സൂത്രധാരാ പറയൂ നാമീ
രാത്രിയിലാടും കഥയേതോ
ശുഭാന്തമോ അതു ദുരന്തമോ
കളിയരങ്ങിലോ നാം കാണികളോ
ഇനിയും പൂവണിയാത്തൊരു സ്വപ്നം
ഇരുളിൽ വിടർത്താൻ വീണ്ടും
മുറിവുകളേറ്റ മുളം തണ്ടുകൾ നാം
കരൾ നൊന്തിവിടെ പാടുന്നു
(സൂത്രധാരാ..)
ഇനിയും നാമണയാത്തൊരു സ്വർഗ്ഗം
കനവിൽ തെളിവേൽക്കുമ്പോൾ
കനൽ വിരിയാർന്ന മരുപ്പാതയിൽ നാം
കരൾ നൊന്തിതിലേ പായുന്നു
(സൂത്രധാരാ...)