തെന്നലേ തൈത്തെന്നലേ പാഴ് മുളകൾ
തൻ മുറിവിലും കുളിർ പകർന്നായിരം
കിളികളുമായ് വരൂ തെന്നലേ
നീ തെന്നലേ
(തെന്നലേ...)
മരണത്തെ തോല്‍പ്പിക്കുമേതോ മന്ത്ര
മധുരമാം കീർത്തനം പോലെ അത്
മാനവജീവിതത്തേന്മലർവാടി തൻ
മധുമാസ സംഗീതം പോലെ
(തെന്നലേ...)
ഹൃദയത്തിൻ ആകൃതിയോലും തങ്കത്തളിരില
തുള്ളുന്ന പോലെ അത്
മാനസാകാശത്തിൽ കന്നിനിലാവിന്റെ
പിറ കണ്ടു പാടുന്ന പോലെ
(തെന്നലേ...)