ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ
ആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽ
നീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-
മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്
പോയ്.. പോയ്.. പോയ്,
ആ പോയ്.. പോയ്.. പോയ്
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ….
അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത് (അയ്യടാ…!)
കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട് (പിന്നേ…!)
അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത്
കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട്
കവിളിണകൾ ചുംബിക്കും നീർമണിയിൽ കണ്ടൂ ഞാൻ
അഴകേഴും തുള്ളിത്തൂവും തിരുവോണപ്പുലരി
കണ്മഷിവാങ്ങാം വളയും വാങ്ങാം കൂടെപ്പോരുന്നോ, പെണ്ണേ
എന്തേയിപ്പുഞ്ചിരി ചുണ്ടിൽ സമ്മതമാണെന്നോ, പൊന്നേ
സമ്മതമാണെന്നോ?
തെയ്തെയ്തെയ്തക തെയ്തെയ്തെയ്തക
തിത്തിത്താരാ തെയ്
തെയ്തെയ്തെയ്തക തെയ്തെയ്തെയ്തക
തിത്തിത്താരാ തെയ്…
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ….
തനതിന്തിന തിന്തിന്നോ തനതിന്തിന തിന്തിന്നോ
തനതിന്തിന തിന്തിന്നോ തന-
താന തിന്തിന തിന്തിന്നോ
തനതിന്തിന തിന്തിന്നോ – (ഓഹോയ്)
തനതിന്തിന തിന്തിന്നോ – (ഓഹോയ്)
തനതിന്തിന തിന്തിന്നോ തന-
താന തിന്തിന തിന്തിന്നോ
ഓ…..ഓ…..ഓ……, ഓ…..ഓ…..ഓ……
കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാ (അയ്യോ…!)
ആരേലും കണ്ടാലോ അത് തൊന്തരവയ്യാ… (ഇല്ലെന്നേ…!)
കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാ
ആരേലും കണ്ടാലോ അത് തൊന്തരവയ്യാ…
പോതിച്ചിനിപോയെങ്കിൽ ചോദിച്ചു വരൂ വീട്ടിൽ
ഒരുമിന്നും കെട്ടിക്കൂടെക്കൂട്ടിപ്പൊകാലോ
ഇച്ചെറുതോട്ടിൽ കടത്തുവള്ളം കൂടെത്തുഴയാം ഞാൻ, നീ-
നട്ടുനനയ്ക്കും മുല്ലച്ചെടിയിൽ പൂക്കൾ വിടർത്താം ഞാൻ, സ്നേഹ-
പ്പൂക്കൾ വിടർത്താം ഞാൻ….
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ
ആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽ
നീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-
മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്
പോയ്.. പോയ്.. പോയ്,
ആ പോയ്.. പോയ്.. പോയ്
തെയ്തെയ്തെയ്തക തെയ്തെയ്തെയ്തക
തിത്തിത്താരാ തെയ്