ശ്രീ ശങ്കരപീഠം തൊഴുതു വലം വെയ്ക്കും
താമര മലർമണിക്കാറ്റേ
ദേവി എന്നംബിക തിരുമിഴിയുഴിഞ്ഞാൽ
പൂവിനു സൗന്ദര്യ ലഹരി എന്റെ
പൂജയ്ക്കും സൗന്ദര്യ ലഹരി
സ്വർഗ്ഗീയ ഗംഗ തൻ തീർത്ഥവുമായ് വന്നു
തൃപ്പാദം കഴുകും പുലരികളേ
കല്‍പ്പകപ്പൂക്കളാൽ കാൽ തുടയ്ക്കാൻ വരും
അപ്സര സന്ധ്യാ കന്യകളേ
ഒരു നിമിഷം നിങ്ങൾ എനിക്ക് തരൂ ഞാനാ
തിരുവടിത്തളിരൊന്നു തൊഴുതോട്ടേ എന്റെ
മിഴി രണ്ടും കടലായ് നിറഞ്ഞോട്ടേ
ബ്രഹ്മാദി ദേവകൾ ഗ്രന്ഥമായ് വന്നു
നിർമാല്യം തൊഴുമീ തിരുനടയിൽ
കിന്നരവീണകൾ തേൻ നിറയ്ക്കാൻ വരും
പൊന്മണിക്കോവിൽ കൈവരിയിൽ
ഒരു വരം അമ്മേ എനിക്കു തരൂ നിന്റെ
മകനായിട്ടിവിടെ ഞാനിരുന്നോട്ടേ എന്റെ
വരികളിൽ കുങ്കുമം കുതിർന്നോട്ടേ