ലളിതസംഗീതം

വിജനപഥങ്ങളിൽ

Title in English
Vijanapadhangalil

വിജന പഥങ്ങളിലെങ്ങോ ഒരു 

വിധിയുടെ കാല്പ്പെരുമാറ്റം

ഹൃദയത്തിന്റെ ഇടനാഴിയിലൊരു

ഇണയുടെ പ്രേമവിഷാദ വിലാപം

 

പാതി വഴിയിൽ തളർന്നുവീണൊരു

പാരിജാത പുഷ്പമേ... പ്രണയമേ….

എന്റെ ഹൃദന്തം നിലച്ചാൽ പോലും 

നിന്റെ സുഗന്ധം മറക്കുവതെവിടെ!!

 

കഥയറിയാതൊരു പാവം കനവെൻ

കരളൊടു ചേർന്നു മയങ്ങുമ്പോൾ

എന്നും പിന്തുടരുന്നൊരു വിധിതൻ

ശാപത്തിനു ഞാൻ കീഴടങ്ങട്ടേ...

 

കവിതകളാമെൻ കടലാസുകിളികൾ

കൂട്ടിൽ പാടി തളരുമ്പോൾ

ആളിപ്പടരും ചിതയിലെൻ സ്വപ്നങ്ങൾ  

എരിയുമ്പോളവയും കൂടെരിയട്ടേ...!!!

Year
2013
ഗാനശാഖ
Submitted by Nisi on Sun, 03/17/2013 - 11:27

ഒരുജന്മം ഭജനമിരുന്നാലും...

Title in English
Orujanmam bhajanamirunnaalum...

വിരുത്തം

[ആരുവാൻ മുലയൂട്ടിത്താരാട്ടിവളർത്തിയോൾ

ആരുവാനുരിയാടാൻ ആദ്യമായ് പഠിപ്പിച്ചോൾ

ആരുവാൻ പിച്ചപ്പിച്ച നടത്തിക്കാണിച്ചോൾ, അ-

ക്കാരുണ്യാകാരം, മാതൃപാദങ്ങൾക്കർപ്പിക്കുന്നേൻ]

 

ഒരുജന്മം ഭജനമിരുന്നാലും

ഒരുകോടി നാമങ്ങൾ ജപിച്ചാലും

അമ്മേ എന്നൊന്നു വിളിച്ചാൽ നേടുന്ന

പുണ്യത്തിനോളം വരുമോ, മോക്ഷ

മാർഗ്ഗങ്ങളാ ഭാഗ്യം തരുമോ?

 

പ്രേമപ്രവാഹത്തെ ജീവനായ് ജഠരത്തിൽ

പേറുന്ന ധാത്രിയാണമ്മ

Year
2013
ഗാനശാഖ
Submitted by Nisi on Mon, 03/04/2013 - 19:53

പുതുമഴ പെയ്തു തോർന്ന സന്ധ്യേ…

Title in English
Puthumazha peythu thornna snadhye...

പുതുമഴ പെയ്തു തോർന്ന സന്ധ്യേ…

നിനക്കെന്റെ പെണ്ണിന്റെ നാണം

ചന്തം, സുഗന്ധം, വിരൽ

തൊട്ടാൽ പൂക്കുന്ന പ്രായം…!

 

രാത്രി ലില്ലികൾ പൂക്കും, അനു-

രാഗവല്ലി തളിർക്കും

ആദ്യസ്പർശന നിർവൃതി പുൽകി

രാക്കടമ്പിതൾ നീട്ടും

ഇതാണോ…ഇതാണോ… പ്രേമമെന്ന്

കവികൾ പാടിയ ലഹരി…!?!

 

ഓമർഖയാമിലൂടെ വയ-

ലാറിൻ മടിത്തട്ടിലൂടെ

യവനമുന്തിരിത്തോപ്പുകൾ താണ്ടി

കാളിന്ദിതൻ മാറിലൂടെ

ഇതാണോ… ഇതാണോ….ആദവും ഹവ്വയം

അന്നാദ്യമൊന്നായ ഭൂമി..!?!

Year
2013
ഗാനശാഖ
Submitted by Nisi on Fri, 02/22/2013 - 00:38

അഞ്ജനമിഴിയുള്ള പൂവേ...

അഞ്ജനമിഴിയുള്ള പൂവേ...
നിന്‍... ഇതളുകള്‍ വിതുമ്പുന്നോ...
പോയ വസന്തം നിനച്ചിരിപ്പാണോ...
പൂങ്കുയിൽ നാദം കാത്തിരിപ്പാണോ...
അകലുമീ പുലര്‍വേളയില്‍...

മൗനമായി മിഴിമുനകള്‍ നീളുമ്പോള്‍...
ഉള്‍പ്പൂവിന്‍ മൃദുസ്വനം കേള്‍ക്കുമ്പോള്‍...
അറിയുന്നു അകതാരില്‍ നിന്‍ നൊമ്പരം...
അലിയേണം അണയുമ്പോള്‍ എന്‍ മാനസം...
പാഴ്മുളം തണ്ടില്‍ ഞാന്‍... മാനസരാഗം ലയമായ് മീട്ടുമ്പോള്‍...

ഓര്‍മ്മയായ് മറുമൊഴികള്‍ തേടുമ്പോള്‍‍...
കാണുന്നു കണ്‍നിറയെ വാര്‍തിങ്കള്‍...
ഉണരുന്നു മൃദുവായി എന്‍ മോഹവും ...
വിരിയുന്നു അറിയാതെ എന്‍ ആശയും ‍...

