ഉദയം കഴിയാറായ് പ്രിയതമനേ
കാലമെത്ര പിറകേ പോയ് അറിയില്ലയോ
ഈന്തപ്പനക്കാടുകളില്‍ പൊന്നുരുകും നാടുകളില്‍(2)
ഈടു വച്ച നമ്മുടെയീ മോഹപുഷ്പമെത്രവട്ടം വാടിക്കൊഴിഞ്ഞു
സദയം കഥ കേള്‍ക്കൂ പ്രിയതോഴീ
കാലം തലനാരില്‍ നര ചേര്‍ത്തൂ
പൊന്നുരുകും നാട്ടിലെന്റെ നെഞ്ചുരുകും നൊമ്പരങ്ങള്‍ ഓമലാള്‍ക്കുമറിയില്ലല്ലോ
പിന്നെയെന്തിനീ വിഷാദ ചിന്തകളെല്ലാം
പുത്തിലഞ്ഞിക്കാവിപ്പോള്‍ പത്തു വട്ടം പൂത്തുലഞ്ഞൂ
പൂത്തുലഞ്ഞ യൗവനത്തില്‍ ദാഹമങ്ങറിഞ്ഞില്ലെന്നോ
കാലത്തിന്റെ കൈ വിരലാല്‍ പ്രായത്തെ തഴുകുമ്പോഴും
കാത്തിരിപ്പിന്‍ നാളുകളില്‍ കണ്ണേ മടങ്ങുക നീ
പൊന്നഴികള്‍ക്കുള്ളില്‍ നിന്റെ പൊന്നുംകുടം തകരും മുന്‍പേ(2)
ഒന്നു വന്നു കണ്ടെങ്കില്‍ എന്റെ ജന്മമെത്ര മാത്രം സഫലമല്ലയോ(സദയം കഥ)
പൊന്നണിഞ്ഞ നെഞ്ചകത്തിന്‍ നൊമ്പരങ്ങളറിയുന്നു ഞാന്‍
മുത്തമിട്ട പൂങ്കവിളില്‍ നീര്‍ച്ചോല കാണുന്നു ഞാന്‍
സ്വപ്നത്തിന്റെ കണക്കു ബുക്കില്‍ അക്കങ്ങള്‍ നിരത്തുമ്പോഴും
ബന്ധമെന്ന ബന്ധനത്തില്‍ കെട്ടുനൂല്‍ മുറുകുന്നൂ
പുസ്തകത്തിന്‍ താളുകളില്‍ ലാഭ നഷ്ടമെഴുതുമ്പോഴും(2)
ജീവിത വസന്തമെല്ലാം നഷ്ടസ്വര്‍ഗമായി മാറും അറിയൂ പൊന്നേ(ഉദയം കഴിയാറായ്)
Film/album