ശ്രാവണ സന്ധ്യേ അറിയുമോ, എൻ
ശാരിക പോയതെവിടെ?
ഓർമ്മകൾ തൻ ചുടു ചുംബനമേകിയെൻ
ഓമന പോയതെവിടെ, എവിടെ?
ഓമന പോയതെവിടെ
ആ സുഖ മാദക ഗന്ധമുണർത്തി
ആതിരയിതിലെ വരുമ്പോൾ
ആ പൊൻ വിരലുകൾ പുളകം ചാർത്തിയ
എൻ മിഴി സാഗരമായി
ഓരോ നിമിഷം തോറും ഹൃദയം
അവളെ തേടുകയായി, വീണ്ടും
അവളെ തേടുകയായി
ഈ പൊൻവെയിലും ഈ പൂന്തൊടിയും
ഈറനണിഞ്ഞൊരുഷസ്സും
തേടുകയായ് കള മൊഴികളുണർത്തിയ
ഈരടിതൻ ശ്രുതിയെങ്ങും
തഴുകിയുണർത്താൻ എന്നിലലിയാൻ
വരികില്ലേയവളിനിയും, വീണ്ടും
വരികില്ലേയവളിനിയും