ഗാനശാഖ
Submitted by Kiranz on Thu, 02/17/2011 - 07:53

അതിമനോഹരം ആദ്യത്തെ ചുംബനം

അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹർഷോത്സവം
മദനസൗഗന്ധികങ്ങളാമാശകൾ
മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..)

അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയിൽ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ
വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ
കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..)

ഗാനശാഖ

ഉദയം കഴിയാറായ്

Title in English
udayam kazhiyaaray

ഉദയം കഴിയാറായ് പ്രിയതമനേ
കാലമെത്ര പിറകേ പോയ് അറിയില്ലയോ
ഈന്തപ്പനക്കാടുകളില്‍ പൊന്നുരുകും നാടുകളില്‍(2)
ഈടു വച്ച നമ്മുടെയീ മോഹപുഷ്പമെത്രവട്ടം വാടിക്കൊഴിഞ്ഞു
സദയം കഥ കേള്‍ക്കൂ പ്രിയതോഴീ
കാലം തലനാരില്‍ നര ചേര്‍ത്തൂ
പൊന്നുരുകും നാട്ടിലെന്റെ നെഞ്ചുരുകും നൊമ്പരങ്ങള്‍ ഓമലാള്‍ക്കുമറിയില്ലല്ലോ
പിന്നെയെന്തിനീ വിഷാദ ചിന്തകളെല്ലാം

പുത്തിലഞ്ഞിക്കാവിപ്പോള്‍ പത്തു വട്ടം പൂത്തുലഞ്ഞൂ
പൂത്തുലഞ്ഞ യൗവനത്തില്‍ ദാഹമങ്ങറിഞ്ഞില്ലെന്നോ
കാലത്തിന്റെ കൈ വിരലാല്‍ പ്രായത്തെ തഴുകുമ്പോഴും
കാത്തിരിപ്പിന്‍ നാളുകളില്‍ കണ്ണേ മടങ്ങുക നീ

Film/album
ഗാനശാഖ
Submitted by Ramith on Sun, 11/04/2012 - 15:08

ശ്രാവണ സന്ധ്യേ അറിയുമോ?

Title in English
Sravana sndhye ariyumo?

ശ്രാവണ സന്ധ്യേ അറിയുമോ, എൻ
ശാരിക പോയതെവിടെ?
ഓർമ്മകൾ തൻ ചുടു ചുംബനമേകിയെൻ
ഓമന പോയതെവിടെ, എവിടെ?
ഓമന പോയതെവിടെ
 
ആ സുഖ മാദക ഗന്ധമുണർത്തി
ആതിരയിതിലെ വരുമ്പോൾ
ആ പൊൻ വിരലുകൾ പുളകം ചാർത്തിയ
എൻ മിഴി സാഗരമായി
ഓരോ നിമിഷം തോറും ഹൃദയം
അവളെ തേടുകയായി, വീണ്ടും
അവളെ തേടുകയായി
 
ഈ പൊൻവെയിലും ഈ പൂന്തൊടിയും
ഈറനണിഞ്ഞൊരുഷസ്സും
തേടുകയായ് കള മൊഴികളുണർത്തിയ
ഈരടിതൻ ശ്രുതിയെങ്ങും
തഴുകിയുണർത്താൻ എന്നിലലിയാൻ
വരികില്ലേയവളിനിയും, വീണ്ടും
വരികില്ലേയവളിനിയും

Year
2009
ഗാനശാഖ
Submitted by Nisi on Thu, 10/04/2012 - 14:09

ആരോ കാതിൽ പാടി

Title in English
Aaro kaathil paadi

ഗാനം ഇവിടെ കേൾക്കാം - http://onam.eenam.com/ml/node/20

ആരോ കാതിൽ പാടി ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് ,
അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു-
മാരോ... കാതിൽ പാടി
ആരോ കാതിൽ പാടി.

Year
2009
ഗാനശാഖ
Submitted by Nisi on Thu, 10/04/2012 - 14:07

മലയാളത്തൊടിനീളേ...

Title in English
Malayalathodi neele...

പൂവേ..പൊലി പൂവേ..പൊലി പൂവേ..പൊലി പൂവേ….
പൂവേ..പൊലി പൂവേ..പൊലി പൂവേ…പൊലിപൂവേ….


മലയാളത്തൊടിനീളേ.. പൂത്തിരുവോണം
മാവേലിക്കരയാകേ പൂവിളിപൊടിപൂരം
കാണിപ്പൊന്നൂതിയുരുക്കി
കസവാടകൾ ചാർത്തിയൊരുങ്ങി
ഇലയിട്ടൊരു സദ്യയൊരുക്കാം പോരൂ കിളിമകളേ…
മലനാടിൻ കളമൊഴിയേ… 

Year
2009
ഗാനശാഖ
Submitted by Nisi on Thu, 10/04/2012 - 14:06

ഉതൃട്ടാതി വള്ളംകളി

Title in English
Uthruttaathi vallamkali

ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ
ആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽ
നീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-
മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്
പോയ്.. പോയ്.. പോയ്,
ആ പോയ്.. പോയ്.. പോയ്
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ….

Year
2010
ഗാനശാഖ
Submitted by Nisi on Thu, 10/04/2012 - 14:04