ഈ രാവും പൂവും മായും

ഈ രാവും പൂവും മായും വീണ്ടും
പൂമ്പുലർ വേളയുദിക്കും ഒരു
പൂവാംകുറുന്നു ചിരിക്കും
ഈ രാവും പൂവും മായും
(ഈ രാവും...)

കാലം പിന്നെയും പായും ഋതു
വേളകൾ താളം പിടിക്കും
ദൂരസാഗര നീലിമ തേടി
ഓരോ പുഴയും പായും
മാനം കറുത്തു വെളുക്കും പാവമെൻ
മാനസം മാപ്പുസാക്ഷി മാപ്പുസാക്ഷി
(ഈ രാവും..)

മേലേ താരകൾ പാടും സ്വര
ധാരകൾ പൂനിലാവാകും
നീളുമീ നിഴൽ നാടകമാടാൻ
ആരോ യവനിക നീർത്തും
ആടിത്തളർന്നവർ പോകും പിന്നെയും
കാണികൾ കാത്തിരിക്കും കാത്തിരിക്കും
(ഈ രാവും..)