മഞ്ഞുരുകും മലമുകളിൽ

ഓ..ഓ..ഓ..

മഞ്ഞുരുകും മലമുകളിൽ മാർകഴിത്തിങ്കൾ

മദിച്ചോടും പുഴമലയിൽ പളുങ്കിൻ ഞൊറികൾ

കനവുകളിൽ കടമ്പുകളിൽ ശ്രുതിയിടും തെന്നൽ

കരളുകളിൽ കതിരാടും പ്രണയത്തിൻ മണികൾ (മഞ്ഞുരുകും..)

 

 

തൊഴുതുണരും ഉപവനിയിൽ ഉത്സവകാലം

തളിരണിഞ്ഞ താരുണ്യത്തിൻ പൂമധുകാലം

നമ്മിൽ മോഹസംഗമങ്ങൾ കവിതകൾ നെയ്യുമ്പോൽ

ഹൃദയവീണ മീട്ടി പാടും സുലളിത ഗീതങ്ങൾ

ഓ..ഓ..ഓ..(മഞ്ഞുരുകും..)

 

 

ചിറകിടുന്ന ചിന്തകളിൽ മന്മഥതാളം

ചിത്രവർണ്ണ പൂന്തനുവിൽ ഉന്മദരാഗം

നിന്റെ ലജ്ജയാകും പൂവിന്നിതൾ ഞാനടർത്തുമ്പോൾ

ഇളം പെണ്ണിൻ

ഇളം പെണ്ണിൻ ചിരി

ഇടം നെഞ്ചിൻ തുടി

മനസ്സിൽ നിന്നൊരു മനസ്സിനുള്ളിൽ

പെയ്തിറങ്ങും ഹിമവർഷം

പ്രണയഹിമവർഷം (ഇളം പെണ്ണിൻ..)

 

പൂക്കടമ്പിൽ മകരമഞ്ഞിൻ മുത്തുമാല

പുൽപ്പരപ്പിൽ പുലരിവെയിലിൻ ചിത്ര വേല

പുഴ തൻ മാറിൽ തിരകൾ ഇളകും

തീരം അവയെ വാരിപ്പുണരും

ഉണരുമഭിലാഷം എന്നിൽ പടരുമാവേശം  (ഇളം പെണ്ണിൻ..)

 

 

കാട്ടുപെണ്ണിൻ അരയിൽ ചുറ്റാൻ കസവു ചേല

കാലിലണിയും പൊൻ ചിലമ്പിൻ രാഗമാല

ചൊടി തൻ ചഷകം നിറയും കവിളിൽ

അതിലെൻ ഹംസം നീന്തിപ്പുളയും

ആത്മനിർവൃതിയിൽ ഇനി നാം

അലിഞ്ഞു ചേർന്നുറങ്ങും  (ഇളം പെണ്ണിൻ..)

തേൻ ചുരത്തി

തേൻ ചുരത്തി പാൽ ചുരത്തി

തങ്കമലക്കുറത്തി

പൂത്താലി ചാർത്തി പീലി ചാർത്തി

തളിരു ചെമ്പരത്തി (തേൻ..)

 

ഞാൻ മലരിലുണരുകയായ്

ആ മധുരമറിയുകയായ്

ചന്ദനം കുങ്കുമം ഒരുക്കുകെൻ കിളിയേ

ചിറകുകളിൽ കുളിരലയുയരും

കുളിരലയിൽ കളകളമുതിരുന്നു

ആഹാ...ഹോയ്   (തേൻ..)

 

 

പൂമാരനണയുമ്പോൾ

ഞാൻ പുളകമണിയുകയായ്

കുരവയും കുഴലുമായ് പോരികെൻ കിളിയേ

താലവനം തകിലുകൾ കൊട്ടി

താമരപ്പൂമാലകൾ ചാർത്തുന്നു

ആഹാ...ഹോയ്   (തേൻ..)

 

ഇന്നലെയെന്നത് നാം മറക്കാം

ഇന്നലെയെന്നത് നാം മറക്കാം

ഇന്നിൽ മാത്രം വിശ്വസിക്കാം

ഉന്മാദിനികളിൽ അഭയം തേടും

ഉപാസകർ ഞങ്ങൾ ഉപാസകർ (ഇന്നലെ..)

