കുറുമൊഴിമുല്ലപ്പൂവേ

കുറുമൊഴിമുല്ലപ്പൂവേ എൻ ആത്മാവിൽ ആകെ
വനജ്യോൽസ്നപോലെ ചിരിക്കൂ നീ ചിരിയ്ക്കൂ നീ
മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലോ തളിർത്തല്ലോ
കുറുമൊഴിമുല്ലപ്പൂവേ....

ജന്മജന്മാന്തരങ്ങളിൽ വീണ്ടും
നമ്മളൊന്നിച്ചൊരേ യുഗ്മഗാനം പാടുമോ
ജന്മജന്മാന്തരങ്ങളിൽ വീണ്ടും
നമ്മളൊന്നിച്ചിതേ യുഗ്മഗാനം പാടുമല്ലോ
നിത്യ പൗർണ്ണമി വിലാസനൃത്തം ആടുമോ
കണിമലർ‍ക്കൊന്നപോലെ പൊൻകാണിക്കപോലെ
കതിർമുത്തു പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ

പാനപാത്രം നിറയ്ക്കുന്നതാരോ
വീണമീട്ടി വിളിയ്ക്കുന്നതാരോ രാവിതിൽ
പാനപാത്രം നിറയ്ക്കുന്നതാരോ
വീണമീട്ടി വിളിയ്ക്കുന്നതാരോ രാവിതിൽ
നൂറു പൂക്കളിൽ വസന്തലാസ്യം കണ്ടുവോ
മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലോ തളിർത്തല്ലോ