ചിത്രശലഭങ്ങളാം

ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ

മധുരയിലെ നവനീതമധുരാംഗിമാരിതാ
മണിവര്‍ണ്ണനു പൂക്കണി വച്ചു
മുരളീരവയമുനയിലീ മുഖസൗരഭലഹരിയില്‍
പട്ടുനൂലില്‍ മുത്തു പോലെയാടാന്‍ വാ 
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ

തരിവളകള്‍ കളിയാക്കും തരളാംഗിമാരിതാ
രതിമദനകേളികളാടീ
കുളിര്‍ഗംഗയില്‍ മുഴുകി ഞാനീ തളിര്‍മേനി തഴുകി ഞാന്‍
കണ്ണന്റെ കണ്‍മണികള്‍ നാമെല്ലാം

ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍തേരുകളില്‍
പുഷ്പപാനപാത്രവുമായു് വസന്തമേ വാ