മൂ ഞാന്‍ നിങ്ങള്‍ വിടര്‍ത്തും 
കനകകമലങ്ങള്‍
(ശബ്ദസാഗര...)

ഷഡ്കാല ഗോവിന്ദമാരാര്‍ മീട്ടിയ
രുദ്രവീണാതന്ത്രികളില്‍
ത്യാഗരാജ
ത്യാഗരാജ സംഗീതത്തില്‍
നാദലയങ്ങളില്‍
കേള്‍പ്പൂ ഞാന്‍ നിങ്ങളുണര്‍ത്തും
കേദാരഗൗളങ്ങള്‍
(ശബ്ദസാഗര....)

Year
1972
Lyrics Genre

അരളി തുളസി രാജമല്ലി

Title in English
arali thulasi rajamalli

 
അരളി തുളസി രാജമല്ലി
അരമണി ചാര്‍ത്തിയ മുല്ലവള്ളി
വസന്തത്തിന്‍ നന്ദിനികള്‍ - നിങ്ങള്‍
വസുമതി വളര്‍ത്തും സുന്ദരികള്‍

മഞ്ഞില്‍ കുളിപ്പിക്കും വെയിലത്തു തോര്‍ത്തിക്കും
മഞ്ഞമുണ്ടുടുപ്പിക്കും വളര്‍ത്തമ്മ മഞ്ജീരമണിയിക്കും
അളകള്‍ ചീകിച്ച് തിലകങ്ങള്‍ ചാര്‍ത്തിച്ച്
കുളിര്‍തെന്നലൂഞ്ഞാലാടിക്കും
(അരളി)

ചിത്തിരത്തുമ്പികള്‍ കാലത്തും വൈകിട്ടും
നൃത്തം പഠിപ്പിക്കും - കഥകളിനൃത്തം പഠിപ്പിക്കും
കിളിപ്പാട്ടു പാടും കീര്‍ത്തനം ചൊല്ലും
കിളിമരപ്പൊത്തിലെ കുയിലമ്മ
(അരളി)

Year
1972
Lyrics Genre