നാടകഗാനങ്ങൾ

ഒരു നിറമൊരുനിറമൊരു നിറമാണീ

ഒരു നിറമൊരുനിറമൊരു നിറമാണീ
നമ്മുടെ ചോരയ്ക്കെങ്കിൽ
ഒരു കൊടിയൊരുകൊടിയൊരു കൊടിയേന്തി
ഒരുമിക്കുക നമ്മൾ
ഒരു തുടി താളമൊരേതുടിതാളം
നമ്മുടെ കരളിനെങ്കിൽ
ഒരുമയോടുച്ചശ്രുതിയിൽ നമ്മുടെ
കാഹളമുണരട്ടെ വിപ്ലവ
കാഹളമുണരട്റ്റെ

വാക്കുകൾ വാൾമുനയാക്കി തങ്ങളിൽ
നേർക്കരുതേയരുതേ
ഓർക്കുക നഷ്ടപ്പെടുവാൻ നമ്മൾ
ക്കാശ്രിതഭാവം മാത്രം
നാമേ നമ്മൾക്കധികാരികളായ്
തീരും കാലമുദിക്കാൻ
ഒന്നിച്ചൊന്നിച്ചൊരു നിരയായ് ഈ
പൊന്നരിവാൾക്കൊടിയേന്തി വരൂ

സൂത്രധാരാ പറയൂ

 

സൂത്രധാരാ പറയൂ നാമീ
രാത്രിയിലാടും കഥയേതോ
ശുഭാന്തമോ അതു ദുരന്തമോ
കളിയരങ്ങിലോ നാം കാണികളോ

ഇനിയും പൂവണിയാത്തൊരു സ്വപ്നം
ഇരുളിൽ വിടർത്താൻ വീണ്ടും
മുറിവുകളേറ്റ മുളം തണ്ടുകൾ നാം
കരൾ നൊന്തിവിടെ പാടുന്നു
(സൂത്രധാരാ..)

ഇനിയും നാമണയാത്തൊരു സ്വർഗ്ഗം
കനവിൽ തെളിവേൽക്കുമ്പോൾ
കനൽ വിരിയാർന്ന മരുപ്പാതയിൽ നാം
കരൾ നൊന്തിതിലേ പായുന്നു
(സൂത്രധാരാ...)
   

കാലൊച്ചയില്ലാതെ പായുന്ന

 

കാലൊച്ചയില്ലാതെ പായുന്ന കാലത്തിൻ
കാലടിപ്പാടിൻ കനത്താൽ
പൊട്ടിപ്പൊളിയുന്ന മർത്ത്യജന്മം നമ്മൾ
കെട്ടിപ്പടുത്തതാം മൺ പുരയും

പച്ചത്തഴപ്പറ്റ തെങ്ങിൻ തലപ്പത്തെ
കൊച്ചു കിളിയെന്തേ തേങ്ങി നിന്റെ
കൊച്ചു കിളിയെന്തേ തേങ്ൻഫ്ഗി
നിശ്ചല നീല നിശ്ശൂന്യയോടതിൻ
ഗദ്ഗദം ചൊല്ലുവതെന്തേ

സ്വപ്നങ്ങളൊന്നൊന്നായ്
കൊത്തിയുടയ്ക്കുന്ന
സർപ്പം പോൽ രാത്രിയിഴഞ്ഞു കാള
സർപ്പം പോൽ രാത്രിയിഴഞ്ഞു
ഉജ്ജ്വലമാമൊരു സൗവർണ്ണസ്വപ്നത്തിൻ
ഉൾത്തട്ടിൽ കാത്തു വെച്ചില്ലേ
(കാലൊച്ച...)

എന്നുണ്ണി പൊന്നുണ്ണി

 

എന്നുണ്ണി പൊന്നുണ്ണി
ചന്ദന തൊട്ടിലിൽ ചായുറങ്ങ്
കണ്മലർ കൂമ്പി മയങ്ങുമ്പോളെന്റെ
കണ്മണിക്കെന്തു ചന്തം

ഒരു ചമ്പകപ്പൂമൊട്ടിൻ ചന്തം
പൂവിന്നകത്തൊരു പൂ പോലെ
നിന്റെ പൂഞ്ചൊടി പുഞ്ചിരി തൂകുമ്പോൾ
അമ്മ തൻ താരാട്ടിലോമനേ
ആനന്ദക്കണ്ണീർ നിറയുന്നു

 

സുഖഭഗന്ധികൾ വിളക്കു വെയ്ക്കും

 

സുഖഭഗന്ധികൾ വിളക്കു വെയ്ക്കും
ഉപവനസീമയിൽ ഇതിലേ വരൂ
ഇതിലേ ഇതിലേ ഇതിലേ വരൂ

നിറങ്ങൾ തന്നുടെ സാമ്രാജ്യം
വാണരുളും രാജകുമാരാ
അരികിൽ ച്ഛായത്തളികയുമായ്
നിൻ പരിചാരികയായ് നിൽക്കാം ഞാൻ
പകരം നിൻ പ്രിയ സന്നിധി മാത്രം
ഹൃദയം മോഹിക്കുന്നു ഹൃദയം മോഹിക്കുന്നു

അഴകിൽ പ്രപഞ്ചസീമകൾ നീളെ
തിരയും ചിത്രകാരാ
അഴിയുകയാണെൻ ലജ്ജാമുഖപടം
അവിടുത്തെ തിരുസന്നിധിയിൽ
ഒരു കണിമലരായ് നിന്നോട്ടേ ഞാൻ
ഹൃദയം യാചിക്കുന്നു ഹൃദയം യാചിക്കുന്നു

നിറങ്ങളാടുന്നു

 

നിറങ്ങൾ നിറങ്ങൾ നിറങ്ങളാടുന്നു
നിറഞ്ഞ പീലികൾ നിവർത്തിയാടുന്നു
വിരൽത്തുമ്പിൽ നൊന്നും അനന്തരൂപങ്ങൾ
വിടർത്തിടും പുരുഷ പോരൂ നീ
(നിറങ്ങളാടുന്നു...)

