ഓം ഹ്രീം ഓം ഹ്രീം
ഓംകാളി മഹാകാളി ഭദ്രകാളി
ഓംകാരത്തുടി കൊട്ടും രുദ്രകാളി
ജയഭദ്രകാളീ ജയഭദ്രകാളീ
ഓം ഹ്രീം ഓം ഹ്രീം
ചെഞ്ചിടയിൽ മണിനാഗഫലങ്ങളാടി
ചെത്തിപ്പൂ അസ്ഥീപൂമാലകളാടി
ദാരുകശിരസ്സിലെ രുധിരം നിറയും
താമരത്തളികകൾ പന്താടീ
താണ്ഡവമാടും രക്തേശ്വരീ
ജയരക്തേശ്വരീ ജയരക്തേശ്വരീ
(ഓംകാളി..)
ഓം മഹാരുദ്രായെ നമഃ
ഓം ഭദ്രായൈ നമഃ
ഓം കാന്താരവാസിനൈ നമഃ
ഓം രക്താംബരധാരിണ്യൈ നമഃ
പൊന്മുടിയിൽ ചെറു ചന്ദ്രക്കല ചൂടി
പുലിത്തോലിന്നുടയാടയരയിൽ ചുറ്റി
വാളിന്റെ ചിലമ്പിന്റെ മണികൾ കിലുങ്ങും
താളക്രമങ്ങളിൽ നൃത്തമാടീ
കാടു കാത്തരുളും രക്തേശ്വരീ
ജയ രക്തേശ്വരീ ജയ രക്തേശ്വരീ
ഓം മഹാരുദ്രായെ നമഃ
ഓം മഹാഭദ്രകായൈ നമഃ
ഓം കാന്താരവാസിനൈ നമഃ
ഓം രക്താംബരധാരിണ്യൈ നമഃ