അമ്പിളി പൊന്നമ്പിളി നിൻ
ചെമ്പക പൂവിരൽ തുമ്പിലെയിത്തിരി
അഞ്ജനമെനിക്കു തരൂ
എന്നെ സ്വപ്നം കാണുമീ
മിഴികളിൽ അഞ്ജനമെഴുതിക്കൂ (അമ്പിളി പൊന്നമ്പിളി ...)
ഇവളെന്റേ പ്രിയ സഖീ പ്രാണ സഖീ
ഇവളെന്റെ കണ്മണീയാം കളിത്തോഴീ
ഇണങ്ങിയും പിണങ്ങിയും ഒരു നൂറു ജന്മങ്ങളായ്
ഇതുവഴിപറാന്നു പോം ഇണക്കിളികൾ
ഞങ്ങൾ ഇണക്കിളികൾ (അമ്പിളി പൊന്നമ്പിളി ...)
ഒരു സ്വപ്നമലർക്കൊടിയിവൾക്കൊരുക്കൂ
അരിമുല്ലത്തിരിയിട്ട വിളക്കുവെയ്ക്കൂ
പുതിയൊരു ജന്മത്തിന്റേ മധുകാല യാമങ്ങളേ
ഒരു യുഗ്മഗാനം പാടി വരവേൽക്കും
ഞങ്ങൾ വരവേൽക്കും (അമ്പിളി പൊന്നമ്പിളി ...)