ഓളം കുഞ്ഞോളം ഓണനിലാവോളം
ഓളക്കൈകളില്‍ താലോലമാടും താമരയല്ലേ - നീ
താമരയല്ലേ നീ താളം ചേര്‍ന്നാടൂ
ഓളം കുഞ്ഞോളം..
ഓണനിലാവൊഴുകിവരും രാവുകള്‍ തോറും
ഓളമെഴും കാറ്റിളകും ചില്ലകള്‍ തോറും ചില്ലകള്‍ തോറും
ചിറകിളക്കി പാട്ടുപാടിയാടിയിരിക്കും
നറുമലര്‍ പോലഴകിയലും കുരുവിയല്ലേ നീ
ഓളം കുഞ്ഞോളം..
മിഴിതുറക്കാന്‍ നാണിച്ചു മാറിനിന്നീടും
അരിമുല്ലമലര്‍ പോലെ പുഞ്ചിരിയുണ്ടേ പുഞ്ചിരിയുണ്ടേ
ചുരുള്‍മുടിതന്‍ ഇഴ പാറും കവിളിണതന്നില്‍
പനിമലരുകള്‍ വിരിയുമോമന പുലരികളുണ്ടേ
പൊങ്ങിയാടി പൊങ്ങിയാടി വിണ്ണിലെത്താമോ
ചിങ്ങനിലാ പാല്‍തുളുമ്പും കിണ്ണം തൊടാമോ
വിരലിന്‍ തുമ്പാല്‍ ഒന്നുതൊട്ടാല്‍ അതു മറിഞ്ഞാലോ
മിഴികള്‍ നിറയെ കുളിര്‍ നിലാവു തുളുമ്പി വീണാലോ
ഓളം കുഞ്ഞോളം ഓണനിലാവോളം
ഓളക്കൈകളില്‍ താലോലമാടും താമരയല്ലേ - നീ
താമരയല്ലേ നീ താളം ചേര്‍ന്നാടൂ
ഓളം കുഞ്ഞോളം..