മണി കിലുങ്ങും പോലെ

 

മണി കിലുങ്ങും പോലെ കൊഞ്ചി
മരണത്തിൻ പുഴ കടന്ന്
മനസ്സിലെ പനന്തത്ത പറന്നു പോയീ
എന്റെ കിനാവിലെ മണിത്തത്ത മറഞ്ഞു പോയീ
(മണി കിലുങ്ങും...)

സുവർക്കത്തിൻ പടിപ്പുര തുറന്നു തന്നോ
സുവർണ്ണത്തിൽ തീർത്ത മഞ്ചലുറങ്ങാൻ തന്നോ
ഇള വയസ്സിന്നഴകുള്ളോരിളമാൻ മിഴിമാർ വന്ന്
കളമനെൽക്കതിർമണി ചൊരിഞ്ഞു തന്നോ
(മണി കിലുങ്ങും..)

ഇരുന്നാടാൻ തളീന്തല്‍പ്പനകളുണ്ടോ
വിരുന്നിനു മധുരത്തേൻ കനികളുണ്ടോ
തട്ടമിട്ട സുന്ദരിമാർ വട്ടമിട്ടു പാടുന്ന
പാട്ടിൽ ലൈലാ മഞ്നുമാർ തൻ മുഹബ്ബത്തുണ്ടോ
(മണി കിലുങ്ങും..)