എടങ്ങഴി പാലു കറക്കണൊരാടുണ്ടെ

എടങ്ങഴി പാലു കറക്കണൊരാടുണ്ടെ
ആടിനെയെമ്പാടും മേച്ചു നടക്കണ
ഒരു പെണ്ണുണ്ടേ..ഒരു പെണ്ണുണ്ടേ ഒരു പെണ്ണുണ്ടേ
കസവണി തട്ടമിട്ട കറുത്ത പെണ്ണിന്റെ കൈയ്യില്‍
ഇരുളു വെളുക്കും നേരം താനെ മാഞ്ഞു പോകും മൈലാഞ്ചി
(എടങ്ങഴി)

പുഞ്ചിരി പാലൊളി നാട്ടിലൊഴുക്കി നടക്കും പെണ്ണ്‌‍..പെണ്ണ്‌‍(2)
പെണ്ണിന്‌ രാകറുപ്പിന്‍ സുറുമയില്‍ അഴകായ്‌ കറുക്കും കണ്ണ് (2)
തളിര്‍ വെറ്റില പാക്കും നൂറും കൂട്ടി മുറുക്കി തുപ്പുമ്പോള്‍(2)
ആകാശത്തെമ്പാടും നക്ഷത്രം പൂക്കും
(എടങ്ങഴി)

ആതിരാക്കുളിരില്‍ നാട്ടിലിറങ്ങി നടക്കും പെണ്ണ് പെണ്ണ് (2)
പെണ്ണിന്‌ കറുത്ത വാവിന്‍ കൂട്ടിലെ രാക്കിളികൾ കൂട്ടുറങ്ങാന്‍(2)
ആമ്പല്‍ കുട നിവരുന്നൊരു മുന്നാഴി കടവിന്നോരം (2)
വാവിന്‍ നാളില്‍ അവള്‍ വന്നു പള്ളി നീരാടും
(എടങ്ങഴി)