ഋതുശലഭം

ഋതുശലഭം നീ
മധുശലഭം
മനസ്സിലെ തേനറകൾ
നിറച്ചു വെയ്ക്കും (ഋതുശലഭം..)
 
 
തൊടുന്നതെല്ലാം പൊന്നാക്കും
മധുമാസത്തിൻ സഖിയല്ലേ നീ
വിലാസവതിയല്ലേ  ആ.....(2)
 
ഓരോ പൂവും പൂക്കുടിലും നിൻ
ഓമൽ‌സങ്കേതമല്ലേ (2)
നിന്റെ പളുങ്കുമണി ചിറകുകളിൽ
ഒന്നു തൊട്ടോട്ടേ ഒന്നു തൊട്ടോട്ടേ തൊട്ടോട്ടേ  ആ...(ഋതുശലഭം..)
 
 
തൊടുത്ത പൂവും ശരമാക്കും
കരിമ്പു വില്ലിലെ ഞാണല്ലേ നീ
അതിന്റെ ശ്രുതിയല്ലേ  ആ..(2)
 
കാറ്റും കിളിയും കാടും മേടും
ഏറ്റു പാടുകയല്ലേ (2)
നിന്റെ പളുങ്കു കുടത്തിലെ നറുതേൻ
എന്നുമെനിക്കല്ലെ  എന്നുമെനിക്കല്ലേ  എനിക്കല്ലേ  (ഋതുശലഭം..)