സുഖഭഗന്ധികൾ വിളക്കു വെയ്ക്കും

 

സുഖഭഗന്ധികൾ വിളക്കു വെയ്ക്കും
ഉപവനസീമയിൽ ഇതിലേ വരൂ
ഇതിലേ ഇതിലേ ഇതിലേ വരൂ

നിറങ്ങൾ തന്നുടെ സാമ്രാജ്യം
വാണരുളും രാജകുമാരാ
അരികിൽ ച്ഛായത്തളികയുമായ്
നിൻ പരിചാരികയായ് നിൽക്കാം ഞാൻ
പകരം നിൻ പ്രിയ സന്നിധി മാത്രം
ഹൃദയം മോഹിക്കുന്നു ഹൃദയം മോഹിക്കുന്നു

അഴകിൽ പ്രപഞ്ചസീമകൾ നീളെ
തിരയും ചിത്രകാരാ
അഴിയുകയാണെൻ ലജ്ജാമുഖപടം
അവിടുത്തെ തിരുസന്നിധിയിൽ
ഒരു കണിമലരായ് നിന്നോട്ടേ ഞാൻ
ഹൃദയം യാചിക്കുന്നു ഹൃദയം യാചിക്കുന്നു