പെണ്ണേ മുറപ്പെണ്ണേ

പെണ്ണേ മുറപ്പെണ്ണേ ഒന്നീ നെഞ്ചില്‍ ചേര്‍ന്നു നിന്നേ
ഓ എനിക്കുള്ളതല്ലേ നിന്‍ പൂക്കന്നം
നിനക്കുള്ളതാണല്ലോ ഓ
ഏനിക്കുള്ളതല്ലേ നിന്‍ രാചന്ദം
നിനക്കുള്ളതല്ലേ ഞാന്‍ ഓ...
(പെണ്ണെ മുറ)

തിന്തന തന തന

കായലിനക്കരെ കണ്ണി കുളങ്ങരെ
ആലപ്പുഴ കടന്നക്കരെ അക്കരെ
കാക്കര കാവിലെ വേലക്കു കൂടി വരാം
അന്തികടവിന്റെ അതിരുങ്കലക്കലെ
അന്തിക്കള്ളും കുതിച്ചോളമിളകണ്‌
ഒരമ്പിളി ചെക്കനെ പോയൊന്നു കണ്ടു വരാം
തംബുരാട്ടി പെണ്‍ കിടാവിനു
ചെമ്പരത്തി പൂ മാല വാങ്ങുവാന്‍
തുമ്പി മാനം തുമ്പ പൂവിടും അമ്പലത്തില്‍ പോയ്‌ വരാം
കായലിനക്കരെ കാണാകുളങ്ങരെ കാക്കര കാവിലെ
വേലക്കൊരുങ്ങെടി കരളെ
അന്തി കള്ളും കുടിച്ചോളമിളകി ഇന്നമ്പിളി പയ്യനെ
പള്ളും പറയാതെ മലരെ
(പെണ്ണേ)

വെള്ളി കൊലുസ്സെടി തുള്ളി തുളുമ്പുണു
കാതിലെ ലോലാക്ക്‌ തഞ്ചം പറയണ്
എന്റെ മനസ്സിന്റെ താളം പിഴക്കണെടീ ഹോ
അച്ചുമ്മ മച്ചുമ്മേല്‍ നോക്കി ചിരിക്കണെ
തത്തമ്മ തുമ്പാട്ടി തത്തി കലമ്പണെ
കണ്ടാലും കേട്ടാലും നാണമില്ലെ കരളെ ഓ
കരളിലെ കായലോളങ്ങള്‍ അടങ്ങുകില്ലെന്റെയോമനെ
അകലെയാണെന്റെ താമസം അരികിലെന്‍ മാനസം
നിനക്കു വേണ്ടി മുറച്ചെറുക്കനീ കിഴക്കുദിക്കണ
നേരം വന്നെടി കരളെ
ഒച്ചത്തില്‍ ചൊല്ലാതെ ആരാലും കേട്ടാലും
മുത്തി ചിരിച്ചെന്നെ മൊത്തത്തില്‍ കൊല്ലാതെ മലരേ
(പെണ്ണേ)