പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും

പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും
ഓര്‍മ്മയാകും പൈങ്കിളി നീ എന്തിനിപ്പോള്‍ വന്നു
എന്റെ നെഞ്ചിലിരുന്നു
ആറ്റുവക്കില്‍ ഞങ്ങള്‍ നട്ട ചമ്പകത്തിന്‍ കൊമ്പില്‍
കൂടുവെച്ച പൈങ്കിളി നീ എന്തിനിപ്പോള്‍ വന്നു
എന്റെ നെഞ്ചിലിരുന്നു
പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും

രണ്ടുമെയ്യില്‍ ഒറ്റജീവന്‍ പണ്ടുവാണിരുന്നു
രണ്ടുനെഞ്ചിന്‍ സ്പന്ദനവും ഏകമായിരുന്നു
മാരിവില്ലും പൂനിലാവും മാറിമാറിവന്നൂ
മാരിവില്ലും പൂനിലാവും മാറിമാറിവന്നൂ
മാലകോര്‍ത്തു ജീവിതത്തിന്‍ വാനില്‍ വന്നുനിന്നു
മാലകോര്‍ത്തു ജീവിതത്തിന്‍ വാനില്‍ വന്നുനിന്നു
പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും

വീട്ടിലെന്നും പൂത്തിരിതന്‍ വെണ്മയായിരുന്നൂ
പുഞ്ചിരിയാല്‍ അന്ധകാരം ഞങ്ങള്‍ മായ്ച്ചിരുന്നൂ
പൊട്ടുതൊട്ട പൊന്നിന്‍ താലി പൊട്ടിവീഴരുതേ
പൊട്ടുതൊട്ട പൊന്നിന്‍ താലി പൊട്ടിവീഴരുതേ
വേര്‍പിരിഞ്ഞ സോദരര്‍തന്‍ ചോരവീഴും മണ്ണില്‍
വേര്‍പിരിഞ്ഞ സോദരര്‍തന്‍ ചോരവീഴും മണ്ണില്‍
പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും