മനസ്സൊരു ദേവീക്ഷേത്രം

മനസ്സൊരു ദേവീക്ഷേത്രം
മധുരവും ദിവ്യവുമാം അനുരാഗം
അതിന്‍ മാണിക്യസോപാനസംഗീതം
അതിന്‍ മാണിക്യസോപാനസംഗീതം
(മനസ്സൊരു..)

അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
താരുണ്യം തളിര്‍ക്കും കൃഷ്ണാഷ്ടപതികള്‍
ധ്യാനമന്ത്രങ്ങള്
താരുണ്യം തളിര്‍ക്കും കൃഷ്ണാഷ്ടപതികള്‍
ധ്യാനമന്ത്രങ്ങള്
നിന്‍ പുഷ്പമണിവാതില്‍ തുറക്കൂ ദേവീ
നിര്‍മ്മാല്യം തൊഴട്ടേ ഞാന്‍
(മനസ്സൊരു..)

മുഗ്ധമാം ലജ്ജ മുഴുക്കാപ്പു ചാര്‍ത്തുന്ന
മുഖശ്രീ കളഭങ്ങള്‍
തങ്ങളില്‍ പുണര്‍ന്നലിഞ്ഞൊന്നാകും
വികാരങ്ങള് സംക്രമഭജനക്കാര്
നിന്‍ ചിത്രമണിവാതില്‍ തുറക്കൂ ദേവീ
നിര്‍മ്മാല്യം തൊഴട്ടേ ഞാന്‍
(മനസ്സൊരു..)