ഒരു നിറമൊരുനിറമൊരു നിറമാണീ
നമ്മുടെ ചോരയ്ക്കെങ്കിൽ
ഒരു കൊടിയൊരുകൊടിയൊരു കൊടിയേന്തി
ഒരുമിക്കുക നമ്മൾ
ഒരു തുടി താളമൊരേതുടിതാളം
നമ്മുടെ കരളിനെങ്കിൽ
ഒരുമയോടുച്ചശ്രുതിയിൽ നമ്മുടെ
കാഹളമുണരട്ടെ വിപ്ലവ
കാഹളമുണരട്റ്റെ
വാക്കുകൾ വാൾമുനയാക്കി തങ്ങളിൽ
നേർക്കരുതേയരുതേ
ഓർക്കുക നഷ്ടപ്പെടുവാൻ നമ്മൾ
ക്കാശ്രിതഭാവം മാത്രം
നാമേ നമ്മൾക്കധികാരികളായ്
തീരും കാലമുദിക്കാൻ
ഒന്നിച്ചൊന്നിച്ചൊരു നിരയായ് ഈ
പൊന്നരിവാൾക്കൊടിയേന്തി വരൂ
മർത്ത്യനെന്ന പദത്തിൽ നിന്നും
മർത്ത്യത വിട വാങ്ങുമ്പോൾ നിന്ദിതർ നമ്മൾ
നിരാകൃതർ നമ്മൾ ഭിന്നിക്കരുതേ അരുതേ
ദുർബലർ ഭൂമിയെ വേൾക്കും കാലം
ഉജ്ജ്വലശോഭയുണർത്താൻ
ഒന്നിച്ചൊന്നിച്ചൊരു നിരയായ് ഈ
പൊന്നരിവാൾക്കൊടിയേന്തി വരൂ