കാക്കേ കാക്കേ കൂടെവിടെ

കാ...കാ..
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിന്നകത്തൊരു കുഞ്ഞില്ലേ
കറുത്തവാവിൻ മകളാം നിന്നുടെ
കുഞ്ഞിനു തീറ്റി കൊടുക്കൂല്ലേ
(കാക്കേ...)

കൊക്കൊക്കോകോ...
കോഴീ കോഴീ നില്ലവിടെ
പുലരിപ്പെണ്ണിൻ പൊന്മകനേ
കൂവാൻ നല്ല വശമാണോ
കുറുമ്പു കാട്ടാൻ രസമാണോ
രാവിലെ രാവിലെ കൂവും നിനക്ക്
ശമ്പളമെന്താണ് പൂങ്കോഴീ..

കൂ..കൂ.കൂ
കുയിലേ കുയിലേ വീടെവിടേ
കൂടെ പാടും ഇണയെവിടേ
നിങ്ങടെ വീണ കടം തരുമോ
ഞങ്ങടെ വീട്ടിൽ വന്നിടുമോ
കണ്ണിലുറക്കം വരും വരെയ്ക്കും
താരാട്ടു പാടാമോ പൂങ്കുയിലേ
(കാക്കേ...)