ഒരിയ്ക്കൽ കൂടിയീ കളിയരങ്ങിലേയ്ക്കയക്കുമോ
നിന്റെ സുവർണ്ണഹംസത്തെ
പ്രണയപത്രമൊന്നെഴുതുവാൻ വെമ്പും
മുനികുമാരികയ്ര് പ്രിയസഖികളെ

വിശപ്പിൽ നീറുന്ന ദുരിതജന്മങ്ങൾ
വെറുപ്പിൻ വാൾമുനയുതിർക്കും ചെന്നിണം
ഇതിഹാസങ്ങൾ തൻ മതിലകങ്ങളിൽ
വിടരുമായിരം പുതുവർണ്ണങ്ങൾ

സ്വാമിനിയല്ല നീ

 

സ്വാമിനിയല്ല നീ
സ്വാമിനിയല്ല നീ സ്വാമിനിയല്ല നീ
എങ്കിലുമെൻ മുന്നിൽ വന്നുദിച്ചു
ഓമനത്തിങ്കളായ് വന്നുദിച്ചു

മാലിനിയാറ്റിൽ...
മാലിനിയാറ്റിൽ കുളിരല പുൽകിയ
മാതിരി നിർവൃതി കൊണ്ടു ഞാൻ
വിശ്വപ്രകൃതി തൻ ഏറെ മനോജ്ഞമാം
സൃഷ്ടിയായ് സ്ത്രീയെ ഞാനിന്നു കണ്ടൂ
സൃഷ്ടിയായ് സ്ത്രീയെ ഞാനിന്നു കണ്ടൂ

മേനകാരൂപം...
മേനകാരൂപം വരച്ചൊരീ കൈയിന്ന്
താണ കുലത്തിൽ പിന്നെ നിന്നെ
ചിത്രപടത്തിൽ പകർത്തവേ സൃഷ്ടി തൻ
ഉൽക്കട വേദന ഞാനറിവൂ
ഉൽക്കട വേദന ഞാനറിവൂ

 

തെന്നലേ തൈത്തെന്നലേ

 

തെന്നലേ തൈത്തെന്നലേ പാഴ് മുളകൾ
തൻ മുറിവിലും കുളിർ പകർന്നായിരം
കിളികളുമായ് വരൂ തെന്നലേ
നീ തെന്നലേ
(തെന്നലേ...)

മരണത്തെ തോല്‍പ്പിക്കുമേതോ മന്ത്ര
മധുരമാം കീർത്തനം പോലെ അത്
മാനവജീവിതത്തേന്മലർവാടി തൻ
മധുമാസ സംഗീതം പോലെ
(തെന്നലേ...)

ഹൃദയത്തിൻ ആകൃതിയോലും തങ്കത്തളിരില
തുള്ളുന്ന പോലെ അത്
മാനസാകാശത്തിൽ കന്നിനിലാവിന്റെ
പിറ കണ്ടു പാടുന്ന പോലെ
(തെന്നലേ...)

ഈ രാവും പൂവും മായും

ഈ രാവും പൂവും മായും വീണ്ടും
പൂമ്പുലർ വേളയുദിക്കും ഒരു
പൂവാംകുറുന്നു ചിരിക്കും
ഈ രാവും പൂവും മായും
(ഈ രാവും...)

കാലം പിന്നെയും പായും ഋതു
വേളകൾ താളം പിടിക്കും
ദൂരസാഗര നീലിമ തേടി
ഓരോ പുഴയും പായും
മാനം കറുത്തു വെളുക്കും പാവമെൻ
മാനസം മാപ്പുസാക്ഷി മാപ്പുസാക്ഷി
(ഈ രാവും..)

മേലേ താരകൾ പാടും സ്വര
ധാരകൾ പൂനിലാവാകും
നീളുമീ നിഴൽ നാടകമാടാൻ
ആരോ യവനിക നീർത്തും
ആടിത്തളർന്നവർ പോകും പിന്നെയും
കാണികൾ കാത്തിരിക്കും കാത്തിരിക്കും
(ഈ രാവും..)

 

 

 

മണി കിലുങ്ങും പോലെ

 

മണി കിലുങ്ങും പോലെ കൊഞ്ചി
മരണത്തിൻ പുഴ കടന്ന്
മനസ്സിലെ പനന്തത്ത പറന്നു പോയീ
എന്റെ കിനാവിലെ മണിത്തത്ത മറഞ്ഞു പോയീ
(മണി കിലുങ്ങും...)

സുവർക്കത്തിൻ പടിപ്പുര തുറന്നു തന്നോ
സുവർണ്ണത്തിൽ തീർത്ത മഞ്ചലുറങ്ങാൻ തന്നോ
ഇള വയസ്സിന്നഴകുള്ളോരിളമാൻ മിഴിമാർ വന്ന്
കളമനെൽക്കതിർമണി ചൊരിഞ്ഞു തന്നോ
(മണി കിലുങ്ങും..)

ഇരുന്നാടാൻ തളീന്തല്‍പ്പനകളുണ്ടോ
വിരുന്നിനു മധുരത്തേൻ കനികളുണ്ടോ
തട്ടമിട്ട സുന്ദരിമാർ വട്ടമിട്ടു പാടുന്ന
പാട്ടിൽ ലൈലാ മഞ്നുമാർ തൻ മുഹബ്ബത്തുണ്ടോ
(മണി കിലുങ്ങും..)