കടാക്ഷമുനയാൽ കാമുകഹൃദയം

കടാക്ഷമുനയാൽ കാമുകഹൃദയം
കവർന്നെടുക്കും സ്ത്രീ സൗന്ദര്യമേ നിൻ
കവിൾത്തടത്തിൽ കുളിരളകങ്ങൾ
കുറിച്ചതേതൊരു കാവ്യം -കാമകാവ്യം

കുലച്ച വില്ലിലെ മൃദുഞാൺ ചരടിൽ
തൊടുത്തു നിർത്തിയ പൂവമ്പോ
നിറഞ്ഞ മാറിലെ വേരുകളുള്ളൊരു
വിരിഞ്ഞ പുഞ്ചിരിയോ
കാമുകനാക്കി എന്നെ നിൻ പ്രിയ കാമുകനാക്കി

തുടുത്ത യൗവനസിരകൾക്കുള്ളിലെ
തുടിച്ചുണർന്നൊരു സൗരഭമോ
വിലാസവതി നിൻ പൂമെയ്യണിയും
വികാരലഹരികളോ
കാമുകനാക്കി എന്നെ നിൻ പ്രിയകാമുകനാക്കി