 

ഋഷീശ്വരന്മാർ ചിറകുകള നൽകിയ

ലഹരിയിൽ ഞങ്ങൾ പറന്നുയരും

സൃഷ്ടി സ്ഥിതിലയ താളമുണർത്തും

തീർത്ഥാടകർ ഞങ്ങൾ പ്രേമ

തീർത്ഥാടകർ ഞങ്ങൾ  (ഇന്നലെ..)

 

തലമുറയെഴുതിയ വിരസതയെല്ലാം

ഞങ്ങൾ തിരുത്തിക്കുറിച്ചീടും

യുവചേതനയുടെ ഗീതയുണർത്തും

സഞ്ചാരികൾ ഞങ്ങൾ സ്വപ്ന

സഞ്ചാരികൾ ഞങ്ങൾ (ഇന്നലെ..)

 

ഭൂതവും ഭാവിയും ഞങ്ങൾക്കെല്ലാം

ജലത്തിലെഴുതിയ വേദങ്ങൾ

അന്നന്നുണരും അനുഭൂതികളിൽ

ആയിരം മുഖമുള്ള സൂര്യൻ

ആയിരം മുഖമുള്ള സൂര്യൻ

താമരക്കവിളിൽ ചുംബിക്കേ

നാണിച്ചങ്ങനെ നിന്നു പൂവൊരു

നവവധുവിനെ പോലെ (ആയിരം..)

 

സന്ധ്യയും ഉഷസ്സും സഖികളായ് വന്നൂ

രതിമന്മഥർക്കായി മനിയര രചിച്ചൂ

ഒരിക്കലും തീരാത്ത ഒരിക്കലുംമ്മ്ആയാത്ത

വർണ്ണസൗന്ദര്യങ്ങൾ മുഗ്ദ്ധ ഗീതകങ്ങൾ

അണുവിലും അവനിയിലാകെയുമൊഴുകി(ആയിരം..)

 

 

സ്വർഗ്ഗം വിടരും രാവുകൾ തോറും

അലിയാൻ നമ്മൾ നിത്യവും കൊതിച്ചൂ

മധുരവികാരത്തിൻ അനുപമവേളയിൽ

പ്രേമസംഗമത്തിൻ മോഹവേദിയിതിൽ

ലയിക്കുമൊരസുലഭ ലഹരിയിലൊഴുകീ (ആയിരം..)

അമ്പിളിമാനത്ത്

അമ്പിളിമാനത്ത് പുഞ്ചിരി ചുണ്ടത്ത്

അച്ഛൻ കൊമ്പത്ത് പൂങ്കാറ്റൂഞ്ഞാല് (അമ്പിളി,..)

 

മാവിൻ കൊമ്പിലീ ഒറ്റക്കണ്ണൻ

കാക്ക കരഞ്ഞത് കാണിക്ക് കാ കാ

പൂവൻ കോഴി പുലർച്ചക്കിന്ന്

കൂവി വിളിക്കണതെങ്ങനെ

കൊക്കോ കൊക്കോ

കലവറ കേറി കട്ടു തിന്നണ എലിയെ കൊല്ലണതാരാണ്

മാമരമെല്ലാം ചാടി നടക്കണ

കുരങ്ങുമാമനെ കാട്ടൂലേ (അമ്പിളി..)

 

വണ്ടീ വണ്ടീ തീവണ്ടീ

ച്ഛകു ച്ഛക് ച്ഛകു ച്ഛക്  ച്ഛക്  ച്ഛക് ച്ഛക്

ച്ഛക് ച്ച്ഗിക് ച്ഛകു ച്ഛിക്   ച്ഛക് ച്ഛക്  ച്ഛാശു

അമ്പലമുറ്റത്താഞ്ഞു തിമിർക്കണ ചെണ്ടക്കാരൻ

പാടും നിശയിതിൽ

പാടും നിശയിതിൽ

ആടും തരുണി ഞാൻ

തുടി പോൽ തുടിക്കും അധരം ഒന്നു

നുകരാൻ വരൂ നീ പ്രിയനേ

 

മാരൻ തരുന്ന പൂക്കൾ

മാറിൽ  വിടരും വേള

മന്മഥകേളീ നടനവേള

മദനകുതൂഹല മേള

തരളിത ഹൃദയദലങ്ങളിൽ കുളിരിടും

രാസശൃംഗാര മേള (പാടും..)

 

ദാഹം വളരും തനുവിൽ

ചേർക്കുക മനമേ നീ

അസ്ഥികൾ തോറും പടർന്നിടട്ടേ

മാരസംഗമലഹരി

അടി മുതൽ മുടി വരെ അണുവിലും തനുവിലും

സ്വർഗ്ഗനിർവൃതി പകരൂ (പാടൂ..)

മാരിവില്ലിൻ സപ്തവർണ്ണജാലം

മാരിവില്ലിൻ സപ്തവർണ്ണജാലം

മനസ്സിതിൽ തീർത്തൊരിന്ദ്രജാലം

വിണ്ണിലും മണ്ണിലും എങ്ങും

വിരളദൃശ്യമാമപൂർവ രൂപം എന്റെ

പ്രാണപ്രേയസീ നിൻ രൂപം

 

പൂവിൽ മധുപൻ പോൽ അലിയും ഞാൻ സഖിയിൽ

മോഹം തിരിനീട്ടും ഹൃദയങ്ങൾ കുളിരും

രാഗാർദ്രമാം പൂമിഴികൾ

സരോവരം വിടർന്നിടും മധുതടാകമായ് (മാരി..)

 

മെയ്യിൽ മലരമ്പൻ പുളകങ്ങൾ വിതറും

ഉള്ളിൽ പുതുപുത്തൻ മധുരങ്ങൾ പകരും

ആലോലമാം പൂമേനിയിൽ

മദം രസം സുഖം തരും

പ്രണയിനീ വരൂ (മാരി..)

എന്നും പുതിയ പൂക്കൾ

എന്നും പുതിയ പൂക്കൾ

എങ്ങും പുതിയ പൂക്കൾ

നമുക്ക് വേണ്ടി വിടർത്തിടുന്നു കാലം

നമുക്കു വേണ്ടി നിറച്ചിടുന്നു താലം (എന്നും...)

 

കുളിരുകൾ കോരി പടവുകളേറി

പുലരും ജീവിതമേ

നാളുകൾ തോറും മുറുകും ബന്ധം

അരുളും സൗഭാഗ്യമേ ഈ

പൂഴിയിൽ നിങ്ങൾ സ്വർഗ്ഗം തീർക്കുന്നു (എന്നും..)

 

കനവുകളെല്ലാം കതിരുകൾ ചാർത്തി

ദിനവും ഉത്സവമായ്

താരിളം പാദം ഇളകും നേരം

കരളിൽ മാധവമായ് ഈ

ആലയം ഏതോ അഴകിൽ മുങ്ങുന്നൂ (എന്നും..)

വനഭംഗിയിൽ നിഴൽ

വനഭംഗിയിൽ നിഴൽ

അണിവേദിയിൽ മെല്ലെ

ഒഴുകി വരുന്നൊരു

സുരവാഹിനീ ഹിമവാഹിനീ (വന..)

 

പൂനിലാ വെൺപട്ടു നീരാളം

മൂടിയുറങ്ങും താഴ്വരയിൽ

നിദ്രയില്ലാതെ

നിദ്രയില്ലാതെ അവളുടെ നിനവിൽ

പുളകിതനായ് ഞാൻ തരളിതനായ് ഞാൻ

ഏകാന്തതയെ പുണരുമ്പോൾ (വന,..)

 

കാമുകിക്കായൊരു സന്ദെശം

രാവിൻ തുടുപ്പിൻ ചേർക്കുമ്പോൾ

ലജ്ജയിൽ മുങ്ങീ

ലജ്ജയിൽ മുങ്ങി മിഴിമുനയാലേ

മറുപടിയെഴുതും അവളെയെൻ ഹൃദയം

അലരുകൾ തൂകി വിളിക്കുന്നു (വന..)