ഉത്തിഷ്ഠതാ ജാഗ്രതാ

ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാൻ നിബോധതാ..

ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളർത്തിയ ഗന്ധർവ ഗായികേ..
ഗന്ധർവ ഗായികേ..
പാടുക നീ ഈ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..
സൂര്യഗായത്രികൾ സൂര്യഗായത്രികൾ

പണ്ടു നിൻ സംഗീത തീർത്ഥക്കരകളിൽ
പർണ്ണകുടീരങ്ങൾ നിർമ്മിച്ചിരുന്നവർ..
നിർമ്മിച്ചിരുന്നവർ..
അദ്വൈതസാരം മുളയ്ക്കുവാൻ ഈ മണ്ണിൽ
തത്വമസിയുടെ വിത്തു വിതച്ചവർ..
മുത്തു വിതച്ചവർ മുത്തു വിതച്ചവർ

മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ
ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളിൽ..
യുഗശ്മശാനങ്ങളിൽ..
സത്യധർമ്മങ്ങൾ മുറിവേറ്റു വീഴുന്നു
യുദ്ധപ്പറമ്പിലെ ഈ ശരശയ്യയിൽ..
ഈ ശരശയ്യയിൽ ഈ ശരശയ്യയിൽ

ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളർത്തിയ ഗന്ധർവ ഗായികേ..
പാടുക നീ ഈ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..

വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസ്സിൽ
വീണ്ടും കവചം ധരിക്കട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..
വിശ്വപ്രകൃതിയെ കീഴടക്കാനുള്ള
വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..
ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാൻ നിബോധതാ..