പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ
ചിറകറ്റുവീഴും ദിവാസ്വപ്നമായ്
ഒരു ദീപം തേടും തിരിനാളമായ്
മുകില്‍ക്കൂടുതേടും വേഴാമ്പലായ്
നിശാഗാനമായ് ഞാൻ അലഞ്ഞൂ സഖീ
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ
തരൂ മാപ്പുതരൂ നീ ഹൃദയേശ്വരീ
ഇനിയെന്നു കേള്‍ക്കും നിന്‍സ്വരമാധുരീ
ഒരു തുള്ളിക്കണ്ണീരുമായ് ഞാന്‍ വരും
ഇതള്‍വീണ പൂക്കള്‍ വിരിയും സഖീ
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍
പ്രിയേ പൂക്കുകില്ലേ
Film/album
Singer
Music
Lyricist