വിധിയുടെ ലീലാവിനോദങ്ങളേ

വിധിയുടെ ലീലാവിനോദങ്ങളെ
പാരിതിലാ‍രറിവൂ നരനേതും കാണ്മതീലാ..

മാളികമേലെ വാണോളാണൊരുനാൾ
വയർ പോറ്റാനായലയ്്വൂ
സാദാ ദാസിമാരുടയോൾ ഇതുനാൾ
ജീവിതമാർന്നിടാൻ വെറും ദാസിയാഹാ-

ഇളം പൂക്കളും ഭാരം തോന്നിയ പാവം വൻ ചുമടേന്തുകയാമേ
സുഖം നേടുവാൻ പെടും പാടുകൾ താൻ നേരിൽ ദുഃഖമൂലമായ്
വരുമീ പാരിൽ പ്രയാസം ജീവിതം സകലം ചപലം സദാ ചഞ്ചലം
മഹാശോകമീ മഹീവാസമാഹാ ആശാഹരമീശാ