മെലഡി

പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും

Title in English
prapancha hridaya

പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും
പ്രണവസംഗീതം ഞാന്‍ (2)
അമരാവതിയില്‍ നിന്നെഴുന്നള്ളും
അനുപമസുന്ദരി ഞാന്‍ (2)
ആ.........ആ........

പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും
പ്രണവസംഗീതം ഞാന്‍
അനുപമസുന്ദരി ഞാന്‍
പ്രണവസംഗീതം ഞാന്‍

Year
1971
Lyrics Genre

ആരോ ആരോ ആരാമഭൂമിയില്‍

Title in English
aaro aaro aaraamabhoomiyil

ആരോ ആരാരോ.....
ആരോ ആരോ ആരാമഭൂമിയില്‍
ആദ്യത്തെ കനിതേടി വന്നവനാരോ (2)
(ആരോ...)

ഏതോ രാഗവികാരം ഏതോ ഭാവവിലാസം
രൂപം കൊടുത്തൊരീ തേന്‍കനി തേടി
ഈവഴി വന്നവനാരോ - ഈവഴി വന്നവനാരോ
(ആരോ...)

കാലത്തിന്‍ കണ്ണുനീര്‍ വീണുനനഞ്ഞൊരീ
പൂവന സീമയില്‍ നില്‍ക്കുമ്പോള്‍
പാദങ്ങള്‍ പതറുന്നു മോഹങ്ങളുലയുന്നു
പറയൂ പറയൂ നീയാരോ
യാത്രക്കാരാ നീയാരോ 

ആരോ ആരോ ആരാമഭൂമിയില്‍
ആദ്യത്തെ കനിതേടി വന്നവനാരോ (2)

Year
1971
Lyrics Genre

തിരുവേഗപ്പുറയുള്ള

Title in English
thiruvegappurayulla

തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാള്‍
ഗൌരിയെന്നൊരുത്തിയെക്കിനാവു കണ്ടൂ 
തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാള്‍
ഗൌരിയെന്നൊരുത്തിയെക്കിനാവു കണ്ടൂ 

മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി
മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലാടിയാടി
മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി
മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലാടിയാടി
തിരുനോമ്പില്‍ മനമൂന്നി മലമകളിരിക്കുമ്പോള്‍
മദനന്റെ മലരമ്പു ഭഗവാനേറ്റു 
തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാള്‍
ഗൌരിയെന്നൊരുത്തിയെക്കിനാവു കണ്ടൂ 

Year
1970
Lyrics Genre

യമുനാതീരവിഹാരീ

Title in English
yamunaatheeravihaari

യമുനാ - യമുനാ തീരവിഹാരീ..
യമുനാതീരവിഹാരീ - നിന്നുടെ
പ്രിയദർശിനിയാം രാധിക ഞാൻ
യമുനാ തീരവിഹാരീ.. 

എവിടെയൊളിച്ചു കളിപ്പൂ നീ
എവിടെയൊളിച്ചു കളിപ്പൂ നീയെൻ
വിജനകുടീരം കാണ്മീലേ 
വിജനകുടീരം കാണ്മീലേ 
യമുനാ - യമുനാ തീരവിഹാരീ..

കുയിലുകൾ മധുരം പാടുമ്പോൾ നിൻ
കുഴലൊച്ചയിതെന്നോർക്കും ഞാൻ 
മയിലുകൾ പീലി നിവർത്തുമ്പോളെൻ
മരതകവർണ്ണനേയോർക്കും ഞാൻ 
യമുനാ - യമുനാ തീരവിഹാരീ..

കിളികൾ കളമൊഴി തൂകുമ്പോൾ നിൻ
കളിവാക്കുകളെന്നോർക്കും ഞാൻ 
കുളിർക്കാറ്റലസം തഴുകുമ്പോൾ നിൻ
മൃദുകരലാളനമോർക്കും ഞാൻ 

Year
1970
Lyrics Genre

നീരദലതാഗൃഹം

Title in English
neeradha latha gruham

നീരദ ലതാഗൃഹം പൂകിപ്പൊഴുതന്തി 
നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി 
ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം 
ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം 

കനകനിചോളമൂർന്നു നഗ്നോരസ്സായ്‌ മേവും 
അനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ 
ക്ഷണമുണ്ടൊലിക്കാറായ്‌ മിന്നുന്നു താരാബാഷ്പ- 
കണമൊന്നനിർവ്വാച്യ നവ്യനിർവൃതി ബിന്ദു 

അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ 
തിങ്ങിടും അനുഭവം പകരും കലാശൈലി 
നിത്യഗായകാ -  നിത്യഗായകാ പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ 
സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം

Film/album
Year
1970
Lyrics Genre

ഈ മരുഭൂവിൽ

Title in English
ee marubhoovil

ഈ മരുഭൂവില്‍ ഹേമന്തമായി
നീ തങ്കമേ
ഈ മരുഭൂവില്‍ ഹേമന്തമായി
നീ തങ്കമേ
നാളെ ഞങ്ങള്‍ നിന്‍ നിഴലില്‍
എന്‍സ്വപ്നമേ
പൊന്‍ പുല൪കാലം പൂകാന്‍
പൊന്നിന്‍ കിനാക്കള്‍ കാണാന്‍
ചെന്താമര കണ്ണനുണ്ണി വാവാവോ

ചന്ദനത്തൊട്ടില്‍ ഇല്ലാ 
ചാമരത്തൊട്ടില്‍ ഇല്ല
ചെന്താമര കണ്ണനുണ്ണി വാവാ...

Year
1970
Lyrics Genre

വജ്രകിരീടം ശിരസ്സിലണിയും

Title in English
vajrakireedam sirassilaniyum

വജ്രകിരീടം ശിരസ്സിലണിയും 
വൈദ്യുതദീപമേ 
നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ
നിശബ്ദതപസ്സിനു വന്നു 
(വജ്രകിരീടം..)

കൈമണിച്ചെപ്പിലെ അഗ്നിനാളം കൊണ്ടു
കര്‍പ്പൂരമുഴിയാനോ - എന്റെ
അഷ്ടമംഗല്യത്തളികയില്‍ വാടാത്തൊ-
രര്‍ച്ചനാപുഷ്പമായ് വിടരാനോ
വജ്രകിരീടം ശിരസ്സിലണിയും 
വൈദ്യുതദീപമേ 

ചുറ്റോടുചുറ്റുമീ ചുമരിന്മേലെന്റെ
ചിത്രം വരയ്ക്കാനോ - മുന്നിൽ
എന്‍നിഴല്‍ നീര്‍ത്തുമീ അന്ധകാരത്തിനാല്‍
എന്റെയുഷസ്സുകള്‍ മറയ്ക്കാനോ 
വജ്രകിരീടം ശിരസ്സിലണിയും 
വൈദ്യുതദീപമേ 

Film/album
Year
1970
Lyrics Genre

മഴയില്‍ നിന്‍ മൊഴികള്‍

Title in English
Mazhayil nin mozhikal

മഴയില്‍ നിന്‍ മൊഴികള്‍ ഞാന്‍ കേട്ടതില്ല
മഴയില്‍ നിന്‍ മിഴിനീര്‍ ഞാന്‍ കണ്ടതില്ല
ഈ ഈറന്‍വഴിയില്‍ നീ ഇല്ലാതെ ഇങ്ങനെ
വീണ്ടും വന്നണയും എന്നറിഞ്ഞീല
(മഴയില്‍ നിന്‍ മൊഴികള്‍)

നീ ഒന്നു ചിരിച്ചാല്‍ കുറുകുന്ന പ്രാവുകള്‍
കൂടുവിട്ടെങ്ങോ പറന്നുപോയി
നീ ഒന്നു തൊടുമ്പോള്‍ വിടരുന്ന പൂവുകള്‍
വസന്തകാലം മറന്നടര്‍ന്നുവീണു
വസന്തകാലം മറന്നടര്‍ന്നുവീണു
(മഴയില്‍ നിന്‍ മൊഴികള്‍)

Year
2011
Lyrics Genre

ആരു പറഞ്ഞൂ ആരു പറഞ്ഞൂ

Title in English
aaru paranju aaru paranju

ആരു പറഞ്ഞു ആരു പറഞ്ഞു
പ്രിയമാനസനായ ഭവാനൊരു
ഭ്രാന്തനാണെന്നാരു പറഞ്ഞു
ആരു പറഞ്ഞു ആരു പറഞ്ഞു

മഞ്ഞക്കണ്ണാടി വെച്ച മനുഷ്യര്‍ക്ക്
മറ്റുള്ളതെല്ലാം മഞ്ഞയായ് തോന്നും
ഓടുന്ന വണ്ടിയിലൊരുവനു ചുറ്റും
ഓടുന്നതായ് തോന്നും
ആരു പറഞ്ഞു ആരു പറഞ്ഞു 
ഭ്രാന്തനാണെന്നാരു പറഞ്ഞു

നേരേ നില്‍ക്കും മരമൊന്നിളകിയാല്‍
നീരില്‍ പ്രതിഫലിക്കുമ്പോള്‍
നിരവധി വളവുകളുള്ളതുപോലെ
നേത്രങ്ങള്‍ക്ക് തോന്നും
ആരു പറഞ്ഞു ആരു പറഞ്ഞു 
ഭ്രാന്തനാണെന്നാരു പറഞ്ഞു

Year
1970
Lyrics Genre

പുലര്‍മഞ്ഞു പോല്‍ നീയെന്‍

Title in English
Pularmanju pol neeyen

പുലര്‍മഞ്ഞു പോല്‍ നീയെന്‍ പൂവിന്‍റെ  നെഞ്ചില്‍
നിന്നൊരു സൂര്യനാളമേറ്റുണരുന്നുവോ
ജന്മങ്ങളായി വിണ്ണിന്‍ കണ്ണായ താരങ്ങള്‍
മഴയേറ്റു  രാവോരം മറയുന്നുവോ
പറയാതെ ഞാന്‍ പറയുന്നുവോ
വിരഹം നിറഞ്ഞ വാക്കുകള്‍
നിറസന്ധ്യപോല്‍ മിഴി പൂട്ടി നീ നില്‍ക്കവേ

Year
2007
Lyrics Genre