ആമ്പൽപ്പൂവിൻ

 

ആമ്പല്‍പ്പൂവിൻ ചേലുള്ളോളെ
അന്നാദ്യമായ് നിന്നെ നേരിൽ കണ്ടു
കാണാമറയത്തു ഞാൻ നോക്കി നിന്നില്ലേ
ഖൽബിൽ നിറയെ സ്നേഹവുമായ്
വാ വാ തുമ്പപ്പൂവേ നീയെൻ പൂങ്കുയിലായ്
(ആമ്പല്‍പ്പൂവിൻ...)

വീണ മീട്ടുമെൻ മനസ്സിൽ നീ
എന്നു വരും പാട്ടു പാടുവാൻ
വെമ്പി നിന്ന കഥ പറയുമ്പോൾ
പണ്ടു തന്ന മുത്തമോർക്കുമോ
കുയിലേ കുയിലേ  കടമിഴിയിൽ നിറമെഴുതി
കുറുകി കുറുകി പാടൂ കൊച്ചു സുന്ദരീ
(ആമ്പല്‍പ്പൂവിൻ...)

എന്തു രസം നിന്നെ കാണുവാൻ
ഏഴഴകിൻ പൂവാണു നീ
കാൽ കൊലുസിൻ താൾമായ് ഞാൻ
വന്നു നിന്നതിന്നൊരോർമ്മയായ്
കുയിലേ കുയിലേ  കടമിഴിയിൽ നിറമെഴുതി
കുറുകി കുറുകി പാടൂ കൊച്ചു സുന്ദരീ
(ആമ്പല്‍പ്പൂവിൻ...)