ലളിതസംഗീതം

പ്രണയവസന്തമേ

പ്രണയവസന്തമേ എന്നാത്മഹര്‍ഷമേ
ഇനിയെന്തു പാടണം ഞാന്‍
ഉള്ളം തുറന്നെന്തു കാട്ടണം ഞാന്‍
എന്റെ അനുരാഗം അറിയിക്കുവാന്‍
സ്നേഹവാല്‍സല്യം‍ അറിയിക്കുവാന്‍
ഇനിയെന്നും ഇനിയെന്നുയെന്നുമെന്‍
ഹൃദയവികാരങ്ങള്‍ അറിയിക്കുവാന്‍

നാണത്തിന്‍ താമരനൂലിഴകോര്‍ത്തെന്റെ
ഹൃദയത്തില്‍ ദീപം തെളിച്ചതല്ലേ നീ
കാവ്യസുഗന്ധിയായ്‌ വന്നതല്ലേ
എന്നാത്മ സംഗീതധാരയില്‍ നീയെന്നും
അമൃതതരംഗിണി രാഗമല്ലേ
ഇനിയെന്നും ഇനിയെന്നുമെന്നും
അമൃതതരംഗിണി രാഗമല്ലേ
(പ്രണയ)

ഗാനശാഖ

പ്രിയതമനേ എൻ സ്നേഹിതനേ

പ്രിയതമനേ എന്‍ സ്നേഹിതനേ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ മധുരമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
അനുപമ സുന്ദരനിമിഷമെന്ന്
അസുലഭനിര്‍വൃതി പകരുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
(പ്രിയതമനേ)

പ്രിയതമനേ എന്‍ ഗായകനേ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ ദിവ്യമെന്ന്
നമ്മളില്‍ നന്മ ഉണര്‍ത്തുമെന്ന്
സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാക്കുമെന്ന്
അനുഭൂതി ഹരിതമാക്കുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
(പ്രിയതമനേ)

ഗാനശാഖ

പ്രിയസഖീ എൻ പ്രണയിനീ

പ്രിയസഖീ എന്‍ പ്രണയിനീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ മധുരമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
അനുപമസുന്ദരനിമിഷമെന്ന്
അസുലഭനിര്‍വൃതി പകരുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ

പ്രിയസഖീ എന്‍ ആത്മസഖീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ ദിവ്യമെന്ന്
നമ്മളില്‍ നന്മ ഉണര്‍ത്തുമെന്ന്
സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാക്കുമെന്ന്
അനുഭൂതി ഹരിതമാക്കുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
(പ്രിയസഖീ)

ഗാനശാഖ

പൊന്നല്ലേ നീയെൻ

പൊന്നല്ലേ നീയെന്‍ പൊന്നിന്‍കുടമല്ലേ
തങ്കമല്ലേ നീയെന്‍ തങ്കക്കൊലുസ്സല്ലേ
പിണങ്ങാതിരുന്നാല്‍ പാര്‍വണ ശശിലേഖ
പോലൊരു സുന്ദരീ ശില്‍പ്പമല്ലേ
നീയപ്സര രാജകുമാരിയല്ലേ..

കനവല്ലെ നീയെന്‍ കണിമലര്‍ തിങ്കളല്ലേ
കവിതയല്ലേ നീയെന്‍ കനകമയൂരമല്ലേ
ഒന്നരികത്തു ഞാനെത്തിയാലോ
ചുംബനപ്പൂക്കളാല്‍ മൂടിയേനേ
ആശ്ലേഷമധുരിമ നുകര്‍ന്നേനേ..
(പൊന്നല്ലേ)

പ്രാണനല്ലേ നീ പ്രാണന്റെ സ്പന്ദമല്ലേ
രാഗമല്ലേ നീയെന്‍ ആത്മദാഹമല്ലേ
ഞാനും നീയും ചേര്‍ന്നിരുന്നെങ്കിലോ
ഇവിടം വൃന്ദാവനമായേനേ
ഞാന്‍ നീരദവര്‍ണ്ണനായ്‌ മാറിയേനേ..
(പൊന്നല്ലേ)

ഗാനശാഖ

ഓ പ്രിയനേ

ഓ പ്രിയനേ എന്‍ പ്രിയനേ
എന്നാത്മ നായകനേ..
എനിയ്ക്കു മാത്രം എനിയ്ക്കു മാത്രം
ഇനിയെന്നും ഇനിയെന്നുമെന്നും
ഈ ഗന്ധം നിന്‍ ആശ്ലേഷം പരിലാളനം
നിന്റെ ദിവ്യാനുരാഗ സുഖലാളനം..

എന്‍ മുഖം ചേര്‍ത്തു നിന്‍
മാറോടണയ്ക്കുമ്പോള്‍
സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗസുഗന്ധിയാകും
എന്നോര്‍മ്മകള്‍ ആശാമയൂരമാകും
ഞാനൊരു ദേവാംഗനയാകും..
(ഓ പ്രിയനേ)

സായൂജ്യം ഇതു ജന്മസാഫല്യം
ഏതോ സുകൃത സോപാനഗീതം
എന്നാത്മ നിര്‍വൃതി നിറനിമിഷം
അലിയൂ ദേവാ എന്നിലലിയൂ
ഈ നിര്‍വൃതി എനിയ്ക്കു മാത്രം..
(ഓ പ്രിയനേ)

ഗാനശാഖ

ഞാനറിയാതെയെൻ

ഞാനറിയാതെയെന്‍ തരളിതമോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതീ..
ആരെയോ കാതോര്‍ത്തിരുന്ന ഞാനെപ്പോഴോ
നിന്‍ മുഖം കണി കണ്ടുണര്‍ന്നുവല്ലോ..

ഏതോ ശരത്‌കാല വര്‍ഷബിന്ദുക്കളായ്‌
നീലനിലാവിന്റെ തൂമന്ദഹാസമായ്‌
വെള്ളരിപ്രാവിന്റെ നിത്യ നൈര്‍മല്ല്യമായ്‌
പൂവായ്‌ പരാഗമായ്‌ പൂന്തെന്നലായ്‌
വന്നു നീയെന്നെ തലോടിയല്ലോ..
(ഞാനറിയാതെ)

ഏതോ സ്മരണതന്‍ ശാദ്വല ഭൂമിയില്‍
ശാരിക പാടിയ സൗവര്‍ണ്ണഗീതമായ്‌
നിത്യാനുരാഗത്തിന്‍ ദിവ്യസംഗീതമായ്‌
സത്യമായ്‌ മുക്തിയായ്‌ സന്ദേശമായ്‌
വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ..
(ഞാനറിയാതെ‍)

ഗാനശാഖ

ഇത്രമേൽ‍ എന്തേ ഒരിഷ്ടം

ഇത്രമേല്‍ എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ..

എങ്ങോ കൊതിച്ചതാം വല്‍സല്യമൊക്കെയും
ഏറെ നീ അന്നേ എനിയ്ക്കു നല്‍കി
സൗമ്യനായ്‌ വന്നു നീ ചാരത്തണഞ്ഞെന്റെ
തരളിത മോഹങ്ങള്‍ കീഴടക്കി
താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
താരട്ടിനീണമായ്‌ മാറിയല്ലോ..
(ഇത്രമേല്‍ )

ഗാനശാഖ

അരികിലില്ലെങ്കിലും..

Title in English
Arikilillenkilum

അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍ നിന്റെ
കരലാളനത്തിന്റെ മധുരസ്പര്‍ശം..
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുര സ്പര്‍ശം..

എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്രസുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം..
(അരികില്‍)

ഗാനശാഖ

അഴകാണു നീ

 

അഴകാണു നീ കനിയാണു നീ
നീയെന്നുമെന്റേതല്ലേ
ചിരി തൂകി നീ
ഇഷ്കിൻ നിലാക്കിളിയാണുനീ പെണ്ണെ
നീ ഇല്ലാത്ത രാവുകളില്ലാ
നിന്നെ ഓർക്കാത്ത നാളുകളില്ല
സ്നേഹഗീതം മനസ്സിൽ തീർത്തു
എന്റെ പുന്നാരമോളാണു നീ
പുന്നാര മോളാണൂ നീ
(അഴകാണു..)

കാലം എനിക്കായ് മാറ്റി വെച്ച പുന്നാരമുത്താണു നീ
സ്വപ്നങ്ങളെല്ലാം കോർത്തെടുത്ത മാലാഖയാണു നീ
കസവിന്റെ തട്ടം തീർത്തു
മഹറിന്റെ മാല കോർത്തു
നീ എന്റെ മാത്രമാകാൻ
ഇനിയെന്തു വേണം കരളേ
(അഴകാണു..)

ഗാനശാഖ