ബലിയായ് തിരുമുൻപിൽ

ബലിയായ്‌ തിരുമുമ്പിൽ
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അൾത്താര അതുമാത്രം ആശ്രയം
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം

ഇരുൾവീഴും പാതയിൽ മെഴുതിരിനാളമായ്‌
തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ
നാദമായ്‌ രൂപമായ്‌ വിശ്വചേതോശിൽപ്പിയായ്‌
ദുമെല്ലാം ഏറ്റുവാങ്ങും നിര്‍ദ്ധനന്റെ മിത്രമായ്‌
ഈ പ്രാര്‍ത്ഥനകേൾക്കുമോ.. ഈ അര്‍ത്ഥന കാണുമോ
അഭയമേശുവിലനുദിനം

ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം

പതിതന്റെ പാട്ടിലും പരിശുദ്ധഭാവമായ്‌
നിറയുന്ന പുണ്യമേ പരമദയാനിധേ,
യാഗമായ്‌ സ്നേഹമായ്‌ ഏകര്‍ക്ഷാമാര്‍ഗ്ഗമായ്‌
പാപഭൂവിൽ വീണുകേഴും ദു:ഖി‍തന്റെ നാഥനായ്‌
ഈ യാചന കേൾക്കുമോ ഈ വേദന കാണുമോ
ശരണമേശുവിലനുദിനം

ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അൾത്താര അതുമാത്രം ആശ്രയം
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം

Submitted by Kiranz on Mon, 06/29/2009 - 